FLASH

ചിലർ വിശ്വാസികൾ,അവിശ്വാസികൾ, ചിലർ കടുത്ത അന്ധവിശ്വാസികൾ,ചിലർ കേരളത്തിലെ ക്ഷേത്രങ്ങളുമായും ജ്യോതിഷികളുമായും സ്ഥിരം ബന്ധപ്പെടുന്നവർ;കർണാടകയെ നയിക്കുന്നവരുടെ രസകരമായ വിശ്വാസങ്ങൾ ഇങ്ങനെയാണ്…

ബെംഗളൂരു : കർണാടകയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ വിശ്വാസങ്ങൾ ചികയുമ്പോൾ വളരെ രസകരമായ വിവരങ്ങൾ ആണ് ലഭിക്കുക.ചിലർ ഇതിൽ വിശ്വാസികൾ ആണ് ,ചിലർ അവിശ്വസികൾ, ചിലരോ കടുത്ത അന്ധവിശ്വാസികളും …

ബസവരാജ് ബൊമ്മെ: വിശ്വാസിയാണെങ്കിലും അന്ധവിശ്വാസിയല്ലെന്ന് തെളിയിക്കുന്നതാണ് ബൊമ്മയുടെ ചാമരാജ നഗർ ജില്ലാ സന്ദർശനം.

യെദിയൂരപ്പ : മുൻ മുഖ്യമന്ത്രി യെദിയൂരപ്പ കടുത്ത ഒരു ഈശ്വരവിശ്വാസി ആണ്. ജ്യോതിഷത്തിലും സംഖ്യാശാസ്ത്രത്തിലും കടുത്ത വിശ്വാസം.മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ നിന്ന് സമാധാനം തേടി കേരളത്തിലെ പ്രധാനക്ഷേത്രങ്ങൾ എല്ലാം സന്ദർശിച്ചിരുന്നു. തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിൽ നിരവധി തവണ സന്ദർശനം നടത്തിയിട്ടുണ്ട്. ഈയ്യടുത്തു വാഹനത്തിന്റെ നമ്പർ സംഖ്യാശാസ്ത്രത്തിന്റെ സഹായത്തോടെ കണ്ടെത്തിയതാണ്. ഭാവി നല്ലതാകാൻ വേണ്ടി യെദ്യൂരപ്പ എന്ന പേര് യെദിയൂരപ്പ എന്നാക്കി മാറ്റുകയും ചെയ്തു.

വായിക്കുക:  കേരളത്തിൽ അതിശക്തമായ മഴ. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾ പൊട്ടൽ. 5 ജില്ലകളിലും 4 ഡാമുകളിലും റെഡ് അലേർട്ട്. അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി - വിശദമായി വായിക്കാം

എച്ച്.ഡി.ദേവഗൗഡ : കർണാടക രാഷ്ട്രീയത്തിലെ തല മുതിർന്ന നേതാവും മുൻ പ്രധാനമന്ത്രിയുമായ ഗൗഡ കടുത്ത ദൈവ വിശ്വാസിയും ജ്യോതിഷ വിശ്വാസിയുമാണ്.കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഡൽഹിയിൽ പുതിയ വീടെടുത്ത് പൂജയും മറ്റും നടത്തിയിരുന്നു, എന്നാൽ തുമക്കൂരുവിൽ അവിശ്വസനീയമായ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

സിദ്ധരാമയ്യ : കർണാടക കോൺഗ്രസിന്റെ തല മുതിർന്ന നേതാവ്, ജെ.ഡി.എസിൽ നിന്ന് രാജിവച്ച് കോൺഗ്രസിലെത്തി 3 വർഷത്തിനുള്ളിൽ സംസ്ഥാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.കർണാടക രാഷ്ട്രീയത്തിലെ ഏറ്റവും ഭാഗ്യമുള്ള നേതാവ് കടുത്ത അവിശ്വാസിയാണ്. മൈസൂരു ജില്ലയിലെ സിദ്ധരാമ ഗുഡിയിൽ ജനിച്ച ഈ “കുറുബ ” നേതാവ് സംസ്ഥാനത്തെ ഏറ്റവും സെൻസിറ്റീവ് വിഷയത്തിൽ വരെ ദൃഡ തീരുമാനങ്ങൾ എടുത്ത ആൾ ആണ്. നല്ലൊരു വിഭാഗത്തിൻ്റെ വോട്ട് നഷ്ടപ്പെടും എന്നറിഞ്ഞിട്ടും താൻ ബീഫ് കഴിക്കും എന്ന് തുറന്ന് പറഞ്ഞ ആൾ ആണ്.

വായിക്കുക:  ദേശീയ വിദ്യാഭ്യാസ നയത്തെ "നാഗ്പൂർ വിദ്യാഭ്യാസ നയം" എന്ന് വിളിക്കണം: സംസ്ഥാന കോൺഗ്രസ്

ഡി.കെ.ശിവകുമാർ : കർണാടക കോൺഗ്രസിലെ ട്രബിൾ ഷൂട്ടർ ഈശ്വര വിശ്വാസി തന്നെയാണ്, 2019 മഴ പെയ്യാൻ വേണ്ടി നടത്തിയ പൂജ മാധ്യമ ശ്രദ്ധ നേടിയിരുന്നു.പുതിയ കോൺഗ്രസ് ഓഫീസ് കെട്ടിടം തുറന്നപ്പോൾ കഴിഞ്ഞ വർഷം ശിവകുമാറിൻ്റെ നേതൃത്വത്തിൽ പൂജകൾ നടത്തിയിരുന്നു.പ്രധാന തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് ജ്യോത്സ്യൻ്റ ഉപദ്ദേശം തേടാറുണ്ട് ഡി.കെ.ശി.

എച്ച്.ഡി.കുമാരസ്വാമി : കടുത്ത ഈശ്വരവിശ്വാസി, സഹോദരനും മുൻമന്ത്രിയുമായിരുന്ന രേവണ്ണയാണ് വിശ്വാസ കാര്യങ്ങളിൽ മുൻ മുഖ്യമന്ത്രിയുടെ ഉപദേശി, അധികാരം ഉണ്ടായിരുന്നപ്പോൾ നഗരത്തിൽ താമസിച്ചാൽ അത് നഷ്ടപ്പെടും എന്ന് ഭയന്ന് 300 കിലോമീറ്ററോളം ദിവസവും സഞ്ചരിച്ചിരുന്നു രേവണ്ണ.

ഭരണ ഘടനക്ക് ഉള്ളിൽ നിന്നു കൊണ്ടുള്ള വിശ്വാസം അവിശ്വാസം അന്ധവിശ്വാസം എന്നിവ ഓരോ വ്യക്തികളുടെയും സ്വാതന്ത്ര്യമാണ്, അത് ചോദ്യം ചെയ്യുകയല്ല ഈ ലേഖനത്തിൻ്റെ ലക്ഷ്യം.

"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

Leave a Comment

[metaslider id="72989"]