FLASH

100 ബസുകളിൽ 2800 പേരെ നാട്ടിലെത്തിച്ച് കേരള സമാജം.

ബെംഗളൂരു : 100 ബസുകളിലായി 2800 പരം ആളുകളെ കേരളത്തിൽ എത്തിച്ച് ബാംഗ്ലൂർ കേരള സമാജം.

ലോക്ക് ഡൌൺ കാലത്തു ബെംഗളൂരുവിൽ കുടുങ്ങിയ ആളുകളുടെ നിരന്തരമായ അഭ്യർഥന മാനിച്ചു മെയ് 9 നു കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ ഫ്ലാഗ് ഓഫ്‌ ചെയ്ത് ആരംഭിച്ച ബസ്സ് സർവീസ് 100 ട്രിപ്പുകൾ പൂർത്തിയാക്കി .

നൂറാമത് ബസ് സര്‍വീസ് കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍ ഫ്ലാഗ് ഓഫ്‌ ചെയ്തു .

കേരള സമാജം നേതാക്കളായ ജെയ്ജോ ജോസഫ്, ലിന്റോ കുര്യന്‍, ജോസ് ലോറന്‍സ് , അനില്‍കുമാര്‍ , വിനേഷ് കെ ,ജോര്‍ജ് തോമസ്‌ ,വി മുരളീധരന്‍, രഘു പി കെ , സോമരാജ്, ബിജു , ജിജു സിറിയക്ക് , ശ്രീദേവി വി കെ തുടങ്ങിയവര്‍ സംബന്ധിച്ചു.

സമാനതകളില്ലാത്ത പ്രവർത്തനം ആണ് കോവിഡ് കാലഘട്ടത്തിൽ കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടന്നത്.

ആരംഭത്തിൽ ചെക്ക് പോസ്റ്റുകൾ വരെയാണ് യാത്രക്കാരെ എത്തിച്ചതെങ്കിൽ പിന്നീട് എല്ലാ ചെക്ക് പോസ്റ്റുകൾ വഴിയും എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും ആളുകളെ എത്തിക്കാൻ കേരള സമാജത്തിനു സാധിച്ചു .

25 പേരടങ്ങുന്ന വലിയൊരു ടീമിന്റെ നിസ്വാർഥമായ പ്രവർത്തന ഫലമായാണ് 2800 പരം ആളുകളെ കേരളത്തിലേക്ക് സുരക്ഷിതരായി അയക്കാൻ കേരള സമാജത്തിനു സാധിച്ചത് .

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന അർഹരായവർക്ക്‌ സൗജന്യമായും സൗജന്യ നിരക്കിലുംമാണ് യാത്ര സൗകര്യം നൽകി വരുന്നത് .

പബ്ലിക് ട്രാൻസ്‌പോർട് ആരംഭിക്കുന്നത് വരെ ബസ്സ് സർവീസ് തുടരുമെന്ന് കേരള സമാജം ഭാരവാഹികൾ അറിയിച്ചു.

ഈ കൊറോണ കാലത്തു പ്രവാസികളായ ബാംഗ്ലൂരിൽ ഉള്ള മലയാളികൾക്ക് പലതരത്തിൽ ഉള്ള പ്രതിസന്ധികളാണ് നേരിടേണ്ടി വന്നത് .ജോലി നഷ്ടപെട്ട ആളുകൾ , പൂട്ടിപോയ കച്ചവട സ്ഥാപനങ്ങൾ , ആളുകൾ കയറാത്ത ഹോട്ടൽ മേഖല ,വാടക കൊടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അങ്ങനെ നിരവധി പ്രശ്നങ്ങൾ .

നഗരത്തിൽ ഉള്ള ഒരു മലയാളികളും പട്ടിണി കിടക്കാൻ ഇടവരരുത് .ഞങ്ങൾ സമ്പന്നരല്ലെങ്കിലും ഞങ്ങൾക്കുക്കുള്ളതിന്റെ ഒരു വീതം പങ്കുവയ്ക്കാൻ തയ്യാറാണ് .

ഒരു നേരത്തെ ഭക്ഷണത്തിനു പോലും നിവർത്തിയില്ലാത്ത ശരിക്കും ദുരിതം അനുഭവിക്കുന്ന ആളുകൾ ഉണ്ടെങ്കിൽ അവർക്ക് കേരള സമാജത്തിന്റെ ഭാരവാഹികളുമായി ബന്ധപ്പെടാം .

അവർ അർഹരാണെന്നു മനസിലാക്കിയാൽ അവരെ പരിഗണിക്കാൻ കേരള സമാജം ഒരുക്കമാണ് .

പട്ടിണി ഇല്ലായ്മ ചെയ്യാനുള്ള ഈ പ്രവർത്തനത്തിൽ സൻമനസുള്ള എല്ലാവർക്കും പങ്കുചേരാം. നമ്മൾ ഒരുമിച്ചു അതിജീവിക്കും കോവിഡ് എന്ന മഹാ വ്യാധിയെയും.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Related posts

error: Content is protected !!