ആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് സ്വകാര്യ കമ്പനി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു : രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം കൂടിവരുന്നതിനിടെ തീവ്രപരിചരണം ആവശ്യമായ രോഗികൾക്കുവേണ്ടിയുള്ള വെന്റിലേറ്ററുകളുടെ നിർമാണം പതിന്മടങ്ങാക്കാൻ ലക്ഷ്യമിട്ട് മൈസൂരുവിലെ സ്വകാര്യ കമ്പനി.

കൊറോണക്കാലത്തെ ആവശ്യം മുന്നിൽക്കണ്ട് ഒരു ലക്ഷത്തോളം വെന്റിലേറ്ററുകൾ ഉത്‌പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടിയന്തരസാഹചര്യം പരിഗണിച്ച് ആയിരം വെന്റിലേറ്ററുകൾ നൽകാൻ കർണാടക സർക്കാർ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

20 വെന്റിലേറ്ററുകൾ ഉടൻ നൽകണമെന്ന് മൈസൂരു ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സാ ഉപകരണങ്ങളുടെ നിർമാതാക്കളായ മൈസൂരുവിലെ സ്‌കാന് റെ ടെക്നോളജീസ് എന്ന കമ്പനിയാണ് കൊറോണ കാലത്ത് വൻകിട രീതിയിലുള്ള വെന്റിലേറ്റർ ഉത്‌പാദനത്തിനൊരുങ്ങുന്നത്.

രാജ്യത്തെ അടിയന്തര സാഹചര്യം പരിഗണിച്ച് കേന്ദ്രസർക്കാരിന്റെ പിന്തുണയോടെയാണിതെന്ന് കമ്പനി അധികൃതർ പറഞ്ഞു.

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ, നീതി ആയോഗ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം, കർണാടക സർക്കാർ എന്നിവയുടെ നിർദേശാനുസരണമാണ് പ്രവർത്തനം വിപുലീകരിക്കുന്നത്.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: