FLASH

ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് തെറിച്ച് വീണ മലയാളി വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു.

ബെംഗളൂരു : ഓടികൊണ്ടിരിക്കുന്ന തീവണ്ടിയിൽ നിന്നും തെറിച്ചുവീണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു . മലപ്പുറം വളാഞ്ചേരി സ്വദേശി സൈനുദ്ധീൻ്റെ മകൻ ശാഹുൽ ഹമീദിനാണ് അപകടം സംഭവിച്ചത് ഇരുകാൽപാദങ്ങളും ചിതറിപ്പോയ നിലയിലാണുളളത് . ബെംഗളൂരു പീനിയ സുറാനാ കോളേജ് വിദ്യാർത്ഥിയായ ശാഹുൽ യശ്വന്തപുരം കണ്ണൂർ എക്സ്പ്രസ്സ് തീവണ്ടിയിൽ നാട്ടിലേക്ക് പോകുന്ന വഴിക്ക് ബാനസവാടി സ്റ്റേഷൻ എത്തുന്നതിൻ്റെ അൽപ്പം മുന്പെയാണ് അപകടത്തിൽപെട്ടത്. തീവണ്ടിയുടെ വാതിൽ പടിയിൽനിന്ന ശാഹുലിൻ്റെ പിറകിൽ വാതിൽവന്നിടിക്കുകയായിരുന്നു എന്നും ഇതിനെ തുടർന്ന് പാളത്തിലേക്ക് തെറിച്ച് വീഴുകയാണ് ഉണ്ടായത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശിവാജി നഗർ…

റാസാ-ബീഗം നൽകിയ ഗസൽ വിരുന്നിന്റെ ഓർമകളിൽ നഗരത്തിലെ സംഗീതാസ്വാദകർ; കേരള സമാജം സംഘടിപ്പിച്ച പരിപാടി ആസ്വാദകർക്കിടയിൽ വേറിട്ട അനുഭവമായിമാറി.

ബെംഗളൂരു : കേരള സമാജം അൾസൂർ സോണിന്റെ ഓണാഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച്ച ലഗൂൻസ് റിസോർട്ട് ബ്രുക് ഫീൽഡിൽ വച്ച് നടന്ന റാസാ – ബീഗത്തിന്റെ ഗസൽ സന്ധ്യ ഒരു നവ്യാനുഭവമായി മാറിയെന്നാാണ് നഗരത്തിലെ സംഗീതാസ്വാദകർ സാക്ഷ്യപ്പെടുത്തുന്നത്.ഈ പരിപാടിയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭിച്ച പ്രതികരണങ്ങളിൽ ചിലത് താഴെ ചേർക്കുന്നു.   “എന്റെ റൂഹും നിന്റെ ചാരെ ഞാൻ അയച്ചോളാം…” ബസ്സിലിരിക്കുമ്പോള്‍ ഇയർഫോണിലൂടെ റാസ ബീഗത്തിന്‍റെ ശബ്ദ മാധുര്യം ഒഴുകി എത്തുന്നു.. അടങ്ങാത്ത പ്രണയം തുളുമ്പുന്ന വരികളും അടക്കി വെയ്ക്കാതെ അതിനെ പാടി പറത്തുന്ന രീതികളും കൊണ്ടു…

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ‘മരട് 357’

മലയാളത്തിലെ പ്രമുഖ താരങ്ങളെ അണിനിരത്തി മരട് ഫ്ലാറ്റൊഴിപ്പിക്കല്‍ വിഷയം സിനിമയാക്കാനൊരുങ്ങി കണ്ണന്‍ താമരകുളം. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘മരട് 357’ എന്നാണ് പേരിട്ടിരിക്കുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്ളാറ്റുകൾ ഒഴിപ്പിച്ച സ൦ഭവം കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ദിനേശ് പള്ളത്താണ്. ജയറാം കേന്ദ്ര കഥാപാത്രമായെത്തിയ പട്ടാഭിരാമനു ശേഷം കണ്ണന്‍ താമരക്കുളവും അബ്രഹാം മാത്യുവും ദിനേശ് പള്ളത്തും ഒരുമിക്കുന്ന ചിത്രമാണിത്. ഛായാഗ്രഹണം രവി ചന്ദ്രനാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍  ഗാനരചന നിര്‍വ്വഹിക്കുന്നു. സംഗീതം ഫോര്‍ മ്യൂസിക്ക്‌സ്,…

ശൈത്യകാലത്തെ നേരിടാൻ ചൂടേകും അടിവസ്ത്രവുമായി ആമസോൺ!!

ശൈത്യകാലത്തെ നേരിടാൻ ചൂടേകും അടിവസ്ത്രവുമായി ആമസോൺ! പലതരം അടിവസ്ത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ തണുപ്പ് കാലത്ത് ചൂട് നല്‍കുന്ന അടിവസ്ത്രം നിങ്ങള്‍ കണ്ടിട്ടുണ്ടോ. കാണാത്തവര്‍ക്ക് ഉടന്‍ തന്നെ നിങ്ങളുടെ വീട്ടിലെത്തിക്കാനും ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ ഒരു 3799 രൂപയോളം കയ്യിലുണ്ടാവണം എന്ന് മാത്രം. തണുപ്പ് കാലത്ത് ചൂട് കിട്ടുമെങ്കില്‍ ഇത്തിരി പണം മുടക്കിയാലും കുഴപ്പമില്ലല്ലോ. ചൂട് കിട്ടുമെന്ന് മാത്രമല്ല ഇനിയുമുണ്ട് ഈ അടി വസ്ത്രം കൊണ്ടുള്ള ഉപയോഗങ്ങള്‍. കൃത്യമായ ആര്‍ത്തവ പ്രക്രിയയ്ക്കും, ഗര്‍ഭപാത്രത്തെ പരിപോഷിപ്പിക്കാനും ഒക്കെ ഈ അടിവസ്ത്രത്തിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 12 മണിക്കൂറുകളോളം ഇവ…

കോൺഗ്രസിന് ശിവസേനയോട് യോജിക്കാമെങ്കിൽ ഞങ്ങൾക്ക് ബി.ജെ.പിയോടും സഹകരിക്കാം;നയം വ്യക്തമാക്കി മുൻ മുഖ്യമന്ത്രി കുമാരസ്വാമി.

ബെംഗളൂരു: കോൺഗ്രസ് ശിവസേനയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ശ്രമങ്ങൾ നടക്കുന്നതിനിടെ, മുൻ മുഖ്യമന്ത്രി കുമാരസ്വാമി ഈ വിഷയത്തെ ബന്ധപ്പെടുത്തുന്ന പ്രസ്താവനയുമായി രംഗത്ത് വന്നു. കോൺഗ്രസിന് ശിവസേനയുമായി ബന്ധമാവാം എങ്കിൽ ഞങ്ങൾക്ക് ബി.ജെ. പിയുമായി കൈകോർക്കുന്നതിലും തെറ്റില്ല എന്നദ്ദേഹം പ്രതികരിച്ചു. യെദിയൂരപ്പ സർക്കാറിനെ വീഴ്ത്താൻ ഞങ്ങൾ ശ്രമിക്കില്ല എന്ന ദേവഗൗഡയുടെ പ്രസ്താവനക്ക് പിന്നാലെ വന്ന സംസ്ഥാന അദ്ധ്യക്ഷന്റെ പ്രസ്താവന കർണാടക രാഷ്ട്രീയത്തിന്റെ ദിശ മനസിലാക്കാൻ ഉതകുന്നതാണ്. ഈ വരുന്ന 5 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം നിലനിർത്താൻ ആവശ്യ സംഖ്യ ലഭിക്കാതെ പോയാൽ,…

സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വിദേശിയെ നാട്ടുകാർ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു.

ബെംഗളൂരു : ബാഗൽകോട്ട് ബദാമിൽ മദ്യപിച്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് ഓസ്ട്രേലിയൻ പൗരൻ വില്യം ജെയിംസ് (35) നെ നാട്ടുകാർ തല്ലിച്ചതച്ചു. തിങ്കളാഴ്ച രാത്രി ആണ് സംഭവം വൈദ്യുതി തൂണിൽ കെട്ടിയിട്ടാണ് വില്യംസിനെ മർദ്ദിച്ചതെന്ന് പോലീസ് പറഞ്ഞു. മെൽബൺ സ്വദേശിയായ ഇയാളെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോപ്പുലർ ഫ്രണ്ടിനെ അകമഴിഞ്ഞ് സഹായിച്ചത് സിദ്ധരാമയ്യ;തൻവീർ സേട്ടിനെതിരെയുള്ള അക്രമണത്തിൽ സിദ്ധരാമയ്യ മറുപടി പറയണം:മുഖ്യമന്ത്രി.

ബെംഗളൂരു : പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐയുമായി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) തൻവീർ സേട്ടിനെ ആക്രമിച്ച പ്രതിക്ക് ബന്ധമുണ്ടന്ന ആരോപണം നിലനിൽക്കെ സിദ്ധരാമയ്യക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ. ഈ സംഘടനകൾ ക്കെതിരെയുള്ള കൊലപാതക കേസുകൾ എല്ലാം എഴുതിത്തള്ളി അതും വഴി സർക്കാർ ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. പോപ്പുലർ ഫ്രണ്ടിനെ സംരക്ഷിച്ചു നിർത്തിയതിന്റെ അനന്തരഫലമാണ് തൻവീർ സേട്ടിന്എതിരെയുള്ള വധശ്രമം. ഇതിന് സിദ്ധരാമയ്യ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ നിരുത്തരവാദപരമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു. വർഗീയ കലാപങ്ങളുടെ…

തൻവീർ സേട്ട് വധശ്രമക്കേസ് എസ്.ഐ.ടി.ക്ക്.

ബെംഗളൂരു : മുൻമന്ത്രിയും എംഎൽഎയുമായ തൻവീർ സേട്ട് വധശ്രമക്കേസ് ഡിസിപി മുത്തുരാരിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്.എ.ടി ) അന്വേഷിക്കും. കൃത്യവിലോപം കാട്ടിയ ആരോപണത്തിൽ എംഎൽഎ യുടെ ഗൺമാന് ഫൈറോസ് ഖാന് സസ്പെൻഷൻ. കഴുത്തിൽ വെട്ടേറ്റിതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ തൻവീർ സൈഡ് കൊളംബിയ ഏഷ്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ തുടരുകയാണ്. അക്രമി ഫറാൻ പാഷയെ 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇയാളുടെ സുഹൃത്തുക്കളായ മറ്റു 10 പേരും കൂടി പോലീസ് ചോദ്യം ചെയ്തു വരികയാണ്. അജ്ഞാത കേന്ദ്രത്തിലാണ് ചോദ്യംചെയ്യൽ തുടരുന്നത്…