FLASH

ഉദ്യാനനഗരിയിലെ ബഡ്ജറ്റ് ഷോപ്പിങ് പറുദീസ…

ബെംഗളൂരു: ഫുട്പാത്തുകളില്‍ അലഞ്ഞു തിരിഞ്ഞ് ഇഷ്ടപ്പെട്ട സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളിൽ ഏറെ പേരും. മെട്രോ ഹബ്ബായ ബെംഗളുരുവില്‍ സാധാരണക്കാരെ ആകര്‍ഷിക്കുന്ന ഇത്തരം ഒട്ടനവധി മാര്‍ക്കറ്റുകളുണ്ട്.

തെരുവു മാര്‍ക്കറ്റില്‍ നിന്ന് ഗുണമേന്‍മയുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ കിട്ടുമോ എന്ന സംശയത്തില്‍ മിക്കവരും ഈ ശ്രമം ഉപേക്ഷിക്കുകയാണ് പതിവ്. വസ്ത്രങ്ങളും നിത്യോപയോഗ സാധനങ്ങളുമെല്ലാം കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന ഇത്തരം സ്ഥലങ്ങള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ടതാണ്.

ഇത്തരം സ്ഥലങ്ങളിൽ വളരെ പ്രസിദ്ധമായ ഒരു സ്ഥലമാണ് ചിക്പേട്ട്. നഗരത്തിലെ ഏറ്റവും പഴയ ഷോപ്പിംഗ് ഏരിയയാണിതെന്ന് കരുതപ്പെടുന്നു. ബംഗളൂരുവിലെ ഏറ്റവും പഴക്കം ചെന്ന കമ്പോളങ്ങളിലൊന്നായ ചിക്ക്പേട്ടിന് 400 വർഷത്തോളം മഹത്തായ ചരിത്രമുണ്ട്.

പ്രശസ്തമായ സിറ്റി മാർക്കറ്റിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് ചിക്ക്പേട്ട്. ഭാവനയിൽ കാണാവുന്ന എല്ലാ നെയ്ത്തിന്റെയും തറിയുടെയും ആകർഷണീയമായ സാരികൾ കൂടാതെ, സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളുടെ കാര്യത്തിലും മികച്ച ഡീലുകൾ ഇവിടെ ലഭിക്കും.

സാരിയില്‍ താല്പര്യമുള്ളവര്‍ക്ക് ചിക്‌പേട്ടിലും മികച്ചൊരു സ്ഥലം ബെംഗളുരുവില്‍ കണ്ടെത്താന്‍ കഴിയില്ല. തറികളില്‍ നെയ്ത സാരി മുതല്‍ ഏറ്റവും പുതിയ ഡിസൈനിലുള്ള സാരികള്‍ വരെ ഇവിടെ ലഭിക്കും. സദാരണക്കാർക്ക് ഈ മാര്‍ക്കറ്റില്‍ നിന്നും താങ്ങാന്‍ കഴിയുന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നതാണ് പ്രത്യേകത.

ഇവിടുത്തെ ലോഹത്തില്‍ നിര്‍മ്മിച്ച ആഭരണങ്ങള്‍ ഏറെ പ്രശസ്തമാണ്.  ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങാൻ മാത്രം ഒരു സ്ട്രീറ്റ് ഉണ്ട് ഇവിടെ. മൊബൈൽ ഫോണുകൾ, ക്യാമറകൾ, ടാബ്‌ലെറ്റുകൾ, ടിവികൾ, ഗൃഹോപകരണങ്ങൾ തുടങ്ങി ഇലക്ട്രോണിക്സ് ഗാഡ്‌ജെറ്റുകൾ കൊണ്ട് നിറച്ച ഒരു തകർപ്പൻ സ്ട്രീറ്റ്. ചിക്ക്പേട്ട് ഇപ്പോഴും ബംഗളൂരുവിലെ തെരുവ് ഷോപ്പിംഗിനുള്ള മികച്ച സ്ഥലങ്ങളിൽ ഒന്നാണ്.

ബംഗളൂരുവിലെ പ്രശസ്തമായ ആന്റിക് സ്റ്റോർ ബാലാജിയുടെ പുരാവസ്തുക്കളും ശേഖരണങ്ങളും ചിക്ക്പേട്ടിൽ നിന്നും വളരെ അടുത്താണ്. വിന്റേജ് ഗ്രാമഫോണുകൾ, പഴയ കൈകൊണ്ട് വരച്ച പ്രതിമകൾ എന്നിവയും അതിലേറെയും ഇവിടെ കണ്ടെത്താനാകും.

ഒന്നും വാങ്ങാനില്ലെങ്കിലും അലഞ്ഞുതിരിഞ്ഞ് വിന്‍ഡോ ഷോപ്പിങ്ങിനു താല്പര്യമുള്ളവര്‍ക്കും ചിക്ക്പേട്ടിൽ വരാം. വിലപേശലില്‍ മിടുക്കുണ്ടെങ്കില്‍ നല്ല ലാഭത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ പറ്റിയ ഇടമാണ്. അപ്പോൾ പോകാം അല്ലെ.. ഈ ക്രിസ്മസ് ന്യൂ ഇയർ അവധിക്ക് ചിക്ക്പേട്ടിലേക്ക്!!

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!