കുക്കെ സുബ്രഹ്മണ്യ ഉത്സവത്തിൽ അഹിന്ദു കച്ചവടക്കാർക്ക് വിലക്ക്

ബെംഗളൂരു; നവംബർ 29ന് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടക്കുന്ന ചമ്പ ഷഷ്ഠി ആഘോഷത്തിൽ അഹിന്ദു കച്ചവടക്കാർ കടകൾ സ്ഥാപിക്കരുതെന്ന ബാനർ സ്ഥാപിച്ചതോടെ ക്ഷേത്രോത്സവങ്ങളിലും മേളകളിലും അഹിന്ദുക്കളുടെ സാധനങ്ങൾ വിൽക്കുന്നത് തടയുന്ന വിഷയം വീണ്ടും ഉയർന്നുവന്നു.

ബുധനാഴ്ച ഹിന്ദു ജാഗരണ വേദികെ (എച്ച്‌ജെവി) കുമാരധാര നദിയുടെ തീരത്തെ സ്നാനഘട്ടത്തിന് സമീപമാണ് ബാനർ സ്ഥാപിച്ചത്.

ആഘോഷ വേളയിൽ അഹിന്ദുക്കൾക്ക് തങ്ങളുടെ സാധനങ്ങൾ വിൽക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എച്ച്‌ജെവി അംഗങ്ങൾ സുബ്രഹ്മണ്യ പോലീസ് സ്റ്റേഷനിൽ ഒരു മെമ്മോയും സമർപ്പിസിച്ചിരുന്നു.എന്നാൽ ബാനർ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ സുബ്രഹ്മണ്യ ഗ്രാമപ്പഞ്ചായത്തിന് മെമ്മോ നൽകി.

ബാനർ സാമുദായിക വികാരം ഉണർത്തുന്നതാണെന്ന് അവർ ആരോപിച്ചു. എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ഈ ക്ഷേത്രം മുമ്പ് ചമ്പ ഷഷ്ഠി, ബ്രഹ്മരഥോത്സവ ആഘോഷങ്ങളിൽ അഹിന്ദുക്കൾക്ക് കടകൾ തുറക്കാൻ അനുമതി നൽകിയിരുന്നു. എന്നാലിപ്പോൾ ആഘോഷവേളയിൽ അഹിന്ദുക്കൾക്ക് കടകൾ തുടങ്ങുന്നതിന് അനുമതി നിഷേധിച്ചുകൊണ്ട് എൻഡോവ്‌മെന്റ് വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചതായി ക്ഷേത്രം മാനേജർ നിംഗയ്യ പറഞ്ഞു.

അതിനാൽ ഇത്തരം ബാനറുകൾക്ക് പ്രത്യേക പ്രാധാന്യം നൽകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇടപെടാനാകില്ലെന്ന് സുബ്രഹ്മണ്യ പൊലീസ് നിസ്സഹായത പ്രകടിപ്പിച്ചു. അതിനാൽ ബാനർ നീക്കം ചെയ്യാനാകില്ലെന്നും അവർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us