FLASH

“കൊറോണ വാരിയര്‍” ആകാന്‍ തയ്യാറായി 12000 ല്‍ അധികം യുവാക്കള്‍.

ബെംഗളൂരു: സര്‍ക്കാരുമായി ചേര്‍ന്ന് സാമൂഹിക പ്രവര്‍ത്തനത്തിനായി 12000ല്‍ അധികം യുവാക്കള്‍ മുന്നോട്ട് വന്നിട്ടുണ്ട്.

ഈ ലോക്ക് ഔട്ട്‌ സമയത്ത് എല്ലാവരും കൃത്യ അകലം പാലിക്കുന്നുണ്ടോ എന്ന് നോക്കുക,ഇല്ലങ്കില്‍ അതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുക ,ഭക്ഷണം ലഭിക്കാത്തവര്‍ക്ക്‌ ഇന്ദിര കാന്റീനില്‍ നിന്നും പാര്‍സല്‍ ഭക്ഷണം അവര്‍ക്ക് എത്തിച്ചു കൊടുക്കുക,കടകള്‍ക്ക് മുന്‍പില്‍ ആവശ്യമെങ്കില്‍ ദൂരം നിലനിര്‍ത്താന്‍ ആവശ്യമായ വൃത്തങ്ങള്‍ വരക്കുക …അങ്ങനെ നിരവധി ജോലികള്‍ ആണ് ഈ യുവാക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.

വായിക്കുക:  ബിനീഷ് കോടിയേരിയെ ഇന്ന് മുതൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്യും;ജാമ്യാപേക്ഷ നൽകി.

മാത്രമല്ല സോഷ്യല്‍ മീഡിയയില്‍ വരുന്ന തെറ്റായതും ഭയപ്പെടുന്നതുമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യാനും ഇവര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്.

ഇവര്‍ക്കെല്ലാം മാസ്ക്ക്,മറ്റു സുരക്ഷ ഉപകരണങ്ങള്‍ എന്നിവ കൊറോണ വാരിയര്‍ക്ക്  നല്‍കിയിട്ടുണ്ട് എന്ന് അധികാരികള്‍ അറിയിച്ചു.

വായിക്കുക:  10255 കോടി വിദേശ നിക്ഷേപം; ഏപ്രിൽ-ജൂൺ മാസത്തിൽ എല്ലാ സംസ്ഥാനങ്ങളേയും പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നമ്മ കർണാടക.

 

Related posts