പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ടി വി ചാത്തുക്കുട്ടി നായർ പുരസ്കാരം.

ബെംഗളൂരു : പ്രശസ്ത എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ചാത്തുക്കുട്ടി പുരസ്‌കാരം. സ്വാതന്ത്ര്യ സമരസേനാനിയും വൈക്കം സത്യാഗ്രഹ സമര നേതാക്കളിൽ ഒരാളുമായ ടി. വി ചാത്തുക്കുട്ടി നായരുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ വിവർത്തനത്തിനുള്ള പുരസ്‌കാരമാണ് ഉദ്യാന നഗരിയുടെ സ്വകാര്യ അഹങ്കാരമായ സുധാകരൻ രാമന്തളിക്ക് ലഭിച്ചത്. “രാമപുരത്തിന്റെ കഥ”ആണ് സുധാകരൻ രാമന്തളിയുടെ ശ്രദ്ധിക്കപ്പെട്ട ഒരു കൃതി.കന്നഡ ഭാഷയിലുള്ള നിരവധി കൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ജ്ഞാനപീഠ ജേതാവായ ചന്ദ്രശേഖര കമ്പാറിന്റെ ശിഖര സൂര്യ, മഹമ്മൂദ് ഗാവാൻ, ശിവനദാംഗൂര തുടങ്ങിയ പ്രശസ്തമായ കന്നഡ ഭാഷയിലുള്ള രചനകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് … Continue reading പ്രശസ്ത സാഹിത്യകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളിക്ക് ടി വി ചാത്തുക്കുട്ടി നായർ പുരസ്കാരം.