ബെംഗളൂരു : സ്വന്തമായി വാഹനം ഇല്ലാത്തവര്‍ എങ്ങിനെയാണ് ജാഗ്രത പാസ് എടുക്കേണ്ടത് എന്ന സംശയവുമായി നിരവധി ആളുകള്‍ ആണ് ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നത്,കേരള സര്‍ക്കാരിന്റെ “ജാഗ്രത കോവിദ്-19” വെബ് സൈറ്റില്‍ അങ്ങിനെ ഒരു ഒപ്ഷ്നും ഇല്ല,എന്നാല്‍ കര്‍ണാടക സര്‍ക്കാറിന്റെ “സേവ സിന്ധു” പോര്‍ട്ടലില്‍ ഇതിനൊരു ഓപ്ഷന് ഉണ്ട്.
കേരളത്തില്‍ പോകേണ്ടവര്‍ പാസ് എടുക്കേണ്ടത് എങ്ങിനെയെന്ന് ലളിതമായ രീതിയില്‍ പറയാന്‍ ശ്രമിക്കുകയാണ്.
ആദ്യം നമ്മള് താഴെ കൊടുത്ത ലിങ്കില്‍ അമര്‍ത്തി വെബ് സൈറ്റ് സന്ദര്‍ശിക്കുക.
https://covid19jagratha.kerala.nic.in/
ആദ്യം വരുന്ന പേജ്.
സ്വന്തമായി ലോഗിന്‍ ഐ ഡി യും പാസ് വാര്‍ഡും ഉള്ളവര്‍ ലോഗിന്‍ ചെയ്യുക,അല്ലങ്കില്‍ വലതു ഭാഗത്ത് ഹോമില്‍ പോകുക.
അവിടെ പബ്ലിക് സര്‍വീസസ് -ഡോമാസ്റ്റിക്ക് റിട്ടെന്‍ പാസ്.
മുന്‍പ് രെജിസ്ട്രേഷന് ചെയ്തിട്ടുണ്ടെങ്കില്‍ താഴെ കൊടുത്ത പേജില്‍ മൊബൈല്‍ നമ്പര്‍ നല്‍കുക അല്ലെങ്കില്‍
നോര്‍ക്ക രെജിസ്ട്രേഷന് നമ്പര്‍ ഉണ്ടെകില്‍ അതു നല്‍കുക..
രെജിസ്ട്രേഷന് നമ്പര്‍ മറന്നത് ആണ് എങ്കില്‍ ,പച്ച നിറത്തില്‍ ഉള്ള “Forgot NORKA Registration Number”ല്‍ ക്ലിക്ക് ചെയ്യുക.
റീ ഷെഡ്യൂള്‍ ചെയ്യാനോ ,അപേക്ഷയില്‍ തെറ്റ് തിരുത്തണോ ഉണ്ടെങ്കില്‍ വയലെറ്റ് നിറത്തില്‍ ഉള്ള “Reshsdule/Modify Application”ല്‍ പോകുക.
ആദ്യമായാണ് ഈ വെബ് സൈറ്റില്‍ രേജിസ്റെര്‍ ചെയ്യുന്നത് എങ്കില്‍ ചുവന്ന “New Registration in Covid-19 Jagratha”യില്‍ പോകുക.
മൊബൈല്‍ നമ്പര്‍ നല്കിയാല് ഓ.ടി.പി ലഭിക്കും അതുവച്ച് ,ലോഗിന്‍ ചെയ്തതിന് ശേഷം വിവരങ്ങള്‍ നല്‍കുക.
വാഹനം തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നമ്പര്‍ നല്‍കുക,സ്വന്തമായി വാഹനം ഇല്ലെങ്കില്‍ NA എന്നും നല്‍കാം,അല്ലെങ്കില്‍ കേരള അതിര്‍ത്തി കടന്നതിനു ശേഷം തങ്ങളെ കൊണ്ടുപോകാന്‍ വരുന്ന വാഹനത്തിന്റെ നമ്പര്‍ അറിയുമെങ്കില്‍ അതെഴുതുക.
ട്രെയിന്‍ ഓപ്ഷന് തെരഞ്ഞെടുക്കുക യാണ് എങ്കില്‍ ടിക്കറ്റ് പി എന്‍ ആര് നമ്പരും മറ്റു വിവരങ്ങളും നല്‍കണം.
പോകാന്‍ ഉള്ള കാരണം തെരഞ്ഞെടുക്കുക.
ഏത് ചെക്ക് പോസ്റ്റു വഴിയാണ് യാത്ര എന്ന് തെരെഞ്ഞെടുക്കുക.
മറ്റു വിവരങ്ങള്‍ നല്‍കിയതിനു ശേഷം സബ്മിറ്റ് ചെയ്യുക.
ഇനി കര്‍ണാടകയുടെ പാസ് എടുക്കുന്നത് എങ്ങിനെ എന്ന് നോക്കാം.
https://sevasindhu.karnataka.gov.in/Sevasindhu/English
എന്നാ വെബ് സൈറ്റ് സന്ദര്‍ശിക്കുക,മറ്റു വിവരങ്ങളും മൊബൈല്‍ നമ്പരും നല്‍കുക.
ഇവിടെ മറ്റു വിവരങ്ങള്‍ ചേര്‍ത്തതിനു ശേഷം വാഹന ത്തിന്റെ വിവരങ്ങള്‍ ചോദിക്കുമ്പോള്‍
ഉത്തര കേരളത്തിലെ ചെക്ക് പോസ്റ്റുകള്‍ ആണ് തെരഞ്ഞെടുക്കുന്നത് എങ്കില്‍ കര്‍ണാടകയുടെയും കേരളത്തിന്റെയും പാസ് മതി,
കര്‍ണാടക പാസ് ലഭ്യമായില്ലെങ്കില്‍ പരിധിയില്‍ ഡി സി പി/ഡി സി/കമ്മിഷണര്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.
എന്നാല്‍ വാളയാര്‍,കുമളി ചെക്ക് പോസ്റ്റുകള്‍ ആണെങ്കില്‍ തമിഴ് നാടിന്റെയും പാസ് കരുതണം.
https://tnepass.tnega.org/#/user/pass
എല്ലാ സംസ്ഥാന പാസുകളും ലഭിച്ചതിനു ശേഷം യാത്ര ചെയ്യുക.
ഇങ്ങനെ പാസ് എടുത്തവര്‍ക്ക് നഗരത്തിലെ നിരവധി സംഘടനകള്‍ നടത്തുന്ന വാഹന സര്‍വീസ് ഉപയോഗപ്പെടുത്താവുന്നത് ആണ്.