FLASH

പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചു; എ.ഡി.ജി.പി ക്വാറന്റൈനിൽ

ബെം​ഗളുരു; എഡിജിപിയുടെ പേഴ്സണൽ അസിസ്റ്റന്റിന് കോവിഡ് , പേഴ്‌സണൽ അസിസ്റ്റന്റിന് കോവിഡ് -19 സ്ഥിരീകരിച്ചതോടെ കർണാടക എ.ഡി.ജി.പി. (ലോ ആൻഡ് ഓർഡർ) അമർ കുമാർ പാണ്ഡേ ഹോം ക്വാറന്റീനിൽ പ്രവേശിച്ചു.

കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് കോവിഡ് 19 സ്ഥിതീകരിച്ചത്, സംസ്ഥാനത്തൊട്ടാകെ 170 പോലീസുകാർക്ക് രോഗം ബാധിച്ചു കഴിഞ്ഞു. കർണ്ണാടക റിസർവ് പോലീസിലെ 56 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. പോലീസുകാർക്ക് രോഗബാധയുണ്ടാകാതിരിക്കാൻ ഒട്ടേറെ നടപടികൾ ആഭ്യന്തരവകുപ്പ് സ്ഥിരീകരിച്ചിരുന്നുവെങ്കിലും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആശങ്കയുളവാക്കുകയാണ്.

ബെം​ഗളുരു ന​ഗരത്തിലെ 16-ഓളം പോലീസ് സ്റ്റേഷനുകളാണ് ഇതുവരെ അടച്ചിട്ട് അണുനശീകരണം നടത്തിയത്. 50 വയസ്സിനുമുകളിൽ പ്രായമുള്ള പോലീസുകാരെ സ്റ്റേഷനുപുറത്ത് പ്രധാന ജോലികളിൽ നിയോഗിക്കേണ്ടെന്ന് നേരത്തേ അധികൃതർ നിലപാട് സ്വീകരിച്ചിരുന്നു.

ബെം​ഗളുരുവിൽ പൊതുയിടങ്ങളിൽ അതീവ ജാഗ്രതയോടെയാണ് പോലീസ് ഇടപെടുന്നത്. കൂടുതൽ പോലീസുകാർക്ക് രോഗം ബാധിക്കുന്ന സാഹചര്യമുണ്ടായാൽ ക്രമസമാധാന പാലനം പ്രതിസന്ധിയിലാകുമെന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Written by 

Related posts

error: Content is protected !!