ബെംഗളൂരു : ടെക് ലോകം ഈ വര്‍ഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ആപ്പിളിന്റെ ഐ ഫോണ്‍ എക്സ് എസ് മാക്സ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിപണിയില്‍ എത്തിയിരിക്കുന്നു.ഇന്ത്യയിലെ ഈ കിടിലന്‍ ഫോണിന്റെ ആദ്യ ഉടമ ബെംഗളൂരുവില്‍ വ്യവസായായ ഒരു മലയാളി യുവാവ് ആണ്.
ഡയാന ഡയമണ്ട് കോര്‍പറേഷന്റെ ഉടമയും വ്യവസായിയുമായ മുഹമ്മദ് ജുനൈദ് റഹ്മാന് ആണ് ഈ വാര്‍ത്താ താരം.ഇന്ന് ഹോംഗ് കോംഗില്‍ വച്ച് നടന്ന ഗ്ലോബല്‍ ലൌഞ്ചിംഗില് ആണ് ജുനൈദ് റഹ്മാന് ഏറ്റവും പുതിയ ഐ ഫോണ്‍ മോഡല്‍ സസ്വന്തമാക്കിയത്.
മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ഉള്ള സ്ഥലമായ കല്പകഞ്ചേരി സ്വദേശിയാണ് ജുനൈദ്.സ്ഥിരമായി അപ്പിള് ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിക്കുന്ന ജുനൈദ് ,ആപ്പിളിന്റെ ആദ്യത്തെ പത്ത് ഉപഭോക്താക്കളുടെ ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്.
ഇപ്രാവശ്യം ജുനൈദ് വാങ്ങിയത് ആപ്പിളിന്റെ ഐ ഫോണ്‍ എക്സ് എസ് മാക്സ് ന്റെ 256 ജി ബി ഗോള്‍ഡ് മോഡല്‍ ആണ് വില 1780 ഡോളര്‍ (ഏകദേശം 1.28 ഇന്ത്യന്‍ രൂപ),പ്രീമിയം വില ഉള്‍പ്പെടെ ആണ് ഇത്.മാര്‍ക്കെറ്റിലെ യഥാര്‍ത്ഥ വില 1249 ഡോളര്‍ ആണ് (ഏകദേശം 90 ആയിരം രൂപ).
അന്താരാഷ്ട്ര ഡയമണ്ട് മാര്‍ക്കെറ്റില്‍ പോളിഷ് ചെയ്തതും അല്ലാത്തതുമായ ഡയമണ്ട് കളുടെയും മറ്റു വിലകൂടിയ കല്ലുകളുടെയും മൊത്ത വ്യാപാരി(ഹോള്‍ സെയില്‍) ആണ് ജുനൈദ്,നഗരത്തിലെ യു ബി സിറ്റിയില്‍ ആണ് അദ്ധേഹത്തിന്റെ സ്ഥാപനമായ ഡയാന ഡയമണ്ട് കോര്‍പറേഷന്റെ ആസ്ഥാനം.
“ഈ രീതിയില്‍ ഒരു സ്വീകരണം ഐ ഫോണിന് ലഭിക്കുന്നത് ആദ്യമായിട്ടാണ്,എന്റെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഉതകുന്ന ഒരു മോഡല്‍ ആയാണ് ഞാനിതിനെ കാണുന്നത്,മാത്രമല്ല ഐ ഫോണിന്റെ ഡുവല്‍ സിം മോഡല്‍ ഞാന്‍ കാത്തിരിക്കുന്ന ഒന്നായിരുന്നു,അതുകൊണ്ടുതന്നെ യാണ് ഇത്രയും ദൂരം പോയി ഞാന്‍ ഈ മോഡല്‍ സ്വന്തമാക്കിയത്”ജുനൈദ് ബെംഗളൂരുവാര്‍ത്തയോട് മനസ്സ് തുറന്നു.
ഏറ്റവും പുതിയ അപ്പിള് ഐ ഫോണ്‍ മോഡല്‍ സ്വന്തമാക്കുക എന്ന ഒരേ ഒരു ലക്ഷ്യത്തോടെയാണ് ജുനൈദ് ഇന്നലെ (20.09.2018) കോഴിക്കോട് നിന്നും ചെന്നൈ വഴി ചൈനയിലേക്ക് പറന്നത്.