FLASH

അൺലോക്ക് ഫേസ് ഒന്നിൽ എന്തെല്ലാം ? അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ തിരിച്ചെത്തുന്നവർ അറിയേണ്ടതെന്തെല്ലാം? ഏറ്റവും പുതിയ വിവരങ്ങൾ..

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായുള്ള പുതുക്കിയ നിര്‍ദേശങ്ങൾ പ്രസിദ്ധീകരിച്ചു.

സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്യുന്നതിനുള്ള പ്രൊട്ടോക്കോളിലും ക്വാറന്റൈൻ വ്യവസ്ഥകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

സംസ്ഥാനത്തേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല .

കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന്‍ അനുവദിക്കില്ല.

സംസ്ഥാനത് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക് വിധേയരാക്കും
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ ,വിമാന താവളങ്ങള്‍ ,റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തും.

പുതുക്കിയ ക്വാറന്റൈൻ വ്യവസ്ഥകൾ ഇവയാണ്

എല്ലാ സംസ്ഥാനത്ത് നിന്ന് വരുന്ന ആളുകള്‍ക്കും ഇത് ബാധകം.

കൊവിഡ് ലക്ഷണം ഉള്ള ആളുകളെ
7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വറന്റീനിൽ അയക്കും,പിന്നീടു ഏഴു ദിവസം ഹോം ക്വാറൻറീൻ.

ടെസ്റ്റ്‌ ചെയ്തു നോക്കി പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കും നെഗറ്റീവ് ആണെങ്കില്‍ പിന്നീടു ടെസ്റ്റ്‌ ആവശ്യമില്ല.

ലക്ഷണങ്ങൾ ഇല്ലാത്തവരിൽ
മഹാരാഷ്ട്രയില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ നിർദ്ദേശിച്ചിട്ടുണ്ട്.

ഇവർ ഏഴ് ദിവസത്തേക്ക് നിർബന്ധിത ഇൻസ്റ്റിട്യൂഷണൽ ക്വാറന്റൈനിൽ പോകേണ്ടതാണ്.

തുടർന്നു 14 ദിവസത്തെ ഹോം ക്വാറന്റൈനും ഉണ്ടായിരിക്കും
ലക്ഷങ്ങൾ ഉണ്ടാകുന്ന പക്ഷം പരിശോധനക്ക് വിധേയമാക്കേണ്ടതാണ്

ഗർഭിണികൾ പത്ത് വയസിൽ താഴെ ഉള്ള കുട്ടികൾ 60 വയസിന് മുകളിലുള്ളവർ മറ്റ് ഗുരുതര അസുഖങ്ങൾ ഉള്ളവർ തുടങ്ങിയവർക് 21 ദിവസത്തെ ഹോം ക്വാറന്റൈൻ അനുവദിനീയമാണ്

മഹാരാഷ്ട്രയിൽ നിന്നും ബിസിനസ് ആവശ്യവുമായി സംസ്ഥാനത്തേക്ക് വരുന്ന ആള്‍ ഏഴു ദിവസത്തിന് ഉള്ളില്‍ തിരിച്ചു പോകും എന്ന തെളിവായി ട്രെയിന്‍ /വിമാന ടിക്കറ്റ്‌ കാണിക്കണം. റോഡ് മാർഗം സഞ്ചരിക്കുന്നവർ കർണാടകയിൽ ആരെയാണോ കാണാൻ വരുന്നത് അവരുടെ അഡ്രസ് പ്രൂഫ് കാണിക്കേണ്ടതാണ് .

കൂടാതെ ക്വാറന്റൈൻ ഒഴിവാക്കാൻ രണ്ടു ദിവസത്തിനുള്ളിൽ കോവിഡ് ടെസ്റ്റ് ചെയ്‌ത റിസൾട്ട് ഹാജരാക്കേണ്ടതാണ് അല്ലെങ്കിൽ രണ്ട് ദിവസം ഇൻസ്റ്റിറ്റൂഷണൽ ക്വാറന്റൈനിൽ ഇരുന്നതിനു ശേഷം സ്വന്തം ചിലവിൽ കോവിഡ് ടെസ്റ്റ് ചെയ്യേണ്ടതാണ്

ബിസിനസ് ആവശ്യത്തിന് വരുന്നവർക്കു ഹാൻഡ് സ്റ്റാമ്പിങ് ചെയ്യേണ്ട ആവശ്യം ഇല്ല

മഹാരാഷ്ട്രയിൽ നിന്നും കര്‍ണാടകയിലൂടെ യാത്ര ചെയ്യുന്നവര്‍ ഒരു ദിവസത്തിന് ഉള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള ട്രെയിന്‍ /വിമാന കാണിക്കണം,റോഡില്‍ ആണ് യാത്രഎങ്കില്‍ ട്രാന്‍സിറ്റ് ട്രാവലർ സ്റ്റാമ്പ്‌ കയ്യില്‍ പതിപ്പിക്കും.

മറ്റ് സംസ്ഥാനങ്ങൾ

ലക്ഷങ്ങൾ ഇല്ലാത്ത മറ്റു സംസ്ഥാനത്ത് നിന്ന് വരുന്നവരെ 14 ദിവസം ഹോം ക്വാറന്റീനില്‍ വിടും,ഹോം ക്വാറന്റീന്‍ സമയത്ത് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടാല്‍ ടെസ്റ്റ്‌ നടത്തും.

വീട്ടില്‍ ക്വാറന്റീന്‍ ചെയ്യാന്‍ പറ്റിയ സാഹചര്യം ഇല്ലാത്ത കുടുംബങ്ങള്‍ ആണെങ്കിലോ ചേരിയില്‍ താമസിക്കുന്നവര്‍ ആണെങ്കിലോ അവരെ ഇന്‍സ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിൽ ആക്കും.

ബിസിനസ് ആവശ്യവുമായി സംസ്ഥാനത്തേക്ക് വരുന്ന ആള്‍ ഏഴു ദിവസത്തിന് ഉള്ളില്‍ തിരിച്ചു പോകും എന്നാ തെളിവായി ട്രെയിന്‍ /വിമാന ടിക്കറ്റ്‌ കാണിക്കണം. റോഡ് മാർഗം സഞ്ചരിക്കുന്നവർ കർണാടകയിൽ ആരെയാണോ കാണാൻ വരുന്നത് അവരുടെ അഡ്രസ് പ്രൂഫ് കാണിക്കേണ്ടതാണ്. ക്വാറന്റൈനോ ഹാൻഡ് സ്റ്റാമ്പിങ്ങോ ഉണ്ടാവുകയില്ല.

കര്‍ണാടകയിലൂടെ യാത്ര ചെയ്യുന്നവര്‍ ഒരു ദിവസത്തിന് ഉള്ളില്‍ യാത്ര ചെയ്യാന്‍ ഉള്ള ട്രെയിന്‍ /വിമാന കാണിക്കണം,റോഡില്‍ ആണ് യാത്രഎങ്കില്‍ ട്രാന്‍സിറ്റ് ട്രാവലർ സ്റ്റാമ്പ്‌ കയ്യില്‍ പതിപ്പിക്കും.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560

Related posts

error: Content is protected !!