FLASH

മം​ഗളുരു സിറ്റി പോലീസ് കമ്മീഷണർ ഹ​ര്‍​ഷ​ക്ക്​ സ്​​ഥ​ലം​മാ​റ്റം; പുതിയ നിയമനം ബെം​ഗളുരുവിലേക്ക്

ബെം​ഗളുരു; മം​ഗളുരു സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ര്‍ ഡോ. ​പി. ഹ​ര്‍​ഷ​ക്ക്​ സ്​​ഥ​ലം​മാ​റ്റം. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ മം​ഗ​ളൂ​രു​വി​ല്‍ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെതി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നു​ നേ​രെ വെ​ടി​യു​തി​ര്‍​ക്കാന്‍ ഉത്തരവിട്ടത് ഡോ. ​പി. ഹ​ര്‍​ഷ​യായിരുന്നു.

പുതിയ ക​മീ​ഷ​ണ​റാ​യി വി​കാ​സ്​ കു​മാ​ര്‍ വി​കാ​സ്​​ ചു​മ​ത​ല​യേ​റ്റു. ക​ര്‍​ക്ക​ല​യി​ല്‍ ന​ക്​​സ​ല്‍ വി​രു​ദ്ധ സേ​ന ക​മാ​ന്‍​ഡ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

ബം​ഗ​ളൂ​രു​വി​ല്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ്​​ പ​ബ്ലി​ക്​ റി​ലേ​ഷ​ന്‍​സ്​ ക​മീ​ഷ​ണ​റാ​യാ​ണ്​ ഹ​ര്‍​ഷ​യു​ടെ പു​തി​യ നി​യ​മ​നം. 2019 ആ​ഗ​സ്​​റ്റി​ല്‍ ചു​മ​ത​ല​യേ​റ്റ ഹ​ര്‍​ഷ വി​വാ​ദ​മാ​യ മം​ഗ​ളൂ​രു വെ​ടി​വെ​പ്പിന്റെ പേ​രി​ൽ പ്രതിഷേധം ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നും ദേ​ശീ​യ പൗ​ര​ത്വ പ​ട്ടി​ക​ക്കു​മെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​നു​നേരെ മം​ഗ​ളൂ​രു പൊ​ലീ​സ്​ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

കൂടാതെ വെ​ടി​വെ​പ്പി​ൽ ര​ണ്ടു യു​വാ​ക്കൾ മ​ര​ണ​പ്പെ​ട്ടത് വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു,

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Written by 

Related posts

error: Content is protected !!