മന്ത്രിസഭാ വികസനം ചൊവ്വാഴ്ച;ആദ്യ ഘട്ടത്തിൽ 15 മന്ത്രിമാർ മാത്രം.

ബെംഗളൂരു : അവസാനം സംസ്ഥാനത്തിന് മന്ത്രി സഭ. ഭരണ കൈമാറ്റം നടന്നിട്ട് മൂന്നാഴ്ചയായെങ്കിലും മുഖ്യമന്ത്രി യദ്യൂരപ്പയുടെ ഏകാംഗ ഭരണത്തിന് അവസാനം ആവുകയാണ്. 20ന് ചൊവ്വാഴ്ച വൈകുന്നേരം ആയിരിക്കും പുതുതായി നിയമിക്കപ്പെട്ട മന്ത്രിമാര്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുക. അതിനു മുന്നോടിയായി രാവിലെ 10മണിക്ക് വിധാന്‍ സഭ കോണ്‍ഫ്രന്‍സ് ഹാളില് ബിജെപി നിയമസഭാ കക്ഷി യോഗം ചേരും. മുഖ്യമന്ത്രി യദ്യൂരപ്പ പാര്‍ട്ടി പ്രസിഡന്‍റ് അമിത്ഷായുമായി ഡല്‍ഹിയില്‍ വച്ച് ശനിയാഴ്ച നടത്തിയ കൂടി കാഴ്ചയില്‍ മന്ത്രിമാരുടെ ലിസ്റ്റിന് അംഗീകാരം നല്‍കിയതായാണ് സൂചന. കര്‍ണാടകയില്‍ 33 മന്ത്രിമാർ…