ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാവാന്‍ 2000 പേര്‍!!

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ തേടുകയാണ് ബി.സി.സി.ഐ. പുതിയ പരിശീലകരേതേടി അപേക്ഷ ക്ഷണിച്ച ബി.സി.സി.ഐയെ ഞെട്ടിക്കുന്നതായിരുന്നു പ്രതികരണം. ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ബി.സി.സി.ഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ എത്തിയത് 2000 അപേക്ഷകള്‍!! റിപ്പോര്‍ട്ട് പ്രകാരം ആസ്‌ട്രേലിയ മുന്‍ ഓള്‍റൗണ്ടര്‍ ടോം മൂഡി, മുന്‍ ന്യൂസിലാന്‍ഡ് താരവും നിലവില്‍ കി൦ഗ്സ് ഇലവന്‍ പഞ്ചാബ് പരിശീലകനുമായ മൈക് ഹെസെന്‍, ഇന്ത്യയില്‍ നിന്ന് റോബിന്‍ സിംഗ്, ലാല്‍ചന്ദ് രജ്പുത് എന്നിവരും അപേക്ഷിച്ചവരിലുണ്ട്. മുന്‍ ശ്രീലങ്കന്‍ താരം മഹേള ജയവര്‍ധനക്ക് ആദ്യ ഘട്ടത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും അപേക്ഷ അയച്ചിട്ടില്ല. അതേസമയം…

വീണ്ടും ഞെട്ടിച്ച് കേജരിവാൾ… ഡൽഹിയിൽ ഇനി വൈദ്യതിയും സൗജന്യം!

ന്യൂഡൽഹി:200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ദില്ലിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്‌സിഡി നല്‍കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. ‘ഇതൊരു ചരിത്രപരമായ തീരുമാനമാണ്. ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി ലഭിക്കുന്നത് ദില്ലിയിലാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകും ഈ തീരുമാനം. വിഐപികള്‍ക്കും വലിയ രാഷ്ട്രീയക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ ആരും എതിരഭിപ്രായം പറയുന്നില്ല. അതു പോലെ തന്നെയാണ്…

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നമ്മമെട്രോ സർവീസുകൾ തടസ്സപ്പെടും!

ബെംഗളൂരു : ഓഗസ്റ്റ് 3, 4 തീയതികളിൽ എംജി റോഡിനും – ബൈപ്പനഹള്ളിക്കാം ഇടയിൽ മെട്രോ ട്രെയിൻ സർവീസ് തടസ്സപ്പെടും. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂന്നിന് രാത്രി 9: 30 മുതൽ നാല് രാവിലെ 11 വരെ രണ്ടു സ്റ്റേഷനുകൾക്ക് ഇടയിൽ ട്രെയിൻ സർവീസ് ഉണ്ടായിരിക്കുകയില്ല. ട്രിനിറ്റി, ഇന്ദിരാ നഗർ, അൾസൂർ, സ്വാമി വിവേകാനന്ദ എന്നീ സ്റ്റേഷനുകളാണ് ഇവയ്ക്കിടയിലുള്ളത്. അതേസമയം പർപ്പിൾ ലൈനിൽ എംജി റോഡ് മുതൽ മൈസൂർ റോഡ് വരെയുള്ള ട്രെയിൻ സർവീസ്, ഗ്രീൻ ലൈനിൽ യെലച്ചനഹള്ളി മുതൽ നാഗ സാന്ദ്ര വരെയുള്ള സർവ്വീസിൽ…

രാജ്യത്തെ ടോൾപ്ലാസകളെല്ലാം ഫാസ്‍ടാഗ് ട്രാക്കുകളാക്കുന്നു, ടാഗില്ലെങ്കിൽ കനത്ത പിഴ!!

ന്യൂഡൽഹി: ഡിസംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ ടോൾപ്ലാസകളെല്ലാം പൂർണമായും ഫാസ്‍ടാഗ് ട്രാക്കുകളാക്കുന്നു. എല്ലാ ട്രാക്കുകളിലും ഡിജിറ്റൽ സംവിധാനം വരുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ ഈ സംവിധാനമില്ലാത്ത വാഹനങ്ങൾക്ക് ടോൾപ്ലാസ കടക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഡിസംബർ മുതൽ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലുചക്ര വാഹനങ്ങള്‍ക്കും കേന്ദ്ര ഗതാഗത മന്ത്രാലയം ഫാസ്‍ ടാഗ് നിര്‍ബന്ധമാക്കിയിരുന്നു. 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് അന്ന് ഗതാഗത മന്ത്രാലയം വാഹനങ്ങളില്‍ ഫാസ് ടാഗ് നിര്‍ബന്ധമാക്കിയത്. പുതിയ വാഹനങ്ങളില്‍ ഫാസ് ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍…

അന്ത്യോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ, പൊട്ടിക്കരഞ് ജീവനക്കാർ, നഷ്ടമായത് കർണാടകത്തിൽ ഏറ്റവും കൂടുതൽപേർക്ക് തൊഴിൽ നൽകിയ സംരംഭകൻ

ബെംഗളൂരു: അന്ത്യോപചാരം അർപ്പിക്കാനെത്തിയത് ആയിരങ്ങൾ, പൊട്ടിക്കരഞ് ജീവനക്കാർ, നഷ്ടമായത് കർണാടകത്തിൽ ഏറ്റവും കൂടുതൽപേർക്ക് തൊഴിൽ നൽകിയ സംരംഭകൻ. രാജ്യത്തെ മുൻനിര കോഫിഹൗസ് ശൃംഖലയായ ‘കഫേ കോഫി ഡേ’യുടെ ഉടമ വി.ജി. സിദ്ധാർഥയുടെ മരണത്തിന്റെ ഞെട്ടലിലാണ് ജീവനക്കാർ. സിദ്ധാർഥയുടെ സ്ഥാപനത്തിൽ പതിനായിരക്കണക്കിനുപേരാണ് ജോലിചെയ്യുന്നത്. എന്നാൽ, സ്ഥാപനത്തിന്റെ ഉടമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ജീവനക്കാർ അറിഞ്ഞിരുന്നില്ല. ജീവനക്കാരുടെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ തടസ്സപ്പെട്ടിരുന്നില്ല. ബുധനാഴ്ച രാവിലെ നേത്രാവതി നദിയിൽനിന്ന് മൃതദേഹം കണ്ടെത്തിയെന്ന വിവരമറിഞ്ഞതോടെ മൃതദേഹം പൊതുദർശനത്തിനുവെച്ച ചിക്കമഗളൂരുവിൽ ആയിരങ്ങളാണ് അന്ത്യോപചാരമർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ, മുൻ മന്ത്രി…

ഇനി സിഗ്നലിൽ കാത്ത് കെട്ടിക്കിടക്കേണ്ട;ഗൂഗിൾ മാപ്പിലെ ഗതാഗതക്കുരുക്ക് മനസ്സിലാക്കി സ്വയം തീരുമാനമെടുക്കുന്ന ട്രാഫിക് സിഗ്നലുകൾ ഇലക്ട്രോണിക് സിറ്റിയിൽ പ്രവർത്തനം തുടങ്ങി.

ബെംഗളൂരു : എതിരെ വരുന്ന റോഡിൽ വാഹനങ്ങളില്ലെങ്കിലും ഇനി സിഗ്നൽ മാറാൻ വേണ്ടി കാത്തു കെട്ടി കിടക്കേണ്ടതില്ല, ഗൂഗിൾ മാപ്പിൽ നോക്കി ഗതാഗത തിരക്ക് മനപ്പിലാക്കി, സ്വയം പ്രവർത്തിക്കുന്ന ഡൈനാമിക്ക് ട്രാഫിക് സിഗ്നലുകൾ ഇലക്ട്രോണിക് സിറ്റി ഫേസ് 1, 2 കളിലെ 13 ജംഗ്ഷനുകളിലായി പ്രവർത്തനം ആരംഭിച്ചു. ഇലക്ട്രോണിക് സിറ്റി ഇന്റസ്ട്രീയൽ അതോറിറ്റിയാണ് ട്രാഫിക് പോലീസിന്റെ സഹായത്തോടെ സിഗ്നലുകൾ സ്ഥാപിച്ചത്. നിയമ ലംഘനം തടയാൻ സി.സി.ടിവികളും സ്ഥാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ തിരക്കിനനുസരിച്ച് ക്യാമറയുടെ സഹായത്തോടെ സ്വയം പ്രവർത്തിക്കുന്ന സ്മാർട്ട് സിഗ്നലുകൾ നഗരത്തിലെ 10 ജംഗ്ഷനുകളിൽ ഒരു…

ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ നേതൃത്വത്തിൽ മൈസൂരു കാവേരി തീർത്ഥത്തിൽ വച്ച് കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി.

ബെംഗളൂരു :എൻ എസ് എസ്  കർണാടക ജാലഹള്ളി വെസ്റ്റ് കരയോഗത്തിന്റെ  നേതൃത്വത്തിൽ മൈസൂരിൽ  കാവേരി തീര്ത്ഥത്തിൽ വച്ച്  കർക്കിടക വാവുബലിയും പ്രിതൃതർപ്പണവും നടത്തി , രാജശേഖരൻ പിള്ളയുടെ  മുഖ്യ കാർമികത്വത്തിൽ   പ്രിതൃതർപ്പണം നടന്നു , പരിപാടിക്ക് കരയോഗം  പ്രസിഡൻറ്  സുരേന്ദ്രൻ  തംമ്പി , അനിൽകുമാർ സി , കെ.സുധാകരൻ , കെ. രാജൻ  എന്നിവർ  നേതൃത്വം നൽകി .