FLASH

ലോക്ക് ഡൗൺ കാലത്ത് പൂർണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച ഹൊറർ ചിത്രം ശ്രദ്ധ നേടുന്നു.

ലോക്കഡോൺ വിജയകരമായ 30ആം ദിവസം പിന്നിടുമ്പോൾ ഒട്ടുമിക്ക എല്ലാ സീരീസും കണ്ട് തീർത്തു ഇനി എന്ത് എന്ന ചോദ്യവുമായി ഇരിക്കുകയായി രുന്ന സിനിമ പ്രേമി ആദർശിനോട് സുഹൃത്ത് ഷാലു ചോദിക്കുന്നത് നിങ്ങൾ ഒക്കെ എവിടുത്തെ ഫിലിം മേക്കേഴ്‌സ് ആണ്? ലോക്ക്ഡൗണിൽ എല്ലാരും ഓരോന്ന് ചെയ്യുകയാണ് നിങ്ങൾക്കും എന്തെങ്കിലും ചെയ്തൂടെ എന്ന്.

ലോക്ക്ഡൌൺ മൂലം മുടങ്ങിക്കിടന്ന ആദർശ് സംവിധാനം ചെയ്യുന്ന, ബെംഗളൂരു മലയാളികളുടെ സൗഹൃദത്തിന്റേം പ്രണയത്തിന്റേം കഥപറയുന്ന മഡിവാള ലഹള എന്ന ഹ്രസ്വ ചിത്രത്തെ സൈഡിലേക്ക് വച്ച്, വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ നിന്ന് കൊണ്ട് എന്ത് ചെയ്യാം എന്ന് ഇരുന്നും കിടന്നും അലോചിച്ചുകൊണ്ട് ഇരിക്കുമ്പോഴാണ് കോളേജ്മേറ്റും റൂംമേറ്റും ആയ വൈശാഖൻ ഹോറർ തീം വെച്ച് വെറൈറ്റി ആയി എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് അഭിപ്രായപ്പെടുന്നത്.

ഇതിനോടകം കുറച്ചു ഷോർട് ഫിലിംസ് ചെയ്തിട്ടുണ്ടെങ്കിലും തന്റെ മുറിയുടെ ചുവരിൽ പ്രതിഷ്ഠിച്ചിരിക്കുന്ന സിനിമ അതികായന്മാർക്ക് ഒരു ട്രിബ്യുട്ട് കൂടെ കൊടുക്കുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാം എന്ന ആശയം ആദർശ് മുന്നോട്ട് വക്കുന്നത്.

ശേഷം ഈ ആശയങ്ങളെ സാമാന്വയിപ്പിച്ചു ഒരു സ്ക്രിപ്റ്റ് എഴുതാൻ ഷാലുനെ തന്നെ ഏൽപ്പിക്കുന്നു.

ഏകദേശം നാലു ദിവസത്തെ വെട്ടും കുത്തിനും ശേഷം ഫൈനൽ സ്ക്രിപ്റ്റ് തയ്യാറായി. അടുത്ത കടമ്പ എങ്ങനെ ഷൂട്ട്‌ ചെയ്യണമെന്നതാരുന്നു.

ക്യാമറ ചെയ്യുന്ന സുഹൃത്തുക്കൾ ബെംഗളൂരു തന്നെ ഉണ്ടായിരുന്നിട്ടും എത്തിപ്പെടാൻ സാധിക്കാതിരുന്നത് തിരിച്ചടി ആയി എങ്കിലും വച്ച കാൽ മുന്നോട്ട് തന്നെ എന്നുറപ്പിച്ചു ഫോൺ ൽ ഷൂട്ട്‌ ചെയ്യാൻ തീരുമാനിക്കുന്നു.

ശേഷം നടന്നു എത്താൻ പറ്റുന്ന അടുത്തുള്ള ഏക വ്യക്തി എന്ന നിലയിലാണ് ഷാലു ഇതിലെ “Beatriz” ആയി മാറുന്നത്.

അങ്ങനെ വർക്ക്‌ ഫ്രം ഹോം ന് ശേഷമുള്ള സമയങ്ങൾ ഫലപ്രദമായി ഉപയോഗിച്ച്, ലൈറ്റിംഗ്, ക്യാമറ എന്നീ പരിമിതികളിൽ നിന്നുകൊണ്ട്, സ്വന്തമായി ഷൂട്ടിംഗ് എഡിറ്റിംഗ് സൗണ്ട് എഫെക്ട്സ് എല്ലാം ചെയ്ത്, ഒരു കൂട്ടം സിനിമ പ്രേമികളിൽ നിന്ന് പിറന്നതാണ് Beatriz എന്ന ഈ ഹ്രസ്വ ചിത്രം. ചിത്രത്തിന് മാറ്റുകൂട്ടാൻ പശ്ചാത്തല സംഗീതം ഒരുക്കിയത് എൽവിനും ജയ്പ്രകാശും (EJAY JAYP) ആണ്.

ആദർശ് കൃഷ്ണൻ നാട്ടിൽ പാലക്കാട്‌ ആണ്. ബെംഗളൂരുവിൽ പ്രഫഷണൽ ഗ്രാഫിക്സ് ഡിസൈനർ ആണ്.

സിനിമയെ സ്നേഹിക്കുന്നതുകൊണ്ട് ഷോർട് ഫിലിം സംവിധാനവും അഭിനയവും കഴിയും വിധം ചെയ്യുന്നു.

വൈശാഖൻ തൃശ്ശൂർ ആണ് സ്വദേശം. നഗരത്തിരിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ഇവെന്റ്സ് മാനേജർ ആയി ജോലി ചെയ്യുന്നു.

ഷാലു ജോസഫ് കണ്ണൂർ സ്വദേശി ആണ്. ഇവിടെ ഒരു സ്വകാര്യ കമ്പനിയിൽ കണ്ടൻറ് ഡെവലപ്പർ ആയി ജോലി ചെയ്യുന്നു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!