ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസുകളുടെ റെജിസ്ട്രേഷൻ ആരംഭിച്ചു;800 രൂപക്ക് ഒരാഴ്ച്ച ഓടിനടന്ന് സിനിമ കാണാം;അതും ഓറിയോൺ മാളിലെ മൾട്ടിപ്ലെക്സിൽ.

ബെംഗളൂരു : ബെംഗളൂരു രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് ഉള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു.

ഓൺലൈൻ വഴി മാത്രമാണ് ഇത്തവണ രജിസ്ട്രേഷൻ.

രജിസ്ട്രേഷന് പൊതുജനങ്ങൾക്ക് 800 രൂപയും വിദ്യാർത്ഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, മുതിർന്ന പൗരന്മാർ എന്നിവർക്ക് 400 രൂപയുമാണ് നിരക്ക്.

രജിസ്റ്റർ ചെയ്തവർക്കുള്ള പാസുകൾ 22 മുതൽ വിതരണം ചെയ്യും.

നന്ദിനി ലേഔട്ടിലെ ചലനച്ചിത്ര അക്കാദമി ആസ്ഥാനം, ഇൻഫെൻട്രി റോഡിലെ വാർത്താ ഭവൻ, ബനശങ്കരി സെക്കൻഡ് സ്റ്റേജിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലാണ് പാസുകൾ വിതരണം ചെയ്യുക .

വെബ് സൈറ്റ് : www.biffes.in

പന്ത്രണ്ടാമത് ബംഗളൂരു രാജ്യാന്തര ചലച്ചിത്ര മേള 26 മുതൽ മാർച്ച് നാലുവരെ ആണെങ്കിലും പൊതുജനങ്ങൾക്കുള്ള പ്രദർശനം 27 രാവിലെ ഒമ്പതിന് മാത്രമേ ആരംഭിക്കുകയുള്ളൂ.

26ന് വൈകിട്ട് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി യെദ്യൂരപ്പ ഉദ്ഘാടനം ചെയ്യും.

സമാപനസമ്മേളനം നാലിന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ഗവർണർ വാാജുബായി വാല പങ്കെടുക്കും.

രാജാജി നഗർ ഓറിയോൺ മാളിലെ പിവിആർ സിനിമാസ് ആണ് മേളയുടെ പ്രധാന വേദി ഇവിടത്തെ 11 സ്ക്രീനുകളിലെ പ്രദർശനങ്ങൾക്ക് പുറമേ നവരംഗ് തീയേറ്റർ, ചാമരാജ് പേട്ടിലെ ഡോക്ടർ രാജകുമാർ ഓഡിറ്റോറിയം, ബനശങ്കരി സുചിത്ര ഫിലിം സൊസൈറ്റി ഓഡിറ്റോറിയം എന്നിവിടങ്ങളിലും സിനിമ പ്രദർശിപ്പിക്കുമെന്ന് കർണാടക ചലനച്ചിത്ര അക്കാദമി ചെയർമാൻ സുനിൽ പുരാനിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment