FLASH

കന്നഡ നാടും,ബെംഗളൂരുവും,മോഹൻലാലും! 60 ൻ്റെ നിറവിൽ നിൽക്കുന്ന അഭിനയ ചക്രവർത്തിക്ക് സ്നേഹാദരങ്ങളോടെ ബെംഗളൂരു മലയാളികൾ.

ബെംഗളൂരു : താരരാജാവിൻ്റെ പിറന്നാൾ ആഘോഷമാണ് എല്ലായിടത്തും നടക്കുന്നത് ദൃശ്യപത്രസാമൂഹിക മാധ്യമങ്ങളിൽ അത് ദൃശ്യമാണ്.

കേരളത്തിലെ നഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മലയാളികൾ താമസിക്കുന്ന ഇന്ത്യയിലെ ഒരു നഗരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ നഗരത്തിനും മോഹൻലാൽ എന്ന പ്രതിഭയേക്കുറിച്ച് പറയാനുണ്ട്.

പ്രിയദർശൻ്റെ ആദ്യകാല മോഹൻലാൽ ചിത്രമായ വന്ദനത്തിൻ്റെ ഏകദേശം പൂർണമായ ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്ന ഈ നഗരത്തിലാണ്.

ഉണ്ണികൃഷ്ണനും ഗാഥ ഫെർണാണ്ടസും പാട്ടു പാടി നടന്നത് ബെംഗളൂരുവിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് ,പ്രധാന കഥാപരിസരമായ പോലീസ് സ്റ്റേഷൻ കസ്തൂർബാ റോഡിലുള്ള കബൺ പാർക്ക് പോലീസ് സ്റ്റേഷനാണ്, മെട്രോ വന്ന് രൂപമാറ്റം മാറിയ എംജി റോഡ് കാണണമെങ്കിൽ ഈ ചിത്രം കണ്ടാൽ മതി, ഗിരിജഷെട്ടാർ എന്ന കന്നഡ നടിയുമൊത്ത് പെഡൽ ബോട്ട് ഓടിക്കുന്നത് നമ്മുടെ ഹാലസുരു തടാകത്തിലാണ്.

ഹിന്ദിയോ തെലുഗോ തമിഴ് സിനിമയോ അപേക്ഷിച്ച് നോക്കുമ്പോൾ ലാലേട്ടൻ്റെ അനിതരസാധാരണമായ നടന വിസ്മയം ആസ്വദിക്കാനുള്ള ഭാഗ്യം കന്നഡ പ്രേക്ഷകർക്ക് കുറവാണ് ഉണ്ടായിട്ടുള്ളത്, അന്യ ഭാഷയിൽ നിന്ന് കന്നഡയിലേക്കുള്ള ഡബ്ബിംഗ് വിലക്കുള്ളതും ഒരു കാരണമായിരിക്കാം.

രാജ് കുമാറിനോട് പ്രത്യേക സൗഹൃദം ചേർത്തു വച്ചിരുന്ന മോഹൻലാൽ ഇതുവരെ കന്നഡയിൽ അഭിനയിച്ചത് 2 ചിത്രങ്ങൾ മാത്രമാണ്, 2007 ൽ പുറത്തിറങ്ങിയ ആദിത്യയും രക്ഷിതയും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച “ലൗ” എന്ന ചിത്രത്തിൽ നായികാ നായകൻമാരെ പ്രശ്നങ്ങളിൽ നിന്ന് രക്ഷിച്ചെടുക്കുന്ന ടാക്സി ഡ്രൈവർ മോഹൻ നായരായി അതിഥി വേഷം.

പിന്നീട് ഇറങ്ങിയ സാമൂഹിക പ്രാധാന്യമുള്ള ഒരു വിഷയം കൈകാര്യം ചെയ്ത “മൈത്രി”യിൽ പുനിത് രാജ്കുമാറിനൊപ്പം ഈ ചിത്രം ബോക്സ് ഓഫീസിൽ ശ്രദ്ധിക്കപ്പെട്ടില്ല.

നടനും സംവിധായകനുമായ ഉപേന്ദ്രയുമായി ഒരു ചിത്രം പ്രഖ്യാപിച്ചിരുന്നു എങ്കിലും അത് പിന്നീട് മുന്നോട്ട് പോയില്ല.

സിനിമയല്ലാത്ത ബിസിനസ് മേഖലയിൽ നിക്ഷേപമിറക്കാൻ മോഹൻ ലാൽ ഈ നഗരത്തിലാണ് അതിന് തുടക്കം കുറിച്ചത്. എം.ജി. റോഡിലെ ഹാർബർ മാർക്കറ്റ്, പിന്നീട് അതിൽ നിന്ന് പിൻവാങ്ങി.

കേരളത്തിന് പുറത്ത് നഗരങ്ങളിൽ മോഹൻലാലിൻ്റെ സിനിമകളുടെ ഫാൻസ് ഷോ കളിച്ചിട്ടുള്ളത് അതും ഈ നഗരത്തിൽ തന്നെയാണ്. ഗ്രാൻറ് മാസ്റ്റർ എന്ന ചിത്രത്തിന്. പിന്നീട് ഇറങ്ങിയ ഒടിയന് വേണ്ടിയും ബെംഗളൂരു മലയാളികൾ പുലർച്ച മുതൽ വരിയിൽ കാത്തുനിന്നു.

60 വയസിലേക്ക് കടന്ന അഭിനയചക്രവർത്തിക്ക് സ്നേഹാദരങ്ങളോടെ ഏതാനും ബെംഗളുരു മലയാളികളുടെ സ്നേഹ സമർപ്പണം താഴെ.

 

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!