FLASH

കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി

ബെംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ 10 പുതിയ ശ്മശാനങ്ങൾ സജ്ജമാക്കുമെന്ന് ബി.ബി.എം.പി.

നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശ്മാശാനങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് ഒട്ടേറെ തടസ്സങ്ങൾ നേരിടുന്നുണ്ട്. സമീപവാസികളുടെ എതിർപ്പാണ് പ്രധാന തടസ്സങ്ങളിലൊന്ന്.

വായിക്കുക:  ഭാരത് ബയോടെക്കും സിറം ഇൻസ്റ്റിറ്റ്യൂട്ടും പ്രതിരോധമരുന്ന് പുറത്തിറക്കാൻ പൂർണ്ണ സജ്ജം.

ഈ കാരണത്താൽ നഗരത്തിന് പുറത്ത് റവന്യൂവകുപ്പിനുകീഴിലുള്ള സ്ഥലം ഏറ്റെടുക്കാനാണ് പദ്ധതി. ദാസനപുര, ഉത്തരഹള്ളി, ജിഗനി, സർജാപുര തുടങ്ങിയ പ്രദേശങ്ങളിലാണ് ശ്മശാനങ്ങളൊരുക്കുക.

ഒരാഴ്ചയ്ക്കുള്ളിൽ ഇവ പൂർണ സജ്ജമാകുമെന്ന് ബി.ബി.എം.പി. അറിയിച്ചു.

Related posts