നഗരത്തിൽ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ ഓണച്ചന്തകൾ.

ബെംഗളൂരു: കേരളസമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണച്ചന്ത ഇന്ന് മുതൽ ആരംഭിക്കുന്നു.

രാമമൂർത്തിനഗർ NRI ലേയൗട്ടിലെ ജുബിലീ ഇംഗ്ലീഷ് ഹൈസ്കൂളിന്റെ (CBSE) ഗ്രൗണ്ടിൽ സെപ്റ്റംബർ 4,5,6,7 തീയതികളിൽ രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെയാണ് ഓണച്ചന്ത നടക്കുന്നത്.

നാടൻ വിഭവങ്ങളുംപച്ചക്കറിയും ,നേന്ത്രപ്പഴം, ചിപ്സ്, ശർക്കരപുരട്ടി,ഹൽവ,പപ്പടം, അട, കപ്പ ചിപ്സ്,മഹിളാവിഭാഗം തയ്യാറാക്കിയ വിവിധതരം അച്ചാറുകൾ, കൈത്തറി വസ്ത്രങ്ങൾ,കയറുൽപ്പന്നങ്ങൾ,ഫുഡ്‌ കോർട്ട് എന്നിവയടങ്ങിയ അൻപതോളം സ്റ്റാളുകൾ ഓണചന്തയുടെ മാറ്റ് കൂട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us