FLASH

കരസേനാ മേധാവിയുടെ പ്രസ്താവന നൽകുന്ന ദുസ്സൂചന.മുത്തില്ലത്ത് എഴുതുന്നു …..

പട്ടാള മേധാവിയുടെ പ്രതിപക്ഷത്തിനെതിരായ പ്രസ്താവന  വരും നാളുകളിൽ പട്ടാളം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടപ്പെടുമെന്ന കൃത്യമായ സൂചനയാണ്.

ആ പ്രസ്താവന വഴി പൗരത്വ ബില്ലിനെ അദ്ദേഹം ന്യായീകരിക്കുകയും ഭരണകൂടം നടത്തുന്ന അടിച്ചമർത്തലുകളെയും പ്രക്ഷോപകർക്കെതിരെ വെടിയുതിർത്തു ജീവൻ ഇല്ലാതാക്കുന്ന പോലീസ് അതിക്രമങ്ങളെ അനുകൂലിക്കുകയുമാണ് ചെയ്യുന്നത്.

ഭരണകൂടം നടത്തുന്ന ഭരണഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ ന്യായീകരിക്കാൻ ഒരു സേന മേധാവി പ്രസ്താവന നടത്തുന്നത്
ഇന്ത്യൻ
ചരിത്രത്തിൽ ആദ്യമായിരിക്കാം.
നമ്മളും പാകിസ്ഥാന്റെപാതയിലേക്കു രാജ്യത്തെ മാറ്റുകയാണോ…??

മൂന്ന്   സേനാമേധാവികൾക്കും മുകളിൽ പുതിയൊരു സസ്തിക സൃഷ്ടിച്ചു പ്രധിരോധ സേനയെ  മുഴുവൻ ഒരു കരത്തിനുള്ളിൽ ആക്കിയ ബിജെപി നയം ഹിന്ദു രാഷ്ട നിർമ്മിതിക്ക് വേണമെങ്കിൽ സേനയുടെ സഹായം തേടാനുള്ള അജണ്ടയുടെ ഭാഗമായി സംശയിച്ചവർക്കു കരുത്ത്  പകരുന്നതാണ് കരസേനാ മേധാവിയുടെ പ്രസ്താവന .

സുപ്രീം കോർട്ട് ജഡ്ജിമാരുടെ അടുത്തകാലത്ത് പുറത്തു വന്ന ചില വിധി പ്രസ്താവനകളും, കേസുകൾ പരിഗണിക്കുന്നതിലുള്ള വ്യത്യാസങ്ങളും എല്ലാം
തെളിയിക്കുന്നത് ആർ  എസ്  എസ് ലക്ഷ്യ പ്രാപ്തിക്കു വേണ്ടി കോടതികളെയും , ഇപ്പോൾ സേനകളെയും അവരുടെ അനുസരണയുള്ള വക്താക്കളാക്കി  മാറ്റിയെടുക്കുന്നു എന്നതാണ് .

എൻ ആർ സി – സി എ എ  പ്രക്ഷോഭം രാജ്യവ്യാപകമായി ശക്തിയായി തുടരുകയും ,
ബി ജെ പി തങ്ങളുടെ നിലപാട് മാറ്റാതെ രാജ്യം ഒരു സംഘർഷത്തിലേക്ക് അതിശക്തമായി വഴിമാറുകയും ചെയ്യുന്ന സ്ഥിതി വന്നാൽ  കേന്ദ്ര ഗവർമെന്റിന്റെ  അനുവാദത്തോടെഒരു പട്ടാള ഭരണം നടപ്പിലാക്കുകയും ( പ്രസിഡന്റ് ഭരണം )

– അന്ന് മോദിയോ അമിത് ഷായോ സാക്ഷാൽ ആർ എസ് എസ് മേധാവിയോ പ്രസിഡന്റ് ആയേക്കാം –

അങ്ങിനെ  ഒരു ഹിന്ദു രാഷ്ട്ര പ്രഖ്യാപനം വന്നാൽ ഇന്നത്തെ നിലവിലെ ഇന്ത്യ അതെ ഭൂപടത്തിൽ എത്രകാലം തുടരും  എന്നത്
കാത്തിരുന്നു കാണേണ്ടതാണ്.

ഒരു കാര്യം ഉറപ്പാണ് ,
ആർ എസ് എസ് വിഭാവനം ചെയ്തു നടപ്പാക്കുന്ന
“ഹിന്ദു ഇന്ത്യയിൽ ” ഏറെ കാലം ബംഗാളോ, പഞ്ചാബോ , കാശ്മീരോ , ആസ്സാമോ , ഒറിസ്സയോ , വടക്കു – കിഴക്കൻ സംസ്ഥാനങ്ങളോ , 6 സംസ്ഥാനങ്ങൾ ഉൾപ്പെട്ട ദക്ഷിണേന്ത്യയോ ഉണ്ടാവില്ലന്നുറപ്പാണ് .

ബീഹാർ , ജാർഖണ്ഢ് , ഛത്തിസ്‌ഗഡ്‌ , ഉത്തർ പ്രദേശ്, മധ്യ പ്രദേശ് മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ദളിത് ഭൂരിപക്ഷ പ്രദേശങ്ങൾ ചേർന്ന്  ഒരു
” ദളിത് ദേശ് ” പിറവിക്കു വേണ്ടി അവകാശവാദങ്ങൾ ഉണ്ടായെന്നും
വരാം.

ആദ്യം
“ഹിന്ദു ഭാരതം” വിട്ടുപോകുന്നത് മമത നയിക്കുന്ന ബംഗാളായിരിക്കും.

സ്വാതന്ത്രത്തിനു മുന്നേ തന്നെ അഖണ്ഡ ഹിന്ദു ഭാരത സ്വപ്നവുമായി ( പാക്കിസ്ഥാൻ / ബംഗ്ലാദേശ് / പാക് ഒക്കുപൈഡ് കാശ്മീർ ഉൾപ്പെടുന്ന ഇന്ത്യ ) 1925  ഇൽ പ്രവർത്തനം ആരംഭിച്ച
ആർ എസ് എസ് , ഇന്ത്യ വിഭജനത്തിനു ശേഷം,
ആ സ്വപ്ന സഫലീകരണത്തിനു വേണ്ടി രാപകൽ അദ്ധ്വാനിക്കുകയായിരുന്നു . അവരുടെ രാഷ്ട്രീയ വിഭാഗമായ ബി ജെ പി യിലൂടെ ചരിത്രത്തിൽ ആദ്യമായി ലോകസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയ ആഘോഷത്തിലും അഹങ്കാരത്തിലും ആർ എസ് എസ് രൂപം കൊണ്ട് 100  വർഷം തികയുന്നതിനു മുന്നേ തന്നെ ഹിന്ദു രാഷ്ട്ര സ്വപ്നസാക്ഷാത്കാരം പൂർത്തീകരിക്കാമെന്ന വ്യാമോഹം ഒരു പക്ഷെ. നിലവിലെ ജനാധിപത്യ ഇന്ത്യയെ പലതായി വിഭജിക്കുന്നതിലാവും കലാശിക്കുക.

അങ്ങനെയൊന്നു സംഭവിക്കാതിരിക്കണമെങ്കിൽ പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു പടർന്നു പന്തലിച്ച ഈ സമരത്തെ ലക്ഷ്യത്തിലെത്തിക്കുകയും ഭാരതീയ ജനത വിഭജന രാഷ്ട്രീയത്തിനെതിരാണെന്നു തെളിയിക്കുകയും വേണം.

(കാഴ്ചപ്പാട് പേജിൽ വരുന്ന ലേഖനത്ത് എല്ലാം ലേഖകന്റെ അഭിപ്രായമാണ്, ബെംഗളൂരു വാർത്തക്ക് ഈ അഭിപ്രായങ്ങളിൽ ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല)

ലേഖകൻ
"ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

Leave a Comment