FLASH

മാലിദ്വീപിൽ അറബി/ഖുർആൻ അദ്ധ്യാപകരുടെ നിരവധി ഒഴിവുകൾ;നോർക്ക വഴി അപേക്ഷിക്കാം.

ബെംഗളൂരു : മാലിദ്വീപിലെ മിനിസ്ട്രി ഓഫ് എഡ്യുക്കേഷനിലേക്ക് അറബിക്/ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് മുഖേന നിയമനം. അറബിക്/ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവുമാണ് യോഗ്യത. ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം. അപേക്ഷകൾ സമർപ്പിക്കുന്നതിനും  വിശദ വിരങ്ങൾക്കും www.norkaroots.org  സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 20. കൂടുതൽ വിവരങ്ങൾക്ക് 1800 425 3939 (toll  free ) , 080 -25585090 .

റോഡരുകിൽ”ശങ്ക”തീർക്കുന്നവരുടെ ശ്രദ്ധക്ക്! ചിലപ്പോൾ കാണാൻ പാടില്ലാത്തതെല്ലാം നാട്ടുകാർ കണ്ടെന്നിരിക്കും!!

ബെംഗളൂരു :  നഗരത്തിൽല് ഇനി നിരത്തുകള്‍ക്കരികിലും ചുവരുകളോട് ചേര്‍ന്നും മൂത്രമൊഴിച്ചാല്‍ ഇനി പിടിവീഴും. ബെംഗളൂരുവി​നെ ശു​ചി​ത്വ ന​ഗ​ര​മാ​ക്കു​ന്ന ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് ഇ​തി​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ ജനങ്ങള്‍ സ്ഥിരമായി മൂത്രമൊഴിക്കുന്ന സ്ഥലങ്ങളില്‍ അഞ്ച് വലിയ കണ്ണാടികളാണ് സ്ഥാപിച്ചിരിക്കുന്നത്. വഴിയരികില്‍ മൂത്രമൊഴിച്ചാല്‍ കണ്ണാടി വഴി നാട്ടുകാര്‍ കാണും. കെ.ആര്‍ മാര്‍ക്കറ്റ്, ഇന്ദിരാനഗര്‍, ചര്‍ച്ച്‌ സ്ട്രീറ്റ്, കോറമംഗള തുടങ്ങി ജനത്തിരക്കേറിയ ഇടങ്ങളിലാണ് കണ്ണാടികള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂത്രമൊഴിക്കുന്നവരെ കണ്ടുപിടിക്കാന്‍ സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കണ്ണാടിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍…

നഗരത്തിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപെട്ട് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

  ബെംഗളൂരു: നഗരത്തിൽനിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കാർ അപകടത്തിൽപെട്ട് മലയാളി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ മൈസൂരുവിലെ ബിലിക്കെരെയില്‍ നിയന്ത്രണം വിട്ട് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂര്‍ ചെമ്പന്‍തൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകന്‍ ജില്‍സണെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹുൻസുർ താലൂക്കിലെ ഹുല്ലെന്നഹള്ളി ഗൈറ്റിനടുത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് എതിരെ വന്ന ഇന്നോവ കാറിൽ ഇടിക്കുകയായിരുന്നു. ബിലിക്കെരെ പോലീസ് കേസ് രജിസ്റ്റർ…

ജയദേവ മേൽപ്പാലം 2 ദിവസത്തിനുള്ളിൽ പൂർണമായി പൊളിക്കും;വൻ ഗതാഗതക്കുരുക്ക് പ്രതീക്ഷിച്ച് ബന്നാർഘട്ട റോഡ്-ഔട്ടർ റിങ് റോഡ് ജംങ്ഷൻ.

ബെംഗളൂരു: ബൊമ്മസാന്ദ്ര- രാഷ്ട്രീയ വിദ്യാലയ റോഡ് നമ്മ മെട്രോ റീച്ചിന്റെ (യെല്ലോ ലൈൻ ) നിർമാണവുമായി ബന്ധിപ്പെട്ട് ബി.ടി.എം ചെക്ക് പോസ്റ്റിന് സമീപമുള്ള ജയദേവ മേൽപാലം ഉടൻ പൂർണമായി പൊളിക്കും. മേൽപാലത്തിന്റെ ഒരു ഭാഗം കഴിഞ്ഞ വർഷം തന്നെ വേർപെടുത്തിയിരുന്നു. 12 വർഷം പഴക്കമുള്ള ഈ പാലം അടുത്ത 2 ദിവസത്തിനുള്ളിൽ പൊളിച്ചു തുടങ്ങുമെന്നാണ് അനൗദ്യോഗിക വിവരം. ഈ മേൽപ്പാലത്തിന് താഴെയുള്ള ബന്നാർഘട്ട റോഡിലെ അണ്ടർ പാസിൽ ഗതാഗത നിയന്ത്രണമില്ല.എന്നാൽ റിംങ് റോഡിലെ ഭാഗത്തിലുടെ രാവിലെ 6 മുതൽ രാത്രി 10 മണി വരെ…

വിദ്വേഷപ്രസ്താവന നടത്തിയ ബി.ജെ.പി. നിയമസഭാംഗം സോമശേഖരറെഡ്ഡിക്കെതിരേ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് എം.എൽ.എ. സമീർ അഹമ്മദ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു!

ബെംഗളൂരു: വിദ്വേഷപ്രസ്താവന നടത്തിയ ബി.ജെ.പി. നിയമസഭാംഗം സോമശേഖരറെഡ്ഡിക്കെതിരേ പ്രതിഷേധിക്കാനെത്തിയ കോൺഗ്രസ് നേതാവും എം.എൽ.എ.യുമായ സമീർ അഹമ്മദ് ഖാനെ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ ബല്ലാരി സിറ്റിക്കു സമീപം കുടിത്തിനിയിൽവെച്ചാണ് സമീർ അഹമ്മദ് ഖാനെ കസ്റ്റഡിയിലെടുത്തത്. സോമശേഖരറെഡ്ഡിയുടെ വീടിനുസമീപം ധർണനടത്താനാണ് എത്തിയതെന്നും ഇതിനായി പോലീസിൽനിന്ന് അനുമതി നേടിയിരുന്നെന്നും സമീർ അഹമ്മദ് ഖാൻ പിന്നീട് പറഞ്ഞു. ജനുവരി മൂന്നിന് പൗരത്വനിയമഭേദഗതിയെ പിന്തുണച്ചുനടന്ന റാലിയിലാണ് സോമശേഖരറെഡ്ഡി വിദ്വേഷപ്രസ്താവന നടത്തിയത്. സമാധാനപരമായി പ്രതിഷേധിക്കാനാണ് എത്തിയതെന്നും എന്നാൽ, ധർണ നടത്താനെത്തിയപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തെന്നും സമീർ അഹമ്മദ് ഖാൻ പറഞ്ഞു.…

തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു!

  ബെംഗളൂരു: തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അഞ്ചുപേരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നിരോധിത തീവ്രവാദസംഘടനയായ അൽ ‍- ഉമ്മയുമായി ബന്ധമുള്ളവരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് കന്യാകുമാരി കളിയിക്കാവിളയിൽ എസ്.എസ്.ഐ. വൈ. വിൽസനെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ശിവമോഗ, കോലാർ, രാമനഗര എന്നിവിടങ്ങളിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് വിവരം. കോലാർ പ്രശാന്തിനഗറിൽനിന്ന് സമീർ, ഇമ്രാൻഖാൻ എന്നിവരെയാണ് പിടികൂടിയത്. മറ്റുള്ളവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അൽ -ഉമ്മയുമായി ബന്ധമുള്ള 14 പേർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇവർ…

കോളേജ് ക്യാമ്പസിൽ സംഘർഷം;8 വിദ്യാർത്ഥികൾക്കെതിരെ കേസ്.

ബെംഗളൂരു : ബാംഗ്ലൂർ സർവകലാശാലാ ജ്ഞാനഭാരതി ക്യാമ്പസിലെ പുരുഷ ഹോസ്റ്റലിൽ ഉണ്ടായ സംഘർഷത്തിൽ 8 പി ജി വിദ്യാർഥികൾക്കെതിരെ കേസെടുത്തു. വെള്ളിയാഴ്ച രാത്രിയാണ് ഹോസ്റ്റലുകളിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത് . പിജി വിഭാഗം ബ്ലോക്കിൽ ഒരു വിദ്യാർത്ഥിയുടെ ജന്മദിനാഘോഷം നടത്തിയതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത് . കോഴ്സ് പൂർത്തിയാക്കിയിട്ടും അനധികൃതമായ ഹോസ്പിറ്റലിൽ തുടർന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് പിജി വിഭാഗം വിദ്യാർത്ഥികൾ ആരോപിച്ചു. നാലു മുറികളിലെ ഫർണിച്ചർ അടിച്ചുതകർത്തു സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വൈസ് ചാൻസലർ കെ ആർ വേണുഗോപാൽ പറഞ്ഞു.

നമ്മ മെട്രോയിൽ 90% ട്രെയിനുകളും 6 കോച്ചുകളായി;പുതിയ 2 റൂട്ടുകൾ ഈ വർഷം ഓടിത്തുടങ്ങും.

ബെംഗളൂരു : നമ്മ മെട്രോ ഗ്രീൻ ലൈനിൽ രണ്ട് 6 കോക്ക് ട്രെയിനുകൾ കൂടി ഇന്നലെ സർവീസ് ആരംഭിച്ചു. ഇതോടെ ഗ്രീൻ ലൈനിൽ 90% സർവീസുകളും ആറ് കോച്ചിലേക്ക് മാറി. ബയപ്പനഹള്ളി – മൈസൂരു റോഡ് ( പർപ്പിൾ ലൈൻ ) റീച്ചിലെ സർവീസുകൾ എല്ലാം കഴിഞ്ഞ മാസം തന്നെ പൂർണമായി 6 കോച്ചിലേക്ക് മാറിയിരുന്നു. മാർച്ചിനുള്ളിൽ നാല് 6 കോച്ച് ട്രെയിനുകൾ കൂടി വരുന്നതോടെ 3 കോച്ച് ട്രൈനുകൾ പൂർണമായും ഇല്ലാതാകും. ഗ്രീൻ ലൈനിൽ ഒരു ദിവസം 125 ട്രിപ്പുകൾ വീതമാണ് 6…

ഐ.ടി.ജീവനക്കാരൻ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽ നിന്ന് വീണു മരിച്ചു.

ബെംഗളൂരു : ഐ.ടി. ജീവനക്കാരൻ അപ്പാർട്ട്മെൻറ് നിന്ന് വീണ് മരിച്ചനിലയിൽ. കോലാർ മുളബാഗിലു സ്വദേശി ഗിരീഷ് (28) ആണ് മരിച്ചത്. ജംബുസവാരി ദിന്നെയിലെ ബി.ഡി.എ അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ഗിരീഷ് മൂന്നാം നിലയിൽ നിന്നാണ് വീണത്. സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിരുന്ന ഗിരീഷ് ജോലി വിട്ടു സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്വന്തം സ്ഥാപനം ആരംഭിക്കാൻ ഉള്ള ഒരുക്കത്തിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇയാൾ കടുത്ത മാനസിക വിഷമത്തിലായിരുന്നു എന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി.

രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ.

ബെംഗളൂരു : “രക്തത്തിൽ കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികൾ” എൻആർസി, സിഎഎ എന്നിവയ്ക്കെതിരെയും, ജെഎൻയു വിദ്യാർത്ഥികളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചും we are one ( നമ്മൾ ഒന്നാണ്) എന്ന പേരിൽ എൻ.എസ്.യു.ഐ. കർണാടക സ്റ്റേറ്റ് കമ്മിറ്റി ഫ്രീഡം പാർക്കിൽ നടത്തിയ റാലിയിൽ 500 മീറ്റർ ത്രിവർണ പതാകയും ആയി ആയിരക്കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. പരിപാടിയിൽ എൻ.എസ്.യു.ഐ പ്രവർത്തകർ രക്തം കൊണ്ട് കയ്യൊപ്പ് ചാർത്തി പ്രതിഷേധിച്ചു. പരിപാടി എൻ എസ് യു ഐ സംസ്ഥാന പ്രസിഡൻറ് മഞ്ജുനാഥ് എച്ച് എസ് കെപിസിസി ജനറൽ സെക്രട്ടറി സയ്യിദ്…