മഹാദേവപുരയിലും പരിസര പ്രദേശങ്ങളിലും അനധികൃത കൈയ്യേറ്റങ്ങൾ പൊളിക്കൽ ശ്രമം തുർടരുന്നു

BBMP_engineers building

ബെംഗളൂരു: ബിബിഎംപിയുടെ മഴവെള്ള ചാലുകീറൽ നീക്കം വ്യാഴാഴ്ചയും തുടർന്നു. മഹാദേവപുരയിൽ ശാന്തിനികേതൻ ലേഔട്ടിലെ ഒറ്റനില കെട്ടിടം തകർത്തു അതുപോലെ, പപ്പയ്യ റെഡ്ഡി ലേഔട്ടിൽ, രാജകലുവിൽ നിർമ്മിച്ച നാല് നില കെട്ടിടത്തിന്റെ ഭാഗങ്ങൾ ജെസിബികൾ പൊളിച്ചു നീക്കി.

രണ്ട് സംഭവങ്ങളിലും, പൊളിക്കുന്നതിന് മുമ്പ് താമസക്കാർക്ക് നോട്ടീസ് നൽകുകയും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, പപ്പയ്യ റെഡ്ഡി ലേഔട്ടിലെ നാല് നില കെട്ടിടം പൂർണ്ണമായി പൊളിക്കാൻ കഴിഞ്ഞില്ല, കാരണം ജെസിബി ഉപയോഗിക്കുന്നത് സമീപത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും ഒരു മുതിർന്ന ബിബിഎംപി. ഉദ്യോഗസ്ഥൻ പറഞ്ഞു.

പ്രദേശത്തെ മറ്റ് കൈയേറ്റങ്ങളും ഉടൻ നീക്കം ചെയ്യുമെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (മഹാദേവപുര) ഡോ.ത്രിലോക് ചന്ദ്ര പറഞ്ഞു. ശാന്തിനികേതൻ ലേഔട്ടിനും പപ്പയ്യ റെഡ്ഡി . ലേഔട്ടിനുമിടയിൽ 500 മീറ്റർ രാജകലുവ് കൈയേറിയിട്ടുണ്ട്. അവയെല്ലാം എത്രയും വേഗം നീക്കം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കയ്യേറ്റങ്ങൾ നീക്കം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതുകൂടാതെ, സർജാപൂർ റോഡിലെ ഗ്രീൻവുഡ് റെസിഡൻസിയിലും കയ്യേറ്റം നീക്കം ചെയ്യൽ തുടറുകയാണ്, അവിടെ എസ്‌ഡബ്ല്യുഡിയുടെ ഭൂരിഭാഗം സ്ലാബുകളും ഉദ്യോഗസ്ഥർ നീക്കം ചെയ്തു. മാറത്തഹള്ളി പൊലീസ് സ്റ്റേഷനു പിന്നിലെ രാജകലുവിന് മുകളിൽ നിർമിച്ച പാലവും വ്യാഴാഴ്ച നീക്കം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us