FLASH

പോളാർ യാത്രയുടെ പേരിൽ മലയാളികൾക്കിടയിൽ പൊരിഞ്ഞ അടി;ജി.എൻ.പി.സിക്ക് എതിരെ സാമ്പത്തിക കുറ്റാരോപണവുമായി ഒന്നാം സ്ഥാനത്തുള്ള അഷറഫ്;മൽസരത്തിൽ നിന്ന് പിൻമാറാൻ പണം വാഗ്ദാനം ചെയ്തു എന്ന ആരോപണവുമായി മൂന്നാം സ്ഥാനത്തുള്ള ഗീതു;വേൾഡ് വിഭാഗത്തിൽ രണ്ടാം സ്ഥാനത്ത് ആന്ധ്ര സ്വദേശി.

ശീർഷകം വായിച്ചിട്ട് സംഭവം എന്താണെന്ന് മനസ്സിലാകാത്തവർ ഉണ്ടാകും ,അവർക്ക് വേണ്ടി കുറച്ച് കാര്യങ്ങൾ polar.fjallraven.com എന്ന വെെബ് സൈറ്റ് നടത്തുന്ന ധ്രുവ യാത്രയാണ് വിഷയം ,മൈനസ് ഡിഗ്രിയിലുള്ള യാത്രക്ക് പോകുക എന്നത് വളരെ കഷ്ടപ്പാട് പിടിച്ച പരിപാടിയാണ്.

കടും തണുപ്പുള്ള സ്ഥലങ്ങളിലൂടെയുള്ള യാത്രക്ക് മുൻപ് ആരോഗ്യം, ഭക്ഷണം അടക്കം നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

ഒരു ഗ്രൂപ്പായി യാത്ര തുടരുന്ന ഇവരുടെ ടീമിലേക്ക് ലോകം എമ്പാടും നിന്നാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.

വിവിധ മേഖലകളായി തിരിച്ച് ,ഓരോ മേഖലയിൽ നിന്നും രണ്ട് പേരെ വീതമാണ് അവർ കൂടെ കൂട്ടുക. മേഖലകൾ താഴെ

ലോകത്ത് ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യയേയും ചൈനയേയും സായിപ്പ് ഏഷ്യ എന്ന വിഭാഗത്തിൽ അല്ല ഉൾപ്പെടുത്തിയിരിക്കുന്നത്. “ദി വേൾഡ്” എന്ന വിഭാഗത്തിലാണ്.

വായിക്കുക:  കർണാടകയിൽ ഇന്ന് 1262 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ഓരോ വിഭാഗത്തിലും ഫേസ് ബുക്ക് ഉപഭോക്താക്കൾ വോട്ട് ചെയ്ത് ആദ്യം എത്തുന്ന ആളെ ഉറപ്പായും കൊണ്ടു പോകും എന്നാൽ രണ്ടാമത്തെ ആളെ ഇവരുടെ പ്രത്യേക ജൂറി തെരഞ്ഞെടുക്കുകയാണ് ചെയ്യുക.

ഇനി ഇന്ത്യയിലേക്ക് ,കേരളത്തിലേക്ക് വരാം… ദി വേൾഡ് വിഭാഗത്തിൽ ഇപ്പോൾ റൂട്ട് റെക്കാർഡ് എന്ന പേരിലുള്ള വ്ളോഗ് നടത്തുന്ന അഷറഫ് ആണ് മുന്നിൽ, തൊട്ടുപിറകിൽ ജയരാജ് ഗഡേല എന്ന ആന്ധ്രക്കാരൻ ,മൂന്നാമത് ബെംഗളൂരു മലയാളിയായ ഗീതു മോഹൻ ദാസ്.

30 ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് കൂട്ടായ്മയായ ജി.എൻ.പി .സിക്കെതിരെ അഷറഫ് സാമ്പത്തിക കുറ്റാരോപണവുമായി മുന്നോട്ട് വന്നിരുന്നു അതു പ്രകാരം ,മറ്റ് പല മൽസരാർത്ഥികളെയും സഹായിക്കാൻ വേണ്ടി ഗ്രൂപ്പ് അഡ്മിൻ തന്റെ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു എന്ന് പറയുന്നു.

വായിക്കുക:  സുബ്രഹ്മണ്യൻ സ്വാമി ഫ്രീലാൻസ് രാഷ്ട്രീയം നടത്തുന്നു; ആഞ്ഞടിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

അതേ സമയം മൽസരത്തിൽ ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള ” ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ് “ന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഗീതു പറയുന്നത് അഷറഫിന് വേണ്ടി ഈ മൽസരത്തിൽ നിന്ന് പിൻമാറാൻ 40000 രൂപ വരെ വാഗ്ദാനം ലഭിച്ചു എന്നാണ്.

വോട്ടിംഗ് അവസാന ഘട്ടത്തിലെത്തിയതോടെ മലയാളികൾക്കിടയിൽ മൽസരവും കടുത്തതായിട്ടുണ്ട്. എന്തായാലും ഈ വർഷം ഒരു മലയാളി ധ്രുവം കീഴടക്കുമെന്ന് എന്തായാലും പ്രതീക്ഷിക്കാം.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

Leave a Comment

[metaslider id="72989"]