FLASH

മായാമാധവം ഗോകുലോത്സവം സമാപിച്ചു.

ബെംഗളൂരു : ബാലഗോകുലം ബെംഗളൂരുവിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ 1ന് ആരംഭിച്ച മായാമാധവം ഗോകുലോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് സാംസ്കാരികസമ്മേളനം ഓഗസ്റ്റ് 2 ഞായറാഴ്ച വൈകുന്നേരം ഓൺലൈനിൽ നടന്നു.

പ്രശസ്ത അഷ്ടപദിയാട്ടം, മോഹിനിയാട്ടം കലാകാരി കലാമണ്ഡലം ഷീബ കൃഷ്ണകുമാർ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഷീബാ കൃഷ്ണകുമാർ പ്രശസ്ത കഥകളി ഗുരു പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ മാസ്റ്ററുടെ ശിഷ്യയാണ്.

സമ്മേളനത്തിൽ ബാലഗോകുലം ബെംഗളൂരു പ്രസിഡണ്ട് ശ്രീ ജയശങ്കർ എം.സി അദ്ധ്യക്ഷത വഹിച്ചു.

അഷ്ടപദിയാട്ടം എന്ന അപൂർവ്വ നൃത്തരൂപത്തെക്കുറിച്ചും സമകാലിക കലാരംഗത്തെക്കുറിച്ചും കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനോട് മായാമാധവം സംയോജകനും ബാലഗോകുലം ബെംഗളൂരു സെക്രട്ടറിയുമായ ശ്രീ ഓംനാഥ് സി പി അഭിമുഖം നടത്തുകയുണ്ടായി.

ബാലഗോകുലം, സമന്വയ കുടുംബാംഗങ്ങളുടെ ചോദ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു അഭിമുഖം. പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗീതാഗോവിന്ദത്തിൻ്റെ നൃത്തരൂപമായി രൂപം കൊണ്ട അഷ്ടപദിയാട്ടത്തിന്റെ സംഗീതത്തിന് ചെണ്ട, മദ്ദളം, മൃദംഗം, ഇടക്ക, പുല്ലാംകുഴൽ, വയലിൻ, നട്ടുവാങ്ക് മായ്പ്പാട്ട് എന്നീ എട്ട് വാദ്യങ്ങളാണ് ഉപയോഗിക്കുന്നത്.

വായിക്കുക:  വർധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെ ഒന്നിക്കണം:ഉമ്മൻ‌ചാണ്ടി.

അഷ്ടപദിക്ക് സോപാന സംഗീതം എന്ന് പേര് വരാൻ കാരണം ക്ഷേത്ര സോപാനത്തിൽ നിന്ന് പടുന്നത്കൊണ്ടും ആരോഹണ അവരോഹണ ക്രമത്തിൽ ആണ് ഇതിന്റെ സംഗീത ക്രമം എന്നുള്ളത് കൊണ്ടാണ്. സോപാന സംഗീതവുമായി ബന്ധപ്പെട്ട ഈ അതിപുരാതനമായ കലാരൂപം പിന്നീട് 1950 കളിൽ ഗുരു പദ്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ വീണ്ടും ചിട്ടപ്പെടുത്തുകയായിരുന്നു.

ഈ നൃത്തരൂപം ഇപ്പോൾ പരിശീലിക്കുന്നത് കലാമണ്ഡലം ഷീബ കൃഷ്ണകുമാർ മാത്രമാണ് എന്നതാണ് വസ്തുത.

ശ്രീ ഓംനാഥ് രചിച്ച മായാമാധവം ഗോകുലോത്സവഗീതത്തിന് സംഗീതം പകർന്ന് ആലപിച്ച പ്രശസ്ത പിന്നണി ഗായിക ശ്രീമതി ഷിജി മാറോളി സമ്മേളനത്തിൽ ഗോകുലോത്സവഗീതം അവതരിപ്പിച്ചു.

മായാമാധവം അഡ്മിനിട്രേറ്റിവ് കമ്മറ്റി മെമ്പറും ബാലഗോകുലം ബെംഗളൂരു വൈസ് പ്രസിഡണ്ടുമായ ശ്രീ രാജീവ് അടൂർ ബാലഗോകുലം ബാംഗ്ലൂർ ഫേസ് ബുക്ക് പേജിൽ ലൈവ് സംഗീതാർച്ചന ചെയ്ത സംഗീത പ്രതിഭകളായ അഞ്ജലി വാര്യർ, ശ്രുതി കെ.എസ്, ഹരിതാ ഹരീഷ് എന്നിവരെ ആദരിച്ചു.

വായിക്കുക:  കൂടുതല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ തയ്യാറായി റെയില്‍വേ.

ബാലഗോകുലം കേരളത്തെ പ്രതിനിധീകരിച്ച് സംസ്ഥാന സെക്രട്ടറിയും പ്രവാസി ബാലഗോകുലം സംയോജകുമായ ശ്രീ എൻ.വി.പ്രജിത് മാസ്‌റ്റർ ആശംസകൾ അർപ്പിച്ചു. തുടർന്ന് മായാമാധവത്തിന്ന് ദൃശ്യ, പത്ര, സാമൂഹ്യ മാധ്യമങ്ങൾ വഴി ലഭിച്ച പ്രചാരത്തെക്കുറിച്ച് മായാമാധവം സഹ സംയോജക്കും, സമന്വയ ബെംഗളൂരു യുത്ത് വിങ്ങ് പ്രസിഡണ്ടുമായ ശ്രീ അരുൺ എസ് സംസാരിച്ചു. സാമൂഹിക മാധ്യമ സുഹുത്തുക്കളും മറ്റ് മാധ്യമങ്ങളും മായാ മാധവത്തിന് നൽകിയ പിന്തുണയെ അരുൺ നന്ദി പൂർവ്വം സ്മരിച്ചു.

ബാലഗോകുലം ബെംഗളൂരു രക്ഷാധികാരി ഡോ. കെ സുരേഷ്,സമന്വയയുടെ ബെംഗളൂരുവിലെ  പ്രസിഡണ്ട് ശ്രീ കെ. നാണു, ജനറൽ സെക്രട്ടറി ശ്രീ ശിവ പ്രസാദ്, ഓർഗനൈസിങ്ങ് സെക്രട്ടറി ശ്രീ പി.എം മനോജ്, വൈസ് പ്രസിഡണ്ട് അഡ്വ. ബി.എസ്.പ്രമോദ്, ഇ.സി മെമ്പർ ശ്രീ ടി.പി സുനിൽകുമാർ എന്നിവർ മത്സര ഇനങ്ങളുടെ ഫലപ്രഖ്യപനം ചെയ്ത് വിജയികൾക്ക് ആശംസകൾ നേർന്നു.

Related posts