FLASH

തങ്ങളുടെ കിടപ്പറയിലെ നഗ്ന ദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തിയ കുടുംബ സുഹൃത്തിനെ കൊന്ന് മൃതദേഹം റോഡിലുപേക്ഷിച്ച് ദമ്പതികൾ.

ബെംഗളൂരു : തങ്ങളുടെ കിടപ്പറ ദൃശ്യങ്ങൾ പകർത്തുകയും അവകാണിച്ച് തുടരെ തുടരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുടുംബ സുഹൃത്തിനെ കൊന്ന് റോഡിൽ ഉപേക്ഷിച്ച് ദമ്പതികൾ. ലഗ്ഗരെയിൽ താമസിക്കുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മഞ്ജു (35) ,ഭാര്യ സാവിത്രി (28) എന്നിവരാണ് പോലീസിന്റെ പിടിയിലാായത്. കുടുംബ സുഹൃത്തായ സന്തോഷി (33) ന്റെ മൃതദേഹം സമീപത്തുള്ള റോഡിൽ കാണപ്പെടുകയായിരുന്നു. സന്തോഷിന്റെ ഭാര്യയും ഭാര്യാപിതാവും ചേർന്നാണ് ഈ കൃത്യം ചെയ്തത് എന്ന സംശയത്തിൽ പിതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൻ വിളികളുടെ ഹിസ്റ്ററി പിൻതുടർന്ന പോലീസിന് പ്രതി മഞ്ജുവാണ് എന്ന് കണ്ടെത്താൻ…

ബെംഗളൂരു മലയാളി സുഹൃത്തുക്കൾ ചേർന്നൊരുക്കുന്ന”മഡിവാള ലഹള”എന്ന ഹ്രസ്വചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങും.

ബെംഗളൂരു : Acura പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെംഗളൂരു മഡിവാളയിൽ നിന്നുള്ള ഏതാനും മലയാളി സുഹൃത്തുക്കൾ ചേർന്ന് ഒരുക്കുന്ന ഹ്രസ്വചിത്രമാണ് “മഡിവാള ലഹള” വളരെ വ്യത്യസ്തമായ പ്രമേയം കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം നാളെ വെള്ളിയാഴ്ച വൈകുന്നേരം കൃത്യം ആറ് മണിക്ക് ഗൂഡ് വിൽ എൻറർടെയിൻമെൻസിന്റെ  യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുകയാണ്. ബെംഗളൂരു മലയാളിയായ ആദർശ് കൃഷ്ണൻ സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സജീവ് ഉണ്ണി ആണ്. ഈ ഗാനം നഗരത്തിലെ മലയാളി സംഗീതാസ്വദകർക്ക് നൽകുന്നത് ഒരു വേറിട്ട അനുഭവമാകുമെന്ന്…

‘പ്രതി പൂവന്‍കോഴി’; മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും വീണ്ടും ഒന്നിക്കുന്നു!

ഹൗ ഓള്‍ഡ്‌ ആര്‍ യുവിന് ശേഷം മഞ്ജുവാര്യരും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന സിനിമയാണ് ‘പ്രതി പൂവന്‍കോഴി’. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. പോസ്റ്റര്‍ പുറത്തിറക്കിയത് മറ്റാരുമല്ല നമ്മുടെ ലാലേട്ടനാണ്. പോസ്റ്ററില്‍ രണ്ടു പൂവന്‍കോഴികളുടെ ഇടയില്‍ നിന്നും നോക്കുന്ന മഞ്ജുവിന്‍റെ കണ്ണില്‍ പകയാണോ ദേഷ്യമാണോ എന്ന് നമുക്ക് സംശയം തോന്നും. മഞ്ജു വാര്യരാണ് കേന്ദ്ര കഥപാത്രം. ഉണ്ണി ആറിന്‍റെ ഏറെ ചര്‍ച്ചയായ നോവലാണ്‌ പ്രതി പൂവന്‍ കോഴി. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും അദ്ദേഹമാണ്. എന്നാല്‍ ചിത്രത്തിന് നോവലുമായി യാതൊരു ബന്ധവുമില്ലെന്നും…

കോടിക്കണക്കിന് ഉപയോക്താക്കളെ ത്രിശങ്കുവിലാക്കി ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള സുരക്ഷാ വീഴ്ച!!

കോടിക്കണക്കിന് ഉപയോക്താക്കളെ ത്രിശങ്കുവിലാക്കി ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള സുരക്ഷാ വീഴ്ച. സ്മാർട്ഫോണുകളിലെ സെൽഫി ക്യാമറ ഉപയോഗിച്ച് ഹാക്കർമാർക്ക് നിങ്ങളെ നിരീക്ഷിക്കാമെന്ന് കണ്ടെത്തൽ. ഗൂഗിൾ, സാംസങ് അടക്കമുള്ള ബ്രാന്റുകളുടെ ആൻഡ്രോയിഡ് സ്മാർട്ഫോണുകളിലുള്ള ക്യാമറ ആപ്ലിക്കേഷനുകളിൽ സുരക്ഷാ വീഴ്ചയുണ്ടെന്നാണ് ചെക്ക്മാർക്സ് എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകരായ ഇറെസ് യാലോനും പെഡ്രോ ഉമ്പെലിനോയുടെയും കണ്ടെത്തൽ. കണ്ടെത്തലിനെ തുടർന്ന് ഗൂഗിളും സാംസങും സെക്യൂരിറ്റി പാച്ച് അപ്ഡേറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിൾ പിക്സൽ 2 എക്സ്എൽ, പിക്സൽ 3 ഫോണുകളിലെ ഗൂഗിൾ ക്യാമറ ആപ്ലിക്കേഷനിൽ നടത്തിയ പരിശോധനയിൽ ഒന്നിലധികം സുരക്ഷാ പഴുതുകളാണ് കണ്ടെത്തിയത്.…

ഒരു ഇടവേളക്ക് ശേഷം വീണ്ടും മലയാളികളുടെ സ്ഥാപനക്കൾക്കെതിരെ ആക്രമണം;കാവൽബൈരസാന്ദ്രയിൽ ബേക്കറി തല്ലിത്തകർത്തു.

ബെംഗളൂരു: മലയാളിയുടെ ബേക്കറി സ്റ്റാൾ അടിച്ചുതർത്തു. തലശ്ശേരി സ്വദേശി ശക്കീൽ എന്നയാളുടെ കാവൽബയിസന്ദ്രയിലുളള ഹിബ ബേക്കറിയാണ് മുൻവൈരാഗ്യത്തിന്റെ പേരിൽ ഒരു സംഘം തല്ലി തകർത്തത് . എ.ഐ.കെ.എം.സി.സി. ബെംഗളൂരു താനീറോഡ് ഏരിയാ പ്രവർത്തകരുടെയും പ്രദേശത്തെ മുസ്ലിം ലീഗ് പ്രവർത്തകരുടെയും സഹായത്തോടെ ശക്കീൽ ഡി ജെ ഹളളി പോലീസിൽ പരാതി നൽകി പോലിസ് വിഷയം അന്ന്വേഷിച്ച് വരുന്നു. എന്തിന്റെ പേരിലായാലും ആരുടേതായാലും അന്നംകണ്ടെത്തുന്ന സ്ഥാപനങ്ങൾ അന്ന്യായമായി തകർത്ത സംഭവത്തിൽ എ ഐ കെ എം സി സി ബെംഗളൂരു ശക്തമായി പ്രതിഷേധിച്ചു.

ബീഫിന്‍റെ ഉപയോഗമാണ് ആഗോളതാപനത്തിന് കാരണമെന്ന്‍ ബാബാ രാംദേവ്!!

ബെംഗളൂരു: ബീഫിന്‍റെ ഉപയോഗമാണ് ആഗോളതാപനത്തിന് കാരണമെന്ന്‍ ബാബാ രാംദേവ്. ഉഡുപ്പിയില്‍ നടന്ന അന്താരാഷ്ട്ര യോഗ സമ്മേളനത്തിലാണ് ബാബാ രാംദേവ് തന്‍റെ അഭിപ്രായം അവതരിപ്പിച്ചത്. നായ, പൂച്ച, ചിക്കന്‍, മട്ടന്‍ എന്നിവയുടെ മാംസം കഴിക്കാമെന്നും എന്നാല്‍ ബീഫ് കഴിക്കാന്‍ പാടില്ലയെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ഗോവധത്തിനെതിരെ ഇന്ത്യയില്‍ നിയമം കൊണ്ടുവരണമെന്നും ബാബാ രാംദേവ് അഭിപ്രായപ്പെട്ടു. ബാബര്‍, ഹുമയൂണ്‍, അക്ബര്‍ എന്നിവരുടെ കാലഘട്ടത്തിലും ഗോവധം നിരോധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ബീഫ് കഴിക്കുന്നത്‌ ജനങ്ങള്‍ ഉപേക്ഷിക്കണമെന്നും ബാബാ രാംദേവ് പറഞ്ഞു. നേരത്തെ മൊബൈല്‍ഫോണ്‍ റേഡിയേഷനെ കുറിച്ചും അദ്ദേഹം…

നഗരത്തിലെ മലയാളി സംരംഭകരായ ഹരിമേനോനും ബൈജു രവീന്ദ്രനും പുരസ്കാരം

ബെംഗളൂരു: നഗരത്തിലെ മലയാളി സംരംഭകരായ ഹരിമേനോനും ബൈജു രവീന്ദ്രനും ബെംഗളൂരു ഇംപാക്ട് പുരസ്കാരം. ടെക് ഉച്ചകോടിയോടനുബന്ധിച്ച് ആദ്യമായാണ് ഇത്തരമൊരു പുരസ്കാരം നൽകുന്നത്. നഗരത്തിലെ ഒമ്പത് സംരംഭകർക്കാണ് പുരസ്കാരം ലഭിച്ചത്. ബിഗ് ബാസ്കറ്റ് സ്ഥാപകൻ ഹരിമേനോൻ, ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഒല കാബ് സ്ഥാപകൻ ഭവീഷ് അഗർവാൾ, സച്ചിൻ ബെൻസാൽ ( ഫ്‌ലിപ്പ് കാർട്ട് ), നന്ദൻ റെഡ്ഡി ( സ്വിഗ്ഗി), രാജാറാം ( മ്യു സിഗ്മ), പ്രണയ് ചൂളേ (ക്വിക്കർ), സുജീത് കുമാർ ( ഉഡാൻ), നവീൻ തിവാരി ( ഇൻ…

ഇൻഫോസിസിന് ‘കർണാടക ഐ.ടി. രത്‌ന’ അവാർഡ്

ബെംഗളൂരു: ഇൻഫോസിസിന് ‘കർണാടക ഐ.ടി. രത്‌ന’ അവാർഡ്. 10,000 കോടിക്കുമുകളിൽ മൂല്യമുള്ള ഐ.ടി. സേവനങ്ങൾ നൽകിയത് പരിഗണിച്ചാണ് പുരസ്കാരം. സംസ്ഥാനത്തെ ഐ.ടി. മേഖലയിൽ ഏറ്റവും കൂടുതൽ തൊഴിൽ അവസരങ്ങൾ ഒരുക്കിയതും ഇൻഫോസിസാണ്. കർണാടകയിൽ പ്രവർത്തിക്കുന്ന 15 ഐ.ടി. കമ്പനികൾക്ക് ഐ.ടി. പ്രൈഡ്‌സ് ഓഫ് കർണാടക പുരസ്കാരവും ലഭിച്ചു. ഒറാക്കിൾ, ഓൾഡ്മാൻ സാഷെ, സാപ് ലാബ്, ഇന്റൽ ഉൾപ്പെടെയുള്ള കമ്പനികൾക്കാണ് ഈ പുരസ്കാരം ലഭിച്ചത്.

നഗരത്തിലെ 4000 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ വരുന്നു!!

ബെംഗളൂരു: നഗരത്തിലെ 4000 കേന്ദ്രങ്ങളിൽ സൗജന്യ വൈ-ഫൈ വരുന്നു!! ബെംഗളൂരു ടെക് ഉച്ചകോടിയുടെ സമാപനച്ചടങ്ങിൽ സംസാരിക്കുകയായിരുന്ന ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്വകാര്യ കമ്പനിയായ എ.സി.ടി. യുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. മുഴുവൻ പേർക്കും ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ ഒരോവ്യക്തിക്കും ഒരു മണിക്കൂറെങ്കിലും സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ ഒമ്പതുമാസത്തിനുള്ളിൽ പദ്ധതി പ്രാവർത്തികമാകും. നഗരവികസനവകുപ്പും ബെംഗളൂരു കോർപ്പറേഷനുമാണ് പദ്ധതിക്ക് നേതൃത്വം നൽകുക. ആഭ്യന്തര- അന്താരാഷ്ട്ര സംരംഭകരെ ആകർഷിക്കുന്നതിനായി കർണാടക ടെക്‌നോളജി ഡെവലപ്പ്‌മെന്റ് ബോർഡ്…

പിറന്നാൽ സൽക്കാരത്തിൽ പങ്കെടുത്ത സുഹൃത്തുക്കൾ 2 ദിവസത്തിന് ശേഷം ദുരൂഹ സാഹചര്യത്തിൽ മരിച്ചു.’

ബെംഗളൂരു : കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം സുഹൃത്തിന്റെ പിറന്നാൾ സൽക്കാരത്തിൽ പങ്കെടുത്ത യുവാക്കൾ രണ്ട് ദിവസത്തിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരം ആശുപത്രിയിൽ മരിച്ചു. വയലിക്കാവലിന് സമീപം കോദണ്ഡപുരയിൽ താമസിക്കുന്ന അഭി എന്നു വിളിക്കുന്ന അഭിലാഷ് (23), ഗോപി (27) എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. വ്യത്യസ്ഥമായ ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ രണ്ടു പേരേയും തിങ്കളാഴ്ച  വൈകുന്നേരം വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു പേരും ചൊവ്വാഴ്ച വൈകുന്നേരമാണ് മരിച്ചത്. രണ്ടു പേരുടെയും കുടുംബവുമായി സംസാരിച്ച പോലീസ് മൃതദേഹങ്ങൾ ബോറിങ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയച്ചു. മരണകാരണം…

1 2