FLASH

ഇളവുകളോടെ ലോക്ക് ഡൗൺ നീട്ടി;കണ്ടയ്മെൻറ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും;വിമാനം,മെട്രോ,വിദ്യാഭ്യസ സ്ഥാപനങ്ങൾ,സിനിമാ ഹാളുകൾ പ്രവർത്തിക്കില്ല..

ന്യൂഡൽഹി: കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടി.

മൂന്നാംഘട്ട ലോക്ക്ഡൗൺ
ഇന്ന് അർദ്ധരാത്രിയോടെ അവസാനിക്കുന്ന
സാഹചര്യത്തിലാണിത്.

മാർച്ച് 25-നാണ് രാജ്യവ്യാപകമായി ആദ്യം ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഏപ്രിൽ 14 വരെ പ്രഖ്യാപിച്ച ഒന്നാംഘട്ട ലോക്ക്ഡൗൺ മെയ് മൂന്നിലേക്ക് നീട്ടി.

പിന്നീട് മെയ് 17 ലേക്കും നീട്ടുകയായിരുന്നു.

നാലാം ഘട്ട ലോക്ക്ഡൗണിന്റെ
മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
പുറത്തിറക്കി. മേയ് 18 മുതൽ മേയ് 31 വരെയാണ് നാലാംഘട്ടം.

ഇക്കാലളവിലെ മാർഗനിർദേശങ്ങളാണ്
പുറത്തിറക്കിയിരിക്കുന്നത്. രാജ്യമെമ്പാടും നിരോധനം ഉള്ളവ
•ആഭ്യന്തര-അന്താരാഷ്ട്ര വിമാന സർവീസുകൾ
ഉണ്ടായിരിക്കില്ല. ആഭ്യന്തര മെഡിക്കൽ
സർവീസുകൾ, എയർ ആംബുലൻസുകൾ,
സുരക്ഷാനടപടികളുടെ ഭാഗമായിട്ടുള്ളവ
എന്നിവയ്ക്ക് ഇളവുകളുണ്ടാകും.

• മെട്രോ റെയിൽ സർവീസുകൾ ഉണ്ടായിരിക്കില്ല
.സ്കൂൾ, കോളേജുകൾ, വിദ്യാഭ്യാസ പരിശീലന
കേന്ദ്രങ്ങൾ പ്രവർത്തിക്കുകയില്ല.
ഓൺലൈൻ-വിദൂര പഠനക്രമം തുടരും.
•ഹോട്ടൽ, റെസ്റ്റോറന്റുകൾ, മറ്റ്
ഹോസ്പിറ്റാലിറ്റി സേവനങ്ങൾ
പ്രവർത്തിക്കുകയില്ല.
.സിനിമ ഹാളുകൾ, ഷോപ്പിങ് മാളുകൾ,
ജിംനേഷ്യങ്ങൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, ബാറുകൾ, തിയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ എന്നിവ പ്രവർത്തിപ്പിക്കാൻ
പാടില്ല.

സ്പോർട്സ് കോംപ്ലസുകളും
സ്റ്റേഡിയവും തുറക്കാം. എന്നാൽ
കാഴ്ചക്കാരെ അനുവദിക്കുകയില്ല.
-സാമൂഹിക-രാഷ്ട്രീയ-കായിക-വിനോദ
സാമുദായിക പരിപാടികളും മറ്റ്

•65 വയസിന് മുകളിലുളളവർ, ഗർഭിണികൾ,10 വയസിന് താഴെയുള്ള കുട്ടികൾ എന്നിവർആശുപത്രി ആവശ്യങ്ങൾക്കല്ലാതെ
പുറത്തിറങ്ങരുത്.
•കണ്ടയിന്റ്മെന്റ് സോണുകളിൽ കർശനനിയന്ത്രണങ്ങൾ തുടരും. അത്യാവശ്യ സർവീസുകൾ മാത്രമെ അനുവദിക്കു.
ആരോഗ്യസേതു
•വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധമായും ആരോഗ്യസേതു ആപ്പ് ഉപയോഗിക്കണം അവശ്യസർവീസുകൾ
എല്ലാ സംസ്ഥാനങ്ങളും ഡോക്ടർമാർ,
നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ,ശുചീകരണ തൊഴിലാളികൾ എന്നിവരുടെ
അന്തർ സംസ്ഥാന യാത്ര തടയരുത്.
ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക്
വാഹനങ്ങളുടേയും അന്തർ സംസ്ഥാന യാത്രഅനുവദിക്കണം സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഒരു കാരണവശാലും
മാർഗനിർദേശങ്ങളിൽ വെള്ളം ചേർക്കാൻ പാടില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം
വ്യക്തമാക്കുന്നു.

നിയന്ത്രണങ്ങൾ ലംഘിക്കുന്ന
വ്യക്തികൾക്കെതിരെ ദുരന്തനിവാരണ
പ്രകാരം കേസെടുക്കുമെന്നും കേന്ദ്ര ആ
മന്ത്രാലയം പറയുന്നുണ്ട്.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!