ബെംഗളൂരുവിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം പുതുജീവൻ ലഭിച്ച് കുഞ്ഞുങ്ങൾ ഉൾപ്പടെ നാല് ഇന്തോനേഷ്യക്കാർ

ബെംഗളൂരു: ഹൃദയസംബന്ധമായ സങ്കീർണതകളാൽ ബുദ്ധിമുട്ടുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള മൂന്ന് ആൺകുട്ടികൾക്കും ഒരു യുവതിക്കും ബെംഗളൂരുവിൽ പുതുജീവൻ ലഭിച്ചു, ഏറ്റവും മോശമായ അവസ്ഥയെ ഭയന്ന് ബെംഗളൂരുവിൽ തിരിച്ചെത്തിയ ഇവരുടെ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർക്ക് ആത്മവിശ്വാസമില്ലായിരുന്നു. ബന്നാർഗട്ട റോഡിലെ ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസ് ആൻഡ് റിസർച്ചിൽ വിജയകരമായി ഹൃദയശസ്‌ത്രക്രിയകൾ നടത്തിയ ഇവർ നാലുപേരും വീട്ടിലേക്ക് മടങ്ങി.

ഇന്തോനേഷ്യയിലെ വടക്കൻ സുമാത്ര പ്രവിശ്യയിലെ മേധാന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നുള്ള വില്യം ബുണ്ട ജയ, 3, ഓസ്വാൾഡോ ലീ, 5, മാർസെല്ലോ അർക്ക സീൻ, 3, ഇൻദാ പ്രതിവി തൻജംഗ്, 28, എന്നിവരാണ് ഹൃദയശസ്‌ത്രക്രിയകൾക്ക് ശേഷം മടങ്ങിയത്. അവരുടെ പ്രവിശ്യയിലെ ഡോക്ടർമാർ അവരുടെ രോഗാവസ്ത്ഥ കണ്ട് ഉപേക്ഷിച്ചതോടെ, ഇന്തോനേഷ്യൻ റോട്ടറി അവരുടെ രക്ഷകനായി മാറുകയായിരുന്നു. ഇന്തോനേഷ്യൻ ചാപ്റ്റർ ബെംഗളൂരു റോട്ടറി ഇന്റർനാഷണലുമായി ബന്ധപ്പെട്ട നാല് പേരുടെയും, പ്രധാനമായും കൊച്ചുകുട്ടികളുടെ അടക്കം ഫയലുകൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു എന്ന് ജയദേവ ആശുപത്രി ഡയറക്ടർ ഡോ.സി.എൻ മഞ്ജുനാഥ് അനുസ്മരിച്ചു.

ഡോക്ടർ മഞ്ജുനാഥും അദ്ദേഹത്തിന്റെ ഹൃദ്രോഗ വിദഗ്ധരുടെ സംഘവും മെഡിക്കൽ ഫയലുകൾ പരിശോധിക്കുകയും ആൺകുട്ടികൾക്കും യുവതികൾക്കും വെല്ലുവിളി നിറഞ്ഞ അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമാണെന്ന നിഗമനത്തിലെത്തി. അവർ ഉൾപ്പെടുന്ന സ്ഥലത്ത് അത്തരം സങ്കീർണ്ണമായ ഹൃദയ ശസ്ത്രക്രിയകൾ നടത്താൻ മതിയായ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ ഇല്ലായിരുന്നുവെന്നും മാത്രമല്ല, നാലുപേരും വളരെ ദരിദ്രമായ പശ്ചാത്തലത്തിൽ നിന്നുള്ളവരായത് കൊണ്ടുതന്നെ അവർക്ക് വിപുലമായ ചികിത്സ താങ്ങാൻ കഴിഞ്ഞില്ലന്നും ഡോ മഞ്ജുനാഥ് കൂട്ടിച്ചേർത്തു.

ആശുപത്രി പ്രവേശനവും വിസ നടപടിക്രമങ്ങളും ഉൾപ്പെടെ എല്ലാ തടസ്സങ്ങളും നീങ്ങിയതോടെ, നാല് ഇന്തോനേഷ്യക്കാർ ജൂലൈ പകുതിയോടെ ബെംഗളൂരുവിൽ വന്നിറങ്ങി, ജൂലൈ 21 ന് ജയദേവയിൽ പ്രവേശിപ്പിച്ചു. ശേഷം ഡോ.പി.എസ്.സീതാരാമ ഭട്ട്, ഡോ.ദിവ്യ, ഡോ.ജയരംഗനാഥ്, ഡോ. പ്രഭാകർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ദിവസങ്ങളിൽ നാലുപേർക്കും ശസ്ത്രക്രിയകൾ നടത്തുകയും അവർ സുഖം പ്രാപിക്കുകയും ചെയ്തു. ജയദേവ ഹോസ്പിറ്റൽ ബെംഗളൂരുവിലും കർണാടകയിലെ മറ്റ് കേന്ദ്രങ്ങളിലും പ്രതിവർഷം 4,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്നുണ്ട്, അതിൽ 800 ഓളം കുട്ടികളാണ്. ഇത്തരത്തിലുള്ള 30 ഓളം രോഗികൾ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Written by 

Related posts

Click Here to Follow Us