ബെംഗളൂരു : നമ്മ മെട്രോ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും റീ ചാര്‍ജ് കാര്യത്തില്‍ കൌണ്ടറിനെ തന്നെ ആശ്രയിക്കേണ്ട വിധിയായിരുന്നു കുറേക്കാലം യാത്രക്കാര്‍ക്ക്.പിന്നീട് മെട്രോ ആപ് തുടങ്ങിയെങ്കിലും അത് വഴി റീ ചാര്‍ജ് ആകാന്‍ ചുരുങ്ങിയത് ഒരു മണിക്കൂര്‍ എങ്കിലും എടുക്കുമായിരുന്നു.
ഡല്‍ഹി,മുംബൈ മെട്രോകളുടെ റീ ചാര്‍ജ് ഒരു വിധപ്പെട്ട എല്ലാ പെയ്മെന്റ് പ്ലാറ്റ് ഫോര്‍മുകളിലും തുടങ്ങിയിരുന്നു എങ്കിലും നമ്മ മെട്രോയില്‍ മാത്രം ഈ സൌകര്യം ഉണ്ടായിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രമാണ് പേടിഎം-ഫോണ്‍ പെ തുടങ്ങിയ പ്ലാറ്റ് ഫോമുകളില്‍ നമ്മ മെട്രോ റീ ചാര്‍ജ് തുടങ്ങിയത്.
യാത്രക്കാരന്റെ കയ്യില്‍ ഉള്ള മെട്രോ കാര്‍ഡില്‍ രേഖപ്പെടുത്തിയ നമ്പര്‍ നല്കി ഇത്തരം പ്ലാറ്റ് ഫോമുകളില്‍ നിന്ന് കാര്‍ഡ് റീ ചാര്‍ജ് ചെയ്യാം.