FLASH

നിങ്ങള്‍ 1990 മുതല്‍ 2019 വരെ ജോലി ചെയ്ത ആള്‍ ആണോ? നിങ്ങളെ കാത്ത് ഇ.പി.എഫ്.ന്റെ 80000 രൂപ കാത്തിരിക്കുന്നുണ്ട്;വാട്സ് അപ്പില്‍ പരക്കെ പ്രചരിച്ചു കൊണ്ടിരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത്?

ഒരു കമ്പനിയുടെ അക്കൌണ്ട്സ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന സുഹൃത്താണ് ഈ വാട്സ് ആപ് സന്ദേശം രാവിലെ എനിക്ക് അയച്ചു തന്നത്.ഇംഗ്ലീഷ് ഭാഷയില്‍ ഉള്ള സന്ദേശം പറയുന്നത് ഇങ്ങനെയാണ് “1990 നും 2019 നും ഇടയില്‍ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് ഇ.പി.എഫ്.ഓ ഇന്ത്യയുടെ 80000 രൂപ ലഭിക്കാന്‍ അര്‍ഹത ഉണ്ട്,നിങ്ങളുടെ പേര് പട്ടികയില്‍ ഉണ്ടോ എന്ന് താഴെ അറിയാം”,താഴെ ഒരു വെബ്‌ സൈറ്റിന്റെ ലിങ്കും കൊടുത്തിട്ടുണ്ട്‌.

ഈ സന്ദേശം കുറച്ചു ദിവസമായി വാട്സ് അപ്പില്‍ പല ഗ്രുപ്പുകളിലും പ്രവഹിക്കുന്നത് കുറച്ചു ദിവസമായി ശ്രദ്ധയില്‍ പെട്ടിട്ട് ,സത്യാവസ്ഥ എന്താണ് എന്ന് കണ്ടെത്താം എന്ന് കരുതി.

ഈ സന്ദേശത്തിന്റെ തൊട്ടു മുകളില്‍ ആയി https://www.epfindia.gov.in/ എന്നാ വെബ്‌ സൈറ്റ് വിലാസവും നല്‍കിയിട്ടുണ്ട്,താഴെ നല്കിയിരിക്കുന്ന വിലാസം https://socialdraw.top/epf/ എന്നത് ആണ്.

ആദ്യത്തെ മേല്‍വിലാസം കേന്ദ്ര സര്‍ക്കാരിന്റെ ഇ പി എഫ് വിഭാഗതിന്റെത് ആണ് എന്നാല്‍ താഴെ കൊടുത്തിരിക്കുന്നത്‌ മറ്റാരുടെയോ വിലാസം ആണ്.ഈ സന്ദേശത്തില്‍ ക്ലിക്ക് ചെയ്‌താല്‍ പോകുന്നത് താഴെ നല്‍കിയിട്ടുള്ള വെബ്‌ സൈറ്റിലേക്ക് ആണ്.

ഇത് ഒരു ഹോക്സ് (പറ്റിക്കല്‍ സന്ദേശം) ആണ് എന്ന് അതോടെ ഉറപ്പായി.അതെങ്ങനെ കണ്ടെത്തി എന്നും ,ഇത്തരം സന്ദേശങ്ങള്‍ വരുമ്പോള്‍ നിങ്ങള്‍ക്കും ഇത് എങ്ങിനെ കണ്ടെത്താം എന്നും താഴെ വായിക്കാം.

  1. ഇവിടെ നല്‍കിയ ഡൊമൈന്‍ വിലാസം ആദ്യം ശ്രദ്ധിക്കാം , സാമ്പത്തിക മായും മറ്റും സുരക്ഷിതമായിട്ടുള്ള വെബ്‌ സൈറ്റുകള്‍ ആണെകില്‍ “https”എന്നായിരിക്കും തുടക്കത്തില്‍ ഉണ്ടാകുക,സുരക്ഷിതമല്ലെങ്കില്‍ “http”എന്ന് മാത്രമേ ഉണ്ടാകൂ.ഇത്തരം സൈറ്റുകളില്‍ സാമ്പത്തിക വിനിമയം നടത്താതെ ഇരിക്കുന്നതാണ് ബുദ്ധി.ഇവിടെ വിലാസത്തില്‍ https (https://socialdraw.top/epf/) ഉണ്ട്.
  2. ഇങ്ങനെ വരുന്ന ഏതൊരു ലിങ്കുകളിലും മൊബൈലില്‍ നിന്ന് ക്ലിക്ക് ചെയ്യാതെ ഇരിക്കുക,നല്ല ആന്റി വൈറസ് /ഇന്റര്‍നെറ്റ്‌ പ്രൊട്ടെക്ഷന്‍ ഉള്ള കമ്പ്യൂട്ടറില്‍ ഇതേ വിലാസം അടിച്ചു നോക്കുക,ഈ കേസില്‍ കമ്പ്യൂട്ടറില്‍ നോക്കിയപ്പോള്‍ വിലാസം http ആയി മാറി.
  3. സൈറ്റില്‍ പോയി നോക്കിയപ്പോള്‍ പി എഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ ത് എന്ന് തോന്നിക്കുന്ന ഡിസൈനില്‍ ഉള്ള സൈറ്റില്‍ കേന്ദ്ര മാനവശേഷി വിഭവ വകുപ്പ് മന്ത്രി സന്തോഷ്‌ ഗാന്ഗ് വാളിന്റെ ചിത്രവും നല്കിയിട്ടുണ്ട്.എന്നാല്‍ ഇത് ഒരു വ്യാജ വെബ്സൈറ്റ് ആണ് കാരണം
  4.  എല്ലാ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട് മെന്റ്  കളുടെയും വെബ്സൈറ്റ് വിലാസം .gov.in ആണ് അവസാനിക്കാറുള്ളത് അല്ലെങ്കില്‍ .com,.in,.co.in അങ്ങനെ എന്നാല്‍ ഇത് .top ആണ്.
  5. ഓരോ വെബ് സൈറ്റുകളുടെയും ഉടമസ്ഥര്‍ ആരെന്നു അറിയാന്‍ WHOIS സേര്‍ച്ച്‌ ചെയ്തു നോക്കാം,ഇത്തരം വെബ്‌ സൈറ്റുകളില്‍ പോയാല്‍ ആ വിവരം ലഭിക്കും,https://socialdraw.top/epf/എന്നാ വെബ്സൈറ്റ് 14 ദിവസം മുന്‍പ് മാത്രം രജിസ്റ്റര്‍ ചെയ്തതും കാലിഫോര്‍ണിയയിലെ  സെര്‍വറുമായി ബന്ധിപ്പിച്ചതും ആണ്.മാത്രമല്ല അടുത്ത ഒരു വര്‍ഷത്തേക്ക് മാത്രമാണ് കാലാവധി.എന്തായാലും കേന്ദ്ര സര്‍ക്കാര്‍ ഇങ്ങനെ ചെയ്യാന്‍ വഴിയില്ല.(WHOIS കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
  6. മാത്രമല്ല സൈറ്റില്‍ കയറിയാല്‍ ചില ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട് അതിനു ശേഷം ഇത് കൂടുതല്‍ പേര്‍ക്ക് വാട്സ് ആപ്പ് വഴി ഷെയര്‍ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്.ഇതില്‍ നിന്നെല്ലാം ഇതൊരു വ്യാജന്‍ ആണെന്ന് പെട്ടെന്ന് തിരിച്ചറിയാം.
  7. തീര്‍ന്നില്ല ദിവസവും പത്ര മാധ്യമങ്ങളോ ദൃശ്യാ മാധ്യമങ്ങളോ ഓണ്‍ലൈന്‍ മാധ്യമങ്ങളോ ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അറിയാം ഇങ്ങനെ ഒരു സ്കീം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടില്ല എന്ന്,അങ്ങനെ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ അത് വലിയ രീതിയില്‍ പരസ്യം ചെയ്യുകയും ചെയ്യും.ഒരു സര്‍ക്കാറും വാട്സ് അപ്പ് വഴിമാത്രം ഒന്നും നാട്ടുകാരെ അറിയിക്കാന്‍ ശ്രമിക്കില്ല എന്നത് ആണ് അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ടത്.
  8. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തവരുടെ കാര്യമോ ? അവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നിങ്ങള്‍ നല്‍കിയിട്ടുണ്ട് എങ്കില്‍ അത് മറ്റാരുടെയോ കയ്യില്‍ ഇപ്പോള്‍ എത്തിയിട്ടുണ്ടാകും,ബാങ്ക് അക്കൌന്റ് അടക്കം നല്‍കിയിട്ടുണ്ട് എങ്കില്‍ സംഭവം കുറച്ചു സീരിയസ് ആകാനാണ് സാധ്യത.
  9. എങ്ങനെ ഇത്തരം പ്രശ്നങ്ങളില്‍ നിന്നും സ്വയം രക്ഷപ്പെടുന്നതിനു ഒപ്പം മറ്റുള്ളവരെയും രക്ഷിക്കാം ? നമ്മള്‍ അയക്കുന്ന ഓരോ സന്ദേശങ്ങള്‍ക്കും ഉള്ള പൂര്‍ണ ഉത്തരവാദിത്തം നമുക്ക് തന്നെയാണ്,അത് ഫോര്‍വേഡ് ആണെന്നോ മറ്റോ പറഞ്ഞതു കൊണ്ട് നിയമത്തിന്റെ മുന്നില്‍ രക്ഷപ്പെടാന്‍ കഴിയില്ല,നമുക്ക് വരുന്ന സന്ദേശങ്ങള്‍ സത്യമാണ് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പങ്കു വക്കുക,സ്വയം കുഴിയില്‍ ചാടുന്നതോടൊപ്പം മറ്റു സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കുഴിയില്‍ വീഴ്താതിരികുക.
  10. ഒരു ലോക സത്യം മനസിലാക്കുക ,അകാരണമായി ആരും ഒന്നും ആര്‍ക്കും വെറുതെ കൊടുക്കില്ല.

[] "ബെംഗളൂരുവാർത്ത"വാട്സ് ആപ്പിൽ ലഭിക്കാൻ 8880173737 ലേക്ക് "Hi" അയക്കുക. വാർത്ത നൽകാൻ bvaartha@gmail.com ലേക്ക് അയക്കുക.

Related posts

Leave a Comment

[metaslider id="72989"]