FLASH

നോര്‍ക്കയുണ്ട് ലോകകേരള സഭാ അംഗങ്ങള്‍ ഉണ്ട്,എന്നിട്ടും ഈ നഗരത്തില്‍ കുടുങ്ങിപ്പോയ വാഹനമില്ലാത്ത സാധാരണക്കാരന്‍ പെരുവഴിയില്‍;എന്തുകൊണ്ട്?

കൊലാറിലെ ഒരു പാര മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനം പൂര്‍ത്തിയാക്കി നാട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുമ്പോള്‍ ആണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത് ,50 ല്‍ അധികം വിദ്യാര്‍ഥികള്‍ ഒരു മാസത്തില്‍ അധികമായി അവിടെ കുടുങ്ങി ക്കിടക്കുകയാണ് ,സ്വന്തമായി വണ്ടിയില്ല ടാക്സി പിടിച്ചു പോകാന്‍ കഴിയില്ല ..ഇതു ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നം അല്ല ഇങ്ങനെ നൂറു കണക്കിന് ഫോണ്‍ കാളുകള്‍ ആണ് ഒരോ സംഘടാനകളുടെയും ഹെല്പ് ഡസ്ക്കളില്‍ എത്തുന്നത്‌ ,

സ്വന്തം വാഹനമില്ലാത്ത ,ടാക്സി പോലുള്ള കാര്യങ്ങള്‍ക്ക് പോലും പണം കയ്യില്‍ ഇല്ലാത്തവര്‍ എങ്ങിനെ നാട്ടില്‍ പോകും?

അന്യദേശത്ത് കിടക്കുന്ന മലയാളികളെ സഹായിക്കുക എന്ന ഉദ്ധേശത്തോടെ തുടങ്ങിയതാണ് നോര്‍ക്ക എന്നാണ് നമ്മുടെ എല്ലാവരുടെയും അറിവ്.

കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാനുള്ള വെബ് സൈറ്റ് നിലവിൽ വന്നു.

കഴിഞ്ഞ മാസം 29 ന് ആണ് നോര്‍ക്ക നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുനവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് ,ആദ്യ 24 മണിക്കൂറില്‍ ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ പേര് ചേര്‍ത്തു എന്നാണു വാര്‍ത്തകള്‍ വന്നത് ,അതില്‍ കര്‍ണാടകയില്‍ നിന്ന് മാത്രം 30000 ല്‍ അധികം പേര്‍ ഉണ്ടായിരുന്നു.വീണ്ടും പേര് ചേര്‍ക്കല്‍ തുടര്‍ന്നു,ഇന്ന് തീയതി 6 ആയി ,എത്രപേര്‍ വാഹനമില്ലാതെ ഈ നഗരത്തില്‍ കുടുങ്ങിയിട്ടുണ്ട് എന്ന കൃത്യമായ കണക്കു നോര്‍ക്കയുടെ കയ്യില്‍ ഉണ്ടാകും,എന്നാല്‍ ഇതുവരെ സ്വന്തമായി വാഹനം ഇല്ലാത്തവരെ നാട്ടിലെത്തിക്കാനുള്ള ഒരു ശ്രമവും വിജയിച്ചിട്ടില്ല,കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ഉള്ള കെ എസ് ആര്‍ ടി സിയെ ഉപയോഗപ്പെടുത്തി ഇവിടെയും ചെന്നൈ അടക്കം ഉള്ള മറ്റു നഗരങ്ങില്‍ കുടുങ്ങി ക്കിടക്കുന്ന മലയാളികളെ നാട്ടിലേക്കു കൊണ്ടുപോകാന്‍ സര്‍ക്കാരിന് കഴിയില്ലേ? ഇപ്പോള്‍ നിലവില്‍ ഉള്ള നിയമങ്ങള്‍ ആണ് പ്രശ്നം എങ്കില്‍ ,രാജസ്ഥാനിലെ കോട്ടയില്‍ കുടുങ്ങിക്കിടന്ന മഹാരാഷ്ട്രക്കാരായ വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ 70 ല്‍ അധികം ബസ് അയക്കാന്‍ അവര്‍ക്ക് എങ്ങിനെ കഴിഞ്ഞു,നിരവധി സംസ്ഥാനങ്ങള്‍ അങ്ങിനെ ചെയ്തിട്ടുമുണ്ട് ,എല്ലാ കണക്കും കൃത്യമായി കൈവശമുള്ള നമുക്ക് അത് എന്തുകൊണ്ട് ആയിക്കൂടാ ?

അന്യസംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ നോൺ സ്റ്റോപ്പ് തീവണ്ടികൾ അനുവദിക്കണമെന്ന് മുഖ്യമന്ത്രി.

കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആയി ഏഴോളം ശ്രമിക് തീവണ്ടികള്‍ ആണ് കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ നിന്ന് അന്യ സംസ്ഥാന തൊഴിലാളികളെയും വഹിച്ചു കൊണ്ട് യാത്രയായത് ? അത് ഓരോ സംസ്ഥാനക്കാരുടെയും ആവശ്യപ്രകാരം ആയിരുന്നു എങ്കില്‍ ,നമ്മുടെ സംസ്ഥാനത്തിനും അങ്ങിനെ ഒരു ആവശ്യം മുന്നോട്ട് വച്ച് കൂടെ ,ഈ നഗരത്തില്‍ നിന്നും ഇതുവരെ 2 ഇത്തരം തീവണ്ടികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് യാത്ര തുടങ്ങിയിട്ടുണ്ട്.

വായിക്കുക:  തക്കാളി വില 60 രൂപയിലേക്ക്; കൈ പൊള്ളിച്ച് പച്ചക്കറി വില

പല രാഷ്ട്രീയ കാരണങ്ങളാലും അവസാനം സൌജന്യമായാണ് കര്‍ണാടകയിലെ മറ്റു സ്ഥലങ്ങളിലേക്ക് ഉള്ള ആളുകളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ എത്തിക്കുന്നത് ,അത് നാളെ കൂടി തുടരും എന്നും അറിയുന്നു.

നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവരുടെ റെജിസ്ട്രേഷന്‍ ആരംഭിച്ചു;കൂടുതല്‍ വിവരങ്ങള്‍..

എന്തുകൊണ്ട് ഈ നഗരത്തില്‍ ചികിത്സ ആവശ്യത്തിനും മറ്റും ഒരു ദിവസത്തേക്കോ മറ്റോ വന്ന ഒരു മാസത്തിലധികം കുടുങ്ങിപ്പോയ മലയാളികളുടെ വേദന ഒരു ജനപ്രതി നിധികള്‍ക്കും കാണാന്‍ കഴിയാത്തത് ?

വായിക്കുക:  ബെംഗളൂരുവിലെ 7 സ്ഥലങ്ങളിൽ ഇനി വൈദ്യതി വിതരണം തടസ്സപ്പെടില്ല

ഗള്‍ഫ് പ്രവാസികളെ കുറിച്ചും അന്യ സംസ്ഥാന തൊഴിലാളികളെ കുറിച്ചും ഘോര ഘോരം പ്രസംഗിക്കുന്ന എത്ര നേതാക്കള്‍ ബാംഗ്ലൂരിലും ചെന്നൈയിലും മുംബൈയിലും ദല്‍ഹിയിലും കുടുങ്ങിക്കിടക്കുന്നവരെ കുറിച്ച് ,അവരില്‍ പാവങ്ങളെ കുറിച്ച് എന്തെങ്കിലും പറഞ്ഞതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ ?

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് യാത്ര ചെയ്യാൻ റെജിസ്റ്റർ ചെയ്തവരുടെ എണ്ണം 24 മണിക്കൂറിൽ ഒരു ലക്ഷത്തിനടുത്ത്;കർണാടകയിൽ നിന്ന് 30000 പേർ.

ഭരണ പക്ഷമുണ്ട് പ്രതിപക്ഷമുണ്ട് സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ നിന്ന് ഉണ്ട് ഇതില്‍ ആരെങ്കിലും നിങ്ങളുടെ പ്രശ്നം മുന്നോട്ടു വന്നിട്ടുണ്ടോ?മറ്റു പല സംസ്ഥാനങ്ങള്‍ക്കും ഇല്ലാത്ത സംവിധാനമായ നോര്‍ക്ക നമുക്കുണ്ട് ,ലോക കേരള സഭയുണ്ട് ,അതില്‍ ഈ നഗരത്തില്‍ നിന്ന് 4 പേരുണ്ട് (അവരുടെ പേരുകള്‍ ഇവിടെ എഴുതുന്നില്ല,അവര്‍ ജനങ്ങള്‍ക്ക്‌ ഉപയോഗപ്രദമായ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ താനെ ജനങ്ങള്‍ അറിഞ്ഞ് തുടങ്ങിക്കോളും) ഇത്രയെല്ലാം സംവിധാനങ്ങള്‍ ഉള്ള നമ്മള്‍ക്ക് പേര് ചേര്‍ക്കല്‍ തുടങ്ങി 5 ദിവസമായിട്ടും  ഇവിടെ കുടുങ്ങിക്കിടക്കുന്ന പാവങ്ങളെ എങ്ങിനെ നാട്ടില്‍ കൊണ്ടുപോകണം എന്നാ കാര്യത്തില്‍ ഒരു വ്യക്തതയും ഇല്ലെന്നറിയുമ്പോള്‍ നിങ്ങള്ക്ക് കൌതുകം തോന്നുന്നില്ലേ ? ലോക കേരള സഭയുടെ അത്താഴത്തിന്റെ ചെലവ് വരെ നമ്മുടെ നികുതിപ്പണം ആണ് എന്ന് അറിയുമ്പോള്‍,ഒരു പ്രശ്നത്തില്‍ പെടുമ്പോള്‍ നമ്മെ സഹായിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല എങ്കില്‍ എന്തിനാണ് ഇത്തരം സംവിധാനങ്ങള്‍.

കഴിഞ്ഞ ഒന്നര മാസക്കാലമായി മലയാളം മിഷന്‍ നഗരത്തിലെ നിരവധി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ആളുകളെ സഹായിച്ച് വരുന്നുണ്ട്,സ്വന്തം വാഹനം ഇല്ലാത്തവരെ നാട്ടിലെത്തിക്കാന്‍ അവര്‍ നടത്തിയ ശ്രമങ്ങളും ഇന്നലെ വിജയിച്ചില്ല.

വായിക്കുക:  മഴയിൽ പുഴ കരകവിഞ്ഞു: നഗരത്തിലെ വീടുകളിൽ വെള്ളം കയറി

ഈ നഗരത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുക എന്നത് കര്‍ണാടക സര്‍ക്കാരിന്റെ മുന്‍ ഗണനയില്‍ വരാന്‍ സാധ്യത ഇല്ല,അതവരുടെ ആവശ്യമേ അല്ല,അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയ കന്നഡികരെ നാട്ടിലെത്തിക്കാനുള്ള ശ്രമമാണ് അവര്‍ തുടരുന്നത്,ഈ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന പാവങ്ങളായ മലയാളികളെ നാട്ടിലെത്തിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരിഗണന പട്ടികയിലും ആദ്യം വരുന്ന വിഷയമേ അല്ല,…പിന്നെ ആര്‍ക്കാണ്‌ ഇതു തോന്നേണ്ടത്? ഇന്നലെ ഒരു ജനപ്രതിനിധി പറഞ്ഞത് സ്വന്തം വാഹനം ഇല്ലാത്തവര്‍ തിരിച്ചു വരേണ്ട എന്നാണ് ?

തന്നെ നാട്ടിലെത്തിക്കാന്‍ എന്തെങ്ങിലും ചെയ്യണം എന്ന് ഒരു സ്ത്രീ കരഞ്ഞുകൊണ്ട്‌  ആവശ്യപ്പെടുന്ന സോഷ്യല്‍ മീഡിയ സന്ദേശം ഇന്ന് കേള്‍ക്കാനിടയായി ? എത്ര ക്രൂരന്മാരാണ് നമ്മള്‍ ?ബസ് വരുമോ ? തീവണ്ടി വരുമോ ? കാത്തിരിക്കാന്‍ മാത്രമേ കഴിയൂ …കാരണം നമ്മള്‍ സാധാരണക്കാര്‍ ആണ്..

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Written by 

Related posts

Leave a Comment

[metaslider id="72989"]