പാക്കിസ്ഥാൻ അനുകൂല മുദ്രാവാക്യം;അന്വേഷണത്തിന് പോലീസിൻ്റെ പ്രത്യേകസംഘം.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു:പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ വിദ്യാർഥിനി അമൂല്യ ലിയോണയ്ക്കെതിരേ അന്വേഷണത്തിന് ബെംഗളൂരു പോലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു.

അമൂല്യയുടെ സാമൂഹികമാധ്യമങ്ങളിലെ പോസ്റ്റുകളെക്കുറിച്ചും പൊതുരംഗത്തെ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കുന്നതിനുവേണ്ടിയാണ് പ്രത്യേകസംഘത്തെ നിയോഗിച്ചത്.

അമൂല്യയ്ക്ക് മാവോവാദി സംഘങ്ങളുമായി ബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആരോപിച്ചിരുന്നു.

ഇതും അന്വേഷണത്തിൽ ഉൾപ്പെടും. പൗരത്വനിയമ ഭേദഗതിക്കെതിരേനടന്ന പ്രതിഷേധത്തിൽ അമൂല്യ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനുപിന്നിൽ ചില സംഘങ്ങളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

ഇതിന്റെ അടിസ്ഥാനത്തിലാണ് അമൂല്യയ്ക്ക് മാവോവാദിബന്ധമുണ്ടെന്ന് മുഖ്യമന്ത്രി ആരോപിച്ചത്.

ചിക്കമഗളൂരുവിലെ അമൂല്യയുടെ വീടിനുനേരെ സംഘപരിവാർ സംഘടനകൾ ആക്രമണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങൾക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ചിക്കമഗളൂരുവിലെ അമൂല്യയുടെ വീട് പരിശോധിക്കാൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

ചിക്ക്പെട്ട് എ.സി.പി. മന്ദ റെഡ്ഡിയുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപവത്കരിച്ചത്. അമൂല്യയ്ക്കെതിരേ ശനിയാഴ്ചയും പ്രതിഷേധം നടന്നു. രാജ്യത്തുനിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധം നടത്തിയത്. മൈസൂരു, ശിവമോഗ, കലബുറഗി എന്നിവിടങ്ങളിൽ പ്രതിഷേധം നടന്നു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: