കർണാടക ടൂറിസം വകുപ്പിനെ കുത്തുപാളയെടുപ്പിച്ച “സുവർണരഥ”വുമായി ഐ.ആർ.സി.ടി.സി.യും ഭാഗ്യപരീക്ഷണത്തിന്; ഗോൾഡൻ ചാരിയറ്റ് മാർച്ച് 22ന് വീണ്ടും ഓടിത്തുടങ്ങും.

ബെംഗളൂരുവാർത്തയുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ 8880173737 എന്ന വാട്സ് ആപ്പ്നമ്പറിലേക്ക്"Hi"അയക്കുക.

ബെംഗളൂരു: കർണാടക ടൂറിസം വികസന കോർപറേഷൻ (കെഎസ്ടിഡിസി) ഐആർസിടിസിക്ക്കൈമാറിയ ഗോൾഡൻചാരിയറ്റ് ആഡംബര ട്രെയിനിന്റെ സർവീസ് മാർച്ച്22ന് പുനരാരംഭിക്കും.

ഗോൾഡൻ ചാരിയറ്റിലെ ഡൈനിംഗ് ഹാൾ.

പ്രഡ് ഓഫ് സൗത്ത്, സതേൺ പ്ലെൻഡർ എന്ന പേരിലുള്ള 2 ടൂർ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. പ്രൈഡ്ഓഫ് സൗത്തിൽ ബെംഗളൂരു,കബനി,മൈസൂരു, ഹാസൻ,ഹംപി, ബാദാമി, ഗോവ എന്നിവയും സതേൺ പ്ലെൻഡർ വിഭാഗത്തിൽ ബെംഗളൂരു,
ചെന്നെ,മഹാബലിപുരം, പുതുച്ചേരി, തഞ്ചാവൂർ,മധുര, തിരുവനന്തപുരം, കോവളം,കൊച്ചി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ടൂറിസം വകുപ്പ്  നേരിട്ട് നടത്തിയപ്പോൾ കനത്ത നഷ്ടം നേരിട്ടതിനെ തുടർന്നാണ് ഐആർസിടിസിയുമായി സഹകരിച്ച് ട്രെയിൻ സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞ നവംബറിൽ ധാരണയായത്.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!
%d bloggers like this: