FLASH

സാങ്കേതിക തികവുകൊണ്ടും അവതരണ ഭംഗികൊണ്ടും പ്രമേയം കൊണ്ടും ബെംഗളൂരു മലയാളി ഒരുക്കിയ”പെന്‍സില്‍”ശ്രദ്ധേയമാകുന്നു.

ബെംഗളൂരു : മിണ്ടിയാല്‍ ഹ്രസ്വചിത്രം പിടിക്കുക എന്നതാണ് ഇന്നത്തെ കാലത്തെ യുവതലമുറയുടെ ജോലി എന്ന് പറഞ്ഞാല്‍ ഒട്ടും അധികമാകില്ല,കയ്യില്‍ ഒരു ക്യാമറ ഉണ്ടെങ്കില്‍ എല്ലാവരും ഷോര്‍ട്ട് ഫിലിം നിര്‍മാതാക്കള്‍ ആയി മാറുന്നു.എന്നാല്‍ ഇതിന്റെ ഫലമായി ലഭിക്കുന്ന ചിത്രങ്ങള്‍ എല്ലാം നല്ല നിലവാരം പുലര്‍ത്തുന്നുണ്ടോ എന്ന് ചോദിച്ചാല്‍ നിരാശ ആയിരിക്കും മറുപടി,അവിടെയാണ് ബെംഗളൂരു മലയാളിയായ സനില്‍ ഇരിട്ടി എന്നാ യുവ സംവിധായകന്‍ അണിയിച്ചൊരുക്കിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നത്.

2 ദിവസം മുന്‍പ് യു ട്യുബില്‍ റിലീസ് ചെയ്ത ചിത്രം കൂടുതല്‍ നല്ല അഭിപ്രായങ്ങള്‍ ലഭിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്.

“ആയിരം വര്‍ണങ്ങള്‍ ഉണ്ട് അവരുടെ സ്വപ്നങ്ങള്‍ക്ക്, അത് തിരിച്ചറിയുന്നവനാണ് അവരുടെ യഥാര്‍ത്ഥ രക്ഷകര്‍ത്താക്കള്‍,നമ്മളുടെ ആഗ്രഹങ്ങളിലേക്ക് വലിചിഴക്കുകയല്ല ,മറിച്ച് അവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം നമ്മള്‍ സഞ്ചരിക്കുകയാണ് വേണ്ടത്”എന്ന സന്ദേശം അവസാനം പറഞ്ഞു തീരുന്നത് വരെ നമ്മള്‍ മിഴി തുറന്നു കണ്ടിരുന്നു പോകും “പെന്‍സില്‍”എന്നഹ്രസ്വ ചിത്രം.

ശീര്‍ഷകങ്ങള്‍ മുതല്‍ പൂര്‍ണമായ സാങ്കേതിക മേന്മ അവകാശപ്പെടാവുന്ന ഹ്രസ്വചിത്രം ആണിത് എന്നും സംശയമില്ലാത്ത പറയാം,പ്രമേയവും അതില്‍ അടങ്ങിയിരിക്കുന്ന സന്ദേശവും നമ്മളില്‍ പലരിലും ഗൃഹാതുരത്വം ഉണര്‍ത്തുന്നത് കൂടി ആണ്,നമ്മളില്‍ ഉണ്ടായിരുന്നു എന്ന് നമ്മള്‍ പലരും കരുതുന്ന പ്രതിഭയ്ക്ക് കൃത്യമായി വെള്ളവും വളവും നല്‍കാന്‍ ഒരു രക്ഷകര്‍ത്താവ് ഉണ്ടായിരുന്നു എങ്കില്‍ നമ്മളില്‍ പലരും മറ്റെവിടെയോ എത്തിപ്പെടുമായിരുന്നു എന്ന് ചിന്തിക്കാത്ത പഴയ തലമുറയില്‍ പെട്ട ആരെങ്കിലും ഉണ്ടാകും എന്ന് തോന്നുന്നില്ല.

ഹ്രസ്വചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവര്‍.

വയനാട്ടിലും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരിച്ച ഫ്രൈമുകള്‍ തികച്ചും സുന്ദരമാണ്,അഭിനയിച്ച കൊച്ചു കുട്ടി അടക്കം എല്ലാവരും അവരവരുടെ പാത്ര സൃഷ്ടിയോട്‌ കൃത്യമായി നീതി പുലര്‍ത്തിയിട്ടുണ്ട്.

പ്രശസ്ത സംഗീത സംവിധായകന്‍ ആയ സുദര്‍ശന്‍ പയ്യന്നൂരും ജോയ് തോമസ്‌ ഇരിട്ടിയും ചേര്‍ന്ന് തയ്യാറാക്കിയ ഗാനം ഈ ചിത്രത്തിന് കൃത്യമായ ചേരുവയാണ്.

ഈ ചിത്രം നിങ്ങള്‍ക്ക് ഒരു നവ്യനുഭവം ആയിമാറും എന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

ഇതിന്റെ കഥ,തിരക്കഥ,സംവിധാനം,നിര്‍മാണം എന്നിവയെല്ലാം ചെയ്തിട്ടുള്ള ശ്രീ സനില്‍ ഇരിട്ടി നഗരത്തിലെ ഒരു സ്വകാര്യ കമ്പനിയില്‍ ഡിസൈനര്‍ ആയി ജോലിചെയ്യുകയാണ്.

താങ്കളുടെ സ്ഥാപനം /സേവനം/ബ്രാൻ്റ് എന്നിവ കൂടുതൽ ബെംഗളൂരു മലയാളികളിൽ എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ... കുറഞ്ഞ മുതൽ മുടക്കിൽ കൂടുതൽ റീച്ച്... നഗരത്തിലെ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന മലയാളം ന്യൂസ് പോർട്ടലിൽ പരസ്യം നൽകാൻ ബന്ധപ്പെടുക ..+91 8296704560
Loading...

Related posts

error: Content is protected !!