കോവിഡ്-19;വൻ ആശ്വാസ പാക്കേജുമായി കേന്ദ്ര സർക്കാർ;1.7ലക്ഷം കോടിയുടെ പദ്ധതികൾ;ആശുപത്രി ജീവനക്കാർക്ക് 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ്;കർഷകർക്ക് 2000 രൂപ വീതം;വനിതകൾക്ക് 500 രൂപ വീതം;വിധവകൾക്ക് 1000 രൂപ വീതം;സൗജന്യ എൽ.പി.ജി സിലണ്ടർ;തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ന്യൂഡൽഹി: കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ 1,70,000 കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. ഗ്രാമങ്ങളിലും നഗരങ്ങളിലും ഉള്ള പാവപ്പെട്ടവർക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമായാണു പാക്കേജ് പ്രഖ്യാപിച്ചത്.

ഒരാളും വിശന്നിരിക്കേണ്ടിവരില്ലെന്നും ധനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ് പദ്ധതി നടപ്പിലാക്കുക. ആശുപത്രികളിലെ ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസും പ്രഖ്യാപിച്ചു.

ഒരു ജീവനക്കാരന് 50 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും. മൂന്ന് മാസത്തേക്കാണ് ഇൻ‌ഷുറൻസ്. ഇതിനകം കൊറോണ വൈറസ് നിയന്ത്രണ വിധേയമാകുമെന്നാണു കരുതുന്നതെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയിൽ 80 കോടി ഇന്ത്യക്കാരെ ഉൾക്കൊള്ളും. ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗം ഇതിൽ വരും.

നിലവിൽ ഒരോ ആൾക്കും അഞ്ച് കിലോ വീതം അരിയും ഗോതമ്പും അനുവദിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ച് കിലോ അഞ്ച് കിലോ ധാന്യം കൂടി സൗജന്യമായി നൽകും. പ്രാദേശിക സാഹചര്യങ്ങൾ കൂടി പരിഗണിച്ച് 1 കിലോ ധാന്യം കൂടി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

8.69 കോടി കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നൽകും. ഏപ്രിൽ ആദ്യ വാരം തന്നെ ഇതു ലഭ്യമാകും.

തൊഴിലുറപ്പ് കൂലി വർധിപ്പിച്ചു.

വിധവകൾക്ക് ആയിരം രൂപ നൽകും. ∙

വനിതകൾക്ക് ജൻധൻ അക്കൗണ്ടില്‍ മൂന്നുമാസം 500 രൂപ വീതം നൽകും. ∙

എട്ടുകോടി പാവപ്പെട്ട കുടുംബങ്ങൾക്കു സൗജന്യ എൽപിജി സിലിണ്ടർ അനുവദിക്കും.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: