FLASH

ലാൽ ബാഗിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പുഷ്പമേളയുടെ കാര്യം”തീരുമാനമായി”

ബെംഗളൂരു: സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് ലാൽ ബാഗ് ബൊട്ടാണിക്കൽ ഉദ്യാനത്തിൽ നടത്താനിരുന്ന ഇരുനൂറ്റി ആറാമത് ഫ്ലവർ ഷോ റദ്ദാക്കി.

കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്നാണ് ഈ വർഷത്തെ ഫ്ലവർ ഷോ റദ്ദാക്കിയത്. 

1912 ഇൽ ആണ് ലാൽ ബാഗിൽ ഫ്ലവർ ഷോ തുടങ്ങിയത്. അതിനു ശേഷം മൂന്നാമത്തെ തവണയാണ് ഫ്ലവർ ഷോ റദ്ദാക്കുന്നത്.

വർഷത്തിൽ രണ്ട് തവണയാണ് ലാൽ ബാഗിൽ ഫ്ലവർ ഷോ നടത്തുന്നത് ; ജനുവരിയിൽ റിപ്പബ്ലിക്ക് ദിനത്തിനോടനുബന്ധിച്ചും ഓഗസ്റ്റിൽ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചും.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ഫ്ലവർ ഷോകൾ കാണാൻ ലക്ഷങ്ങളാണ് ഓരോ തവണയും ഇവിടെ എത്താറുള്ളത്. 

Related posts