ബെംഗളുരു :കർണാടകയിൽ നിന്ന് മറ്റു സംസ്ഥാനങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് റെജിസ്റ്റർ ചെയ്യാനുള്ള വെബ് സൈറ്റ് നിലവിൽ വന്നു.
https://sevasindhu.karnataka.gov.in/Sevasindhu/English
മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ് സൈറ്റിൽ പ്രവേശിക്കാം.
കർണാടകയിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാൻ ആദ്യത്തെ ഒപ്ഷൻ തെരഞ്ഞെടുക്കുക, അന്യസംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർ രണ്ടാമത്തെ ഒപ്ഷൻ തെരഞ്ഞെടുക്കണം.
വ്യക്തി വിവരങ്ങളും ഐ.ഡി.കാർഡ് വിവരങ്ങളും നൽകിയതിന് ശേഷം സബ്മിറ്റ് ചെയ്യുക.