സംസ്ഥാനത്ത് രണ്ടാമത്തെ കോവിഡ് മരണം സ്ഥിരീകരിച്ചു;ഇന്നത്തെ നാല് പോസിറ്റീവ് കേസുകള്‍ അടക്കം കര്‍ണാടകയില്‍ ആകെ കൊറോണ ബാധിതരുടെ എണ്ണം 55 ആയി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു : കര്‍ണാടകയിലെ രണ്ടാമത്തെ കോവിഡ്  മരണം സ്ഥിരീകരിച്ചു.ഇന്ത്യയിലെ ആദ്യത്തെ കോവിഡ്  മരണം ഉത്തര കര്‍ണാടകയിലെ കലബുരഗിയില്‍ ആയിരുന്നു.അദ്ദേഹം സൌദി അറേബ്യയിലെ മെക്കയില്‍ പോയി ഹൈദരാബാദ് വിമാനത്താവളം വഴിയാണ് സംസ്ഥാനത്ത് എത്തിയത്,മരണത്തിന് ശേഷം നടത്തിയ പരിശോധനയില്‍ ആണ് കോവിഡ്  ഉണ്ട് എന്ന് സ്ഥിരീകരിച്ചത്.

ഇതേ രീതിയില്‍ ആണ് കര്‍ണാടകയിലെ രണ്ടാമത്തെ മരണവും സംഭവിച്ചത്,മെക്കയില്‍ നിന്ന് ഹൈദരാബാദ് വിമാനത്താവളം വഴി 14ന് ചിക്കബല്ലാപുരയിലെ വീട്ടില്‍ എത്തിയ 70 കാരി മരിച്ചത് ഈ മാസം 24 ന് ആയിരുന്നു.എന്നാല്‍ കോവിഡ്  സംശയം തോന്നിയ ഇവരുടെ ശ്രവം പരിശോധനക്ക് നല്‍കിയതിനു ശേഷം ഫലം വന്നതിനാല്‍ സ്ഥിരീകരിച്ചത് ഇന്നാണ്.

മൈസുരുവില്‍ നിന്നുള്ള 35കാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു,ഇയാള്‍ ഒരു കോവിഡ്  ബാധിത രാജ്യങ്ങളിലോ അറിഞ്ഞ് കൊണ്ട് ഒരു കോവിഡ്  രോഗിയുടെ അടുത്ത് പോകുകയോ ചെയ്തിട്ടില്ല.ഫാര്‍മ മേഖലയില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് അസുഖം സമൂഹ വ്യാപനം തുടങ്ങി എന്ന് വിശ്വസിക്കേണ്ടി ഇരിക്കുന്നു.

13 ന് ലണ്ടനില്‍ നിന്ന് വന്നു 22 ന് പോസിറ്റീവ് ആയ 51 കാരന്റെ കൂടെ പ്രവര്‍ത്തിച്ച 47 കാരനായ സെക്യൂരിറ്റി ജീവനക്കാരന്‍ ആണ് ഇന്ന് സ്ഥിരീകരിച്ച മറ്റൊരു വ്യക്തി.

നാലാമത്തെ ആള്‍,ആന്ധ്രയിലെ അനന്ത പുര സ്വദേശി ആണ് ,64 കാരന്‍ ആയ ഇയാള്‍ കഴിഞ്ഞ മാര്ച്ച ഒന്നിന് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയില്‍ എത്തി ഹിമാചല്‍ പ്രദേശ്‌ ,പുട്ടപര്‍ത്തി എന്നിവിടങ്ങളില്‍ എല്ലാം യാത്ര ചെയ്ത് 21 ന് നഗരത്തില്‍ എത്തിയത് ആയിരുന്നു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: