സാമ്പത്തിക രംഗം ആഗോളതലത്തിൽ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ഇന്ത്യ നില നിര്‍ത്തും: ഐ.എം.എഫ്.

ന്യൂഡല്‍ഹി: സാമ്പത്തിക രംഗം ആഗോളതലത്തിൽ മാന്ദ്യം നേരിടുന്ന സാഹചര്യത്തിലും ലോകത്ത് അതിവേഗം വളരുന്ന സമ്പദ്‌ഘടനയെന്ന സ്ഥാനം ചൈനയ്ക്കൊപ്പം പങ്കിട്ട് ഇന്ത്യ. ചൊവ്വാഴ്ച രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ 2019–2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ (ജിഡിപി) 6.1 ശതമാനമായി കുറയുമെന്നും ഐഎംഎഫ് റിപ്പോർട്ടിൽ പറയുന്നു. ഏപ്രിലില്‍ ഐഎംഎഫ് പ്രവചിച്ചിരുന്നതിനേക്കാള്‍ 1.2 ശതമാനം കുറവാണിത്. 7.3 ശതമാനമായിരുന്നു ഏപ്രിലിലെ പ്രവചനം. ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമുണ്ടെന്ന വസ്തുത നിലനിൽക്കുമ്പോൾ തന്നെ ആഗോളതലത്തിൽ നിരീക്ഷിക്കുമ്പോൾ രാജ്യത്തിന്റെ സ്ഥിതി ഭദ്രമാണെന്നാണ് റിപ്പോർട്ട്…

100 കോടി ക്ലബില്‍ ഇടം പിടിച്ച് ‘അസുരന്‍’

100 കോടി ക്ലബില്‍ ഇടം പിടിച്ച് ‘അസുരന്‍’. വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിച്ച ചിത്രമാണ് അസുരന്‍. ചിത്രം ആകെ വരുമാനത്തില്‍ 100 കോടി പിന്നിട്ടിരിക്കുകയാണ്. എന്നാല്‍ തീയേറ്റര്‍ കളക്ഷന്‍ മാത്രമല്ല ഇത്. കളക്ഷന് പുറമെ വിദേശരാജ്യങ്ങളിലെ വിതരണാവകാശം, ഡിജിറ്റര്‍, ഓഡിയോ, സാറ്റലൈറ്റ് റൈറ്റുകളും ചേര്‍ത്താണ് ചിത്രം 100 കോടി ക്ലബ്ബില്‍ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ആദ്യ പത്ത് ദിവസം കൊണ്ട് നേടിയ തീയേറ്റര്‍ കളക്ഷന്‍ 50 കോടിയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും രണ്ടാംവാരത്തിലും മികച്ച പ്രേഷക പ്രതികരണത്തോടെ…

ഐടി ഹബ്ബായ വൈറ്റ്‌ഫീൽഡിലേക്കുള്ള യാത്രാ ദുരിതം അവസാനിക്കുന്നു!!

ബെംഗളൂരു: മാറത്തഹള്ളി, മഹാദേവപുര എന്നിവിടങ്ങളിൽ നിന്ന് വൈറ്റ്‌ഫീൽഡിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ എല്ലാ റോഡുകളും സർക്കാർ 80 കോടി രൂപ ചെലവിൽ നവീകരിക്കും. മെട്രോ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങളെ തുടർന്ന് ഔട്ടർ റിങ് റോഡിലൂടെ വൈറ്റ്ഫീൽ‍ഡിലേക്കുള്ള യാത്രയ്ക്കു മണിക്കൂറുകൾ എടുക്കുന്നുണ്ട്.  മാറത്തഹള്ളിയിൽ നിന്നു ഐടിപിഎൽ, വൈറ്റ്ഫീൽഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയും ദുരിതപൂർണമാണ്. 6 മാസത്തിനകം ഇവിടേക്കുള്ള എല്ലാ എല്ലാ റോ‍ഡുകളും നവീകരിക്കാനാണ് നടപടിയായത്. അടുത്ത മാസം ഒന്നു മുതൽ ബസുകൾക്കു മാത്രമായി ഔട്ടർ റിങ് റോഡിൽ സിൽക് ബോർഡ് ജംക്‌ഷൻ മുതൽ സ്വാമി വിവേകാനന്ദ റോഡ് വരെ 20…

ഇന്ത്യൻ സമ്പദ്വ്യവസ്ഥ ദുർബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി

“കഴിഞ്ഞ അഞ്ചാറുവർഷം അല്ലറചില്ലറ വളർച്ചയ്ക്കു നാം സാക്ഷികളായി. എന്നാൽ, ഇപ്പോൾ ആ ഉറപ്പ് നഷ്ടമായിരിക്കുന്നു” ഇന്ത്യൻ സമ്പദ്വ്യവസ്ഥ ദുർബലാവസ്ഥയിലാണെന്ന് സാമ്പത്തിക നൊബേൽ ജേതാവ് അഭിജിത് ബാനർജി. ”സാമ്പത്തികവളർച്ചയെക്കുറിച്ചുള്ള ഇപ്പോഴത്തെ രേഖകൾ വെച്ചുനോക്കുമ്പോൾ സമീപഭാവിയിൽ സന്പദ്വ്യവസ്ഥ പുനരുജ്ജീവിക്കുമെന്നകാര്യത്തിൽ ഉറപ്പില്ല” അദ്ദേഹം പറഞ്ഞു. ദാരിദ്ര്യനിർമാർജനത്തിന് പരീക്ഷണാധിഷ്ഠിത സമീപനം സ്വീകരിച്ചതിനാണ് ബാനർജിയുൾപ്പെടെ മൂന്നുപേർ നൊബേൽ ലഭിച്ചത്. “20 വർഷമായി ഞാൻ ഈ ഗവേഷണം നടത്തുന്നു. ദാരിദ്ര്യനിർമാർജനത്തിന് പരിഹാരങ്ങൾ നിർദേശിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്” -അദ്ദേഹം പറഞ്ഞു. എസ്തര്‍ ഡുഫ്ളോ, മൈക്കല്‍ ക്രിമര്‍ എന്നിവര്‍ക്കൊപ്പമാണ് മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായ…

ഈ നഗരത്തില്‍ വിവാഹിതരാണോ അവിവാഹിതരാണോ കൂടുതല്‍ സന്തോഷവാന്മാര്‍? സര്‍വേ പറയുന്നത് ഇങ്ങനെയാണ്!

ബെംഗളൂരു: ഈ നഗരത്തില്‍ വിവാഹിതരാണോ അവിവാഹിതര്‍ ആണോ കൂടുതല്‍ സന്തോഷവാന്മാര്‍ ? ഈ ചോദ്യത്തിന് ഉത്തരം നല്‍കുകയാണ് നഗരത്തില്‍ സ്ഥിതി ചെയ്യുന്ന സെന്‍റെര്‍ ഫോര്‍ സസ്റ്റയിനബിള്‍ ഡെവലപ്മെന്റ് (സി.എസ്.ഡി) എന്നാ സ്ഥാപനം. ഇവര്‍ നടത്തിയ ഒരു സര്‍വേ പ്രകാരം,അവിവഹിതരായവര്‍(61.6 %) ആണ് കൂടുതല്‍ സന്തോഷവന്മാരായി കാണപ്പെടുന്നത്,വിവാഹിതരായവരുടെ ശതമാനം 58.2% മാത്രമാണ്, പ്രായം കൂടുന്നതിനനുസരിച്ച് സന്തോഷത്തിന്റെ തോത് കുറയുന്നതായും ഇവര്‍ പറയുന്നു,18-25 പ്രായത്തിനു ഇടയില്‍ ഉള്ളവരുടെത് 63% ആകുമ്പോള്‍ അറുപതു വയസു അടുത്തവരുടെ ശതമാനം 56.5 % മാത്രമാണ്. സര്‍വേ നടത്തിയതില്‍ 26 ശതമാനം പേര്‍…

ആമസോണ്‍ വഴി വാങ്ങിയ ടോര്‍ച് ലൈറ്റിന് ഇരട്ടിവില ഈടാക്കി;ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ആമസോണിന്‍റെ തേര്‍ഡ് പാര്‍ട്ടി സെല്ലര്‍ക്ക് 8000 രൂപ പിഴയിട്ടു.

ബെംഗളൂരു: ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പലപ്പോഴായി വഞ്ചിക്കപ്പെടുന്നവര്‍ ആണ് നമ്മളില്‍ പലരും.എന്നാല്‍ ജെ.സി. നഗര്‍ നിവാസിയായ എ.എസ്.സന്ദേഷി (43) നെപ്പോലെ പോരാടാന്‍ ഉള്ള മനസുണ്ടോ,ഏതു ആമസോണും കൊമ്പ് കുത്തും. 2017 നവംബര്‍ 30 ന് പരാതിക്കാരന്‍ എവെരടി എന്നാ കമ്പനിയുടെ ഒരു ടോര്‍ച് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തു,വിലയായ 250 രൂപ നല്‍കുകയും ചെയ്തു,എന്നാല്‍ സാധനം വന്നപ്പോള്‍ അദ്ദേഹം ഞെട്ടി,ടോര്‍ച്ചിന്റെ മുകളില്‍ എഴുതിയിരിക്കുന്ന എം.ആര്‍.പി വെറും 125 രൂപ മാത്രം. പരാതിയുമായി അമസോണിനെ സമീപിച്ചു ,എന്നാല്‍ ഒരു മറുപടിയും നല്‍കാന്‍ അവര്‍…