ബി.എം.എഫും ബെംഗളൂരു ട്രാഫിക് പോലീസും സഹകരിച്ച് നടത്തുന്ന വാഹനഗതാഗത ബോധവൽക്കരണ പരിപാടി മാർച്ച് 3 ഞായറാഴ്ച്ച ടൗൺ ഹാളിൽ.

ബെംഗളൂരു : ഈ നഗരത്തിൽ ജീവിച്ചവർക്ക് നഗരത്തിന്റെ പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന ബിംബങ്ങളിൽ ഒന്നാണ് ലോകപ്രശസ്തമായ ഇവിടത്തെ ഗതാഗത കുരുക്ക്. നാം ഓരോരുത്തർക്കും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് റോഡ്. ഒരു ദിവസത്തിൽ അധികസമയവും നമ്മൾ റോഡിൽ തന്നെയാവും ചിലവഴിക്കുന്നത്. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണവും ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നു. അതിന് ആനുപാതികമായി എന്ന രീതിയിൽ തന്നെ റോഡ് അപകടങ്ങളും ഇന്ന് അധികരിച്ചു കൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ ജനങ്ങൾക്കിടയിലേക്ക് ഒരു ഗതാഗത ബോധവൽക്കരണ പരിപാടിയുമായി ഈ കൂട്ടായ്മ മുന്നോട്ടുവരികയാണ്. ഈ വരുന്ന മാർച്ച് മൂന്നാം തീയതി…

error: Content is protected !!