പിന്നണി ഗായിക സുസ്മിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു:ഭർത്താവിന്റെയും ബന്ധുക്കളുടെയും സ്ത്രീധന പീഡനം സഹിക്കാൻ കഴിയുന്നില്ലെന്ന് ആത്മഹത്യക്കുറിപ്പെഴുതി സിനിമാ പിന്നണിഗായിക സുസ്മിത (26) തൂങ്ങിമരിച്ചനിലയിൽ.

തിങ്കളാഴ്ച രാവിലെയാണ് സുസ്മിതയെ നാഗർഭാവിയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവും ബന്ധുക്കളും സ്ത്രീധനത്തിന്റെപേരിൽ പീഡിപ്പിക്കുകയാണെന്നും മറ്റുമാർഗങ്ങളില്ലാത്തതുകൊണ്ടാണ് ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്നും മരിക്കുന്നതിനുമുമ്പ് അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശത്തിൽ സുസ്മിത കുറിച്ചിരുന്നു.

ഒന്നരവർഷംമുമ്പാണ് സുസ്മിതയും കനകപുര സ്വദേശി ശരത്കുമാറും വിവാഹിതരായത്. ശരത്കുമാറും ബന്ധുക്കളും സ്ത്രീധനത്തിന്റെപേരിൽ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് നേരത്തേ സുസ്മിത വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു.

തന്റെ മരണത്തിന് കാരണക്കാരായവരെ ഒരു കാരണവശാലും വെറുതേവിടരുതെന്നും മരണാനന്തര കർമങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും സന്ദേശത്തിൽ സുസ്മിത കുറിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഭർത്താവ് ശരത് കുമാർ ഒളിവിലാണ്.

അന്നപൂർണേശ്വരി നഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മണ്ഡ്യ സ്വദേശിയായ സുസ്മിത ഹാലുതുപ്പ, ശ്രീ സമന്യ തുടങ്ങിയ ചിത്രങ്ങളിലെ ഗാനത്തോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന് ഒട്ടേറെ ചിത്രങ്ങളിൽ ഗാനമാലപിച്ചു.

സുസ്മിതയുടെ മരണത്തിന് കാരണക്കാരായവർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധമുയർന്നു.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: