മംഗളൂരു സ്‌ഫോടനക്കേസ് അന്വേഷണം എൻഐഎയ്ക്ക് കൈമാറി

ബെംഗളൂരു: മംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) കൈമാറി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കേസിൽ എൻഐഎ അന്വേഷണത്തിന് ശുപാർശ ചെയ്ത് കൊണ്ട് സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയതായി സംസ്ഥാന ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര തന്റെ പ്രസ്താവനയിൽ പറഞ്ഞു.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ 16, 38, 39 വകുപ്പുകൾ സംസ്ഥാന പോലീസ് പ്രയോഗിച്ചതായി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച കത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പറഞ്ഞു. “ഇത് 2008ലെ എൻഐഎ നിയമത്തിലെ സെക്ഷൻ 6 പ്രകാരം ഷെഡ്യൂൾ ചെയ്ത കുറ്റമായതിനാൽ, കൂടുതൽ ആവശ്യമായ നടപടികൾക്കായി വിഷയം സമർപ്പിച്ചത്.

എൻഐഎയും മറ്റ് കേന്ദ്ര ഏജൻസികളും ഇതിനകം തന്നെ സംസ്ഥാന പോലീസുമായി കേസിൽ പ്രവർത്തിക്കുന്നുണ്ടെന്ന് സംസ്ഥാന ഡിജിപി & ഐജി പ്രവീൺ സൂദ് പറഞ്ഞിരുന്നു. നവംബർ 19ന് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തിൽ യാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റിരുന്നു. ഇത് ഭീകരപ്രവർത്തനമാണെന്നും യാത്രക്കാരനായ മുഹമ്മദ് ഷരീഖാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞതായും പോലീസ് കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us