ബെംഗളൂരു: ഇങ്ങനെ ഒരു ന്യൂസ് പോര്‍ട്ടല്‍ തുടങ്ങുമ്പോള്‍ നഗരത്തിലെ മലയാളികള്‍ കേള്‍ക്കാന്‍ താല്പര്യം ഉള്ള വാര്‍ത്തകള്‍ അവരില്‍ വേഗത്തില്‍ എത്തിക്കുക എന്നതില്‍ കൂടുതല്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല,മറ്റു പല വന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് ,പല വാര്‍ത്തകളും ചുറ്റുമുള്ള ആളുകള്‍ക്ക് ഉപകാരപ്രദമാകുന്നുണ്ട് എന്ന് അറിയുമ്പോള്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമുണ്ട്.ആ ഗണത്തില്‍ പ്പെടുന്ന ഒരു വാര്‍ത്തയെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.
മലയാളത്തിലെയോ കന്നടയിലെയോ ദൃശ്യമാധ്യമങ്ങളും ഓണ്‍ലൈന്‍ മാധ്യമങ്ങളും എന്തോ അറിയപ്പെടാത്ത കാരണങ്ങളാല്‍ താമസ്ക്കരിച്ച ഒരു വാര്‍ത്തയാണ് ഇത്,ഹോസുര്‍ റോഡിലെ അത്തിബെലെയില്‍ പ്രവര്‍ത്തിക്കുന്ന ടി.വി.എസ് കമ്പനിയുടെ പേരില്‍ ഒരു വിഭാഗം ആളുകള്‍ ചേര്‍ന്ന് നടത്തുന്ന തൊഴില്‍ ചൂഷണത്തെ കുറിച്ച് ആയിരുന്നു അത്,ആ വാര്‍ത്ത താഴെ ലിങ്കില്‍ കൊടുക്കുന്നു.
പിന്നീട് ഞങ്ങള്‍ പ്രസിദ്ധീകരിച്ച ഫോളോ അപ്പ് വാര്‍ത്തയും ചുവടെ കൊടുക്കുന്നു.
ഈ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിന് മുന്‍പ് ഞങ്ങളുടെ ലേഖകന്‍ ഈ കന്സല്ട്ടന്സിയുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു,അത് ഞങ്ങള്‍ ഞങ്ങളുടെ യുട്യൂബ് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.അത് താഴെ ചേര്‍ക്കുന്നു.
ഈ യു ട്യൂബ് വീഡിയോ കണ്ടതിന് ശേഷം നിരവധി പേര് ഞങ്ങളുമായി ബന്ധപ്പെടുകയും,യു ട്യൂബ് പേജില്‍ തന്നെ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്,ചിലര്‍ അവര്‍ ആവശ്യപെട്ട പോലെ പണം നല്‍കുകയും വഞ്ചിതര്‍ ആകുകയും ചെയ്തിട്ടുണ്ട്,അതിനു ശേഷമാണ് ഈ വീഡിയോ കണ്ടത്,മറ്റു ചിലര്‍ ഈ വീഡിയോ കണ്ടതിനാല്‍ പണം നഷ്ട്ടപ്പെടാതെ രക്ഷപ്പെട്ടു എന്നും പറയുന്നു,ഒരാള്‍ നഗരത്തിലേക്കുള്ള യാത്രയില്‍ ആണ് ഈ വീഡിയോ കണ്ടത് എന്നും പറയുന്നു.
ചില പ്രതികരണങ്ങള്‍ താഴെ ചേര്‍ക്കുന്നു..
20 ല്‍ അധികം മലയാളി യുവാക്കളെ സാമ്പത്തിക ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഞങ്ങളുടെ എളിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു എന്നതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ് ,വായനക്കാര്‍ ആയ നിങ്ങള്‍ ഓരോരുത്തരുമാണ് ഞങ്ങളുടെ ശക്തി,ഇത്തരം വാര്‍ത്തകള്‍ വായിക്കുകയും കൂടുതല്‍ പേരിലേക്ക് ഷെയര്‍ ചെയ്യുകയും ചെയ്തു നിങ്ങള്‍ ഞങ്ങളുടെ കൂടെ “കട്ടക്ക്” നിന്നാല്‍ മറ്റു പല മാധ്യമങ്ങളും പ്രസിദ്ധീകരിക്കാന്‍ ഭയപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് ഞങ്ങള്‍ക്ക് അതൊരു പ്രചോദനമാകും…
നിങ്ങള്‍ ഓരോരുത്തരുടെയും അകമഴിഞ്ഞ സഹകരണം തുടര്‍ന്നും ലഭിക്കും എന്ന പ്രതീക്ഷയോടെ
ടീം ബെംഗളൂരുവാര്‍ത്ത
Email : bvaartha@gmail.com
Whatsapp: +91 8880173737.