വർണവിസ്മയമൊരുക്കി കേരള സമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: കേരള സമാജത്തിന്റെ അഭിമുഖ്യത്തിൽ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാവാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി.

കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരൻ ഭാസ്കരൻ ആചാരി മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജികുമാർ, ട്രഷറർ പി വി എൻ ബാലകൃഷ്ണൻ, കൽച്ചറൽ സെക്രട്ടറി വി എൽ ജോസഫ്, കെഎൻ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, സെക്രട്ടറി രാജഗോപാൽ, മനു കെ വി, ജേക്കബ് വർഗീസ്, ശ്രീജിത്ത്, സുജിത് ഭാസ്കരൻ, അനൂപ്, ജോർജ്ജ് തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ നാനൂറിലധികം കുട്ടികൾ പങ്കെടുത്തു . 6 വയസു വരെയുള്ള സബ് ജൂനിയർ വിഭാഗത്തിൽ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കിയപ്പോൾ 10 വയസുവരെയുള്ള വർ കാർട്ടൂൺ കഥാപത്രങ്ങളെയും വീടും പരിസരവും ക്യാൻവാസിൽ പകർത്തി . 17 വയസുവരെയുള്ള സീനിയർ വിഭാഗക്കാർക്ക് സീനറികളും പ്രകൃതി ഭംഗിയും ക്യാൻവാസിൽ പകർത്തി തങ്ങളുടെ ഭാവന പ്രകടിപ്പിച്ചു .

വാശിയേറിയ മത്സരത്തിനു ബെംഗളൂരുവിലെ ചിത്രകാരൻമാരായ ഭാസ്കരൻ ആചാരി, രാംദാസ്, ഗിരീഷ് എന്നിവർ വിധികർത്താക്കളായി.

വിജയികൾ:-

സബ് ജൂനിയർ

1 . അ ഷഫീഖ് 2. ശിവ കാർത്തിക് അജയ് 3.മുഹമ്മദ് റഹാൻ 

പ്രോത്സാഹന സമ്മാനം: – വേദശ്രീ , വിക്രം സായി ഹർഷ, അഫ്‌ഷ റയാൻ , രഹാവി ,ധന്യ വി കെ , രവികുമാർ 

ജൂനിയർ:-

1. ശ്രയാങ്ക് 2.രുദ്ര പ്രശാന്ത് 3.പ്രിൻസ് സെൽവണ്ടർ 

പ്രോത്സാഹന സമ്മാനം: – വികാസ് ,ആരവ് ,ശലഖ കെ എം , നുറാലി കൃഷ്ണ , മുഹമ്മദ് ആകിഫ് 

സീനിയർ:-

1. നമൃത റാവു 2.തൃഷ 3.സമറീൻ സിറാജ് 

പ്രോത്സാഹന സമ്മാനം: – സഞ്ജന ,സ്മിത ഷാജു , അദ്വൈജ് ജോയ്‌സ് , മിൻഹ പൗരത്തൊടിയിൽ , ചന്ദന

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us