ബെംഗളൂരു: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റിന്റെ മിന്നും ജയം. ബംഗളൂരു ഏകദിനത്തില്‍ വിജയിച്ച ഇന്ത്യ2-1 ന്പരമ്പര സ്വന്തമാക്കി.
ഓസ്ത്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 15 പന്തും ഏഴ് വിക്കറ്റും ബാക്കി നില്‍ക്കേ അനായാസം വിജയത്തിലെത്തി.ഓപ്പണര്‍ രോഹിത് ശര്‍മ്മയും സെഞ്ച്വറി സ്വന്തമാക്കിയപ്പോള്‍ നായകന് കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായി.
രോഹിത് 128 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്സും സഹിതം 119 റണ്‍സോടെയാണ് ഇന്ത്യയുടെ റണ്‍ വേട്ടയില്‍ ഒന്നാമനായത്. കോഹ്ലി 91 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 89 റണ്‍സെടുത്ത് ഔട്ടായി.
മനീഷ് പാണ്ഡയെ കൂട്ട് പിടിച്ച് ശ്രേയസ് അയ്യര്‍ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. അയ്യര്‍ 35 പന്തില്‍ നിന്നും 44 റണ്‍സെടുത്തു. ഓസ്ത്രേലിയക്കായി ആദം സാംപ,ആഷ്ടന്‍ ആഗര്‍,ജോഷ് ഹേയ്സല്‍വുഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത .ഓസ്ത്രേലിയയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു.സ്കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് ഉള്ളപ്പോള്‍ ഡേവിഡ് വാര്‍ണര്‍ ഔട്ടായി.മുഹമദ് ഷമിയാണ് വിക്കറ്റ് സ്വന്തമാക്കിയത്.
46 റണ്‍സിലെത്തിയപ്പോള്‍ ഫിഞ്ചും പുറത്തായി.റണ്‍ഔട്ടായ ഫിന്‍ച്ച് 19 റണ്‍സ് നേടി.പിന്നീട് 54 റണ്‍സെടുത്ത മാര്‍നസ് ലബുഷെയ്ന് രവീന്ദ്ര ജദേജയുടെ മുന്നില്‍ കീഴടങ്ങുകയായിരുന്നു.
മനോഹരമായ ഒരു ക്യാച്ചിലൂടെ ആ ഇന്നിങ്ങ്സ് അവസാനിച്ചു.പിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കും റണ്‍സൊന്നും എടുക്കാതെ മടങ്ങി.വിക്കറ്റ് ജദേജ സ്വന്തമാക്കി.പിന്നീട് സ്കോര്‍ 231ല്‍ നില്‍ക്കേ അലക്സ് കാരിയും പുറത്തായി കുല്‍ദീപ് യാദവ് വിക്കറ്റ് സ്വന്തമാക്കി. 35 റണ്‍സായിരുന്നു കാരി സ്വന്തമാക്കിയത്.
പിന്നാലെ ടേണറെ നവ്ദീപ് സെയ്നി പുറത്താക്കി.സ്മിത്ത് 47 മത്തെ ഓവറില്‍ ഷമിയുടെ മുന്നില്‍ കീഴടങ്ങി.ഇതേ ഓവറില്‍ പാറ്റ് കമിന്‍സിനെയും ഷമി പുറത്താക്കി.അവസാന ഓവറില്‍ ആദം സംപയും ഷമിക്ക് മുന്നില്‍ വീണ്.
പിന്നെടെല്ലാം ഇന്ത്യന്‍ ബാറ്റ്സ്മാന് മാര്‍ ഏറ്റെടുക്കുകയായിരുന്നു.ആദ്യമത്സരത്തിലെ 10 വിക്കറ്റ് തോല്‍വിക്ക് തുടര്‍ച്ചയായ രണ്ട് വിജയങ്ങളിലൂടെ പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ മറുപടി നല്‍കിയത്.