എയർപോർട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പറക്കാനാവാതെ ‘തുമ്പി’

ബെംഗളൂരു: എയർപോർട്ടിൽ നിന്ന് ഇലക്ട്രോണിക് സിറ്റിയിലേക്ക് പറക്കാനാവാതെ ‘തുമ്പി’. കെംപെഗൗഡ എയർപോർട്ടിൽ നിന്ന് ഇലക്‌ട്രോണിക്‌ സിറ്റിയിലേക്കുണ്ടായിരുന്ന ഹെലിടാക്സി സർവീസ് പുനരാരംഭിക്കാൻ വൈകും. വിമാനത്താവളത്തിനുസമീപം ഹെലിപ്പാട് നിർമിക്കാൻ സ്ഥലം കണ്ടെത്തുന്നതിലെ പ്രശ്നമാണ് കാരണം. ന്യൂ സൗത്ത് പാരലൽ റൺവേക്ക്‌ സമീപം ഹെലിപ്പാട് നിർമിക്കാൻ തുമ്പി ഏവിയേഷൻ ശ്രമിച്ചിരുന്നെങ്കിലും ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ബി.ഐ.എ.എൽ.) അനുമതി നിഷേധിക്കുകയായിരുന്നു. 2018 മാർച്ചിലായിരുന്നു ബെംഗളൂരുവിൽ ഹെലിടാക്സി സർവീസ് ആരംഭിച്ചത്. വിമാനത്താവള പരിസരത്തും ഇലക്‌ട്രോണിക്‌ സിറ്റി ഫേസ് ഒന്നിലുമായിരുന്നു ഇതിനായി ഹെലിപ്പാഡുകൾ നിർമിച്ചിരുന്നത്. വിമാനത്താവളത്തിന്‌ സമീപമുള്ള ഹെലിപ്പാഡ് ഒഴിഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടതനുസരിച്ച്…

“എനിതിങ് മെ ഹാപ്പൺ ഓവർ എ കപ്പ് ഒഫ് കോഫി”!

എസ് .എം .കൃഷ്ണ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ ബിസിനസ്സുകാരനായ മരുമകൻ വി .ജി .സിദ്ധാർത്ഥയെപ്പറ്റി ബെംഗളൂരുകാർ കൂടുതലറിയുന്നത് .ബെംഗളൂരുവിൽ വിധാനസൗധയ്ക്ക് സമീപമുളള ചാലൂക്യ ഹോട്ടലിൽ സിദ്ധാർത്ഥയ്ക്ക് ഒരു സ്ഥിരം സ്യുട്ടുണ്ടായിരുന്നു . അക്കാലത്ത് ഗവണ്മെന്റിന്റെയും ബിസിനസുകാരുടെയും ഇടനിലക്കാരനായിരുന്ന അദ്ദേഹം പല ഇടപാടുകളും നടത്തിയത് അവിടെവെച്ചായിരുന്നു .കോഫി ഡേ എന്ന പുതുമയേറിയ വ്യാപാരശ്രുംഖലയുമായി സിദ്ധാർത്ഥ മുന്നേറ്റം തുടങ്ങിയിരുന്നു .എനി തിങ് മെ ഹാപ്പൺ ഓവർ എ കപ്പ് ഒഫ് കോഫി എന്നായിരുന്നു കഫേ കോഫി ഡെയുടെ ടാഗ് ലൈൻ . വർഷങ്ങൾ കടന്നുപോകവേ രാജ്യത്തൊട്ടാകെ ശാഖകളുള്ള വൻ…

ഡെലിവറി ബോയ്‌ ഹിന്ദു അല്ല; ചുട്ട മറുപടി കൊടുത്ത് സൊമാറ്റോ!!

ഭക്ഷണത്തിനും ജാതിയോ? ഓരോ ദിവസം കഴിയുമ്പോഴും നമ്മുടെ നാടിന്‍റെ അവസ്ഥ വളരെ പരിതാപകരമായാണ് പോകുന്നതെന്ന് ഒരു സംശയവും കൂടാതെ നമുക്ക് പറയാം. ഹിന്ദുക്കളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളും ഇന്നല്ല പണ്ടുമുതലേ ഇന്ത്യയില്‍ ഉണ്ടായിരുന്നതാണ്. അല്ലാതെ പെട്ടെന്ന്‍ ഒരു ദിവസം പൊട്ടിമുളച്ചതോന്നുമല്ല. ജാതിയുടെ പേരില്‍ തമ്മില്‍തല്ലും വഴക്കും പ്രശ്നങ്ങളും ദിവസന്തോറും നമുടെ നാട്ടില്‍ കൂടികൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് ഈ സംഭവവും. നമ്മള്‍ സൊമാറ്റോയിലോ ഉബെറിലോ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഓര്‍ക്കുന്നുണ്ടോ ഇതാരായിരിക്കും ഉണ്ടാക്കുന്നത് അല്ലെങ്കില്‍ ഇത് നമുക്കിഷ്ടമുള്ള ജാതിക്കാര്‍ തന്നെ കൊണ്ടുവരുമോ എന്നൊക്കെ. ഇന്നാല്‍ ഇങ്ങനെയും ആളുകള്‍ ചിന്തിക്കുന്നുണ്ടെന്നതിന്‍റെ…

‘കമ്പനികൾ പൂട്ടപ്പെടുന്നു, തൊഴിൽ രഹിതർ കൂടുന്നു’; സിദ്ധാര്‍ത്ഥയുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ കോണ്‍ഗ്രസ്‌!!

ബെംഗളൂരു: തിങ്കളാഴ്ച കാണാതായ കഫേ കോഫി ഡേ സ്ഥാപകനും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്. എം. കൃഷ്ണയുടെ മരുമകനുമായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം നേത്രാവതി നദിയില്‍ നിന്ന് കണ്ടെത്തിയതോടെ വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കവും കോണ്‍ഗ്രസ്‌ സംസ്ഥാന നേതൃത്വം ആരംഭിച്ചു. ആദായനികുതി വകുപ്പും എന്‍ഫോഴ്മെന്‍റ് ഡയറക്റ്ററേറ്റും നടത്തിയ ദ്രോഹമാണ് സിദ്ധാര്‍ത്ഥയുടെ ആത്മഹത്യയില്‍ കലാശിച്ചതെന്ന് സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വം പ്രസ്താവിച്ചു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ഉപദ്രവവും നികുതി ഭീകരതയും സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ഇന്ത്യയില്‍ വ്യവസായ സംരംഭകര്‍ക്ക് ഭീഷണിയാവുകയാണ് എന്ന് കോണ്‍ഗ്രസ്‌ ആരോപിച്ചു. കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യുപിഎ…

മോഹൻലാലിന്റെ ഇരുപത്തിയഞ്ചു കോടി ബഡ്‌ജറ്റ് ചിത്രം ‘ബിഗ്‌ ബ്രദർ’

മോഹന്‍ലാല്‍ ചിത്രം ബിഗ്‌ ബ്രദറിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തുവിട്ടു. ഷര്‍ട്ടും പാന്റ്സും ഷൂസും ധരിച്ച് ഒരു അര മതില്‍ ചാടികടക്കുന്ന മട്ടിലാണ്‌ മോഹന്‍ലാല്‍ പോസ്റ്ററില്‍ ഉള്ളത്. ഈ ചിത്രം മോഹന്‍ലാല്‍ തന്‍റെ ഫേയ്സ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സിദ്ദീഖ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ മോഹന്‍ലാലിന്‍റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇരുപത്തിയഞ്ചുകോടിയാണ് ചിത്രത്തിന്‍റെ ബഡ്‌ജറ്റ്. പ്രധാന ലൊക്കേഷന്‍ ബംഗളൂരുവാണ്. ബോളിവുഡ് താരം അര്‍ബാസ് ഖാന്‍, റജീന, സത്ന ടൈറ്റസ്, സിദ്ദീഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ്‌ മോനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം,…

തനിക്കും സിദ്ധാർഥയുടെ അതെ അനുഭവം; വിജയ് മല്യ

ബെംഗളൂരു: ബാങ്കുകളിൽനിന്ന് കോടികളുടെ വായ്പയെടുത്ത് വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യ പ്രതികരണവുമായി രംഗത്ത്. കഫേ കോഫി ഡേ സ്ഥാപകൻ വി.ജി. സിദ്ധാർഥയുടെ കത്ത് പുറത്തുവന്നതിന് പിന്നാലെ തനിക്കും സമാന അനുഭവമുണ്ടെന്ന് വെളിപ്പെടുത്തി മല്യ. വി.ജി. സിദ്ധാർഥയെ കാണാനില്ലെന്ന വാർത്തയും അദ്ദേഹത്തിന്റെ കത്തും പുറത്തുവന്നതിന് പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു മല്യയുടെ പ്രതികരണം. I am indirectly related to VG Siddhartha. Excellent human and brilliant entrepreneur. I am devastated with the contents of his letter. The Govt Agencies…

കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം!!

കൊച്ചി: അതെ കേരളത്തിൽ നിന്ന് യൂറോപ്പിലേക്ക് വിമാന ടിക്കറ്റ് നിരക്കിൽ കുറവ്. കാരണം മറ്റൊന്നുമല്ല മലയാളികൾക്ക് ഇരുട്ടടിയായി ഗൾഫിലേക്ക് വിമാന കമ്പനികൾ കുത്തനെ ചാർജ് വർധിപ്പിച്ചതാണ് യൂറോപ്യൻ യാത്ര ലാഭകരമാക്കുന്നത്. ഓണം, ബക്രീദ് മുൻനിർത്തി വിമാന കമ്പനികളെല്ലാം ഗൾഫ് നാടുകളിലേക്കുള്ള വിമാനയാത്രക്കൂലി നാലിരട്ടിവരെ കൂട്ടിയിരിക്കുകയാണ്. എന്നാൽ ഈ സമയത്ത് കൂടുതൽ ദൂരെയുള്ള യൂറോപ്യൻ നാടുകളിലേക്ക് ഗൾഫ് നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ്. കേരളത്തിൽനിന്ന് നാല്-അഞ്ച് മണിക്കൂറാണ് മിക്ക ഗൾഫ് രാജ്യങ്ങളിലേക്കും വേണ്ടിവരുന്ന യാത്രാസമയം. അതേസമയം ഏഴു മണിക്കൂർ മുതൽ 15 മണിക്കൂർ വരെയാണ് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര. സാധാരണ…

മരണത്തിന്റെ പാളത്തിൽ തല വച്ച് കിടന്ന 60കാരിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന മലയാളി ലോക്കോ പൈലറ്റിന് ഇന്ന് ആദരം.

ബെംഗളൂരു : ആത്മഹത്യ ചെയ്യാൻ വേണ്ടി റെയിൽ പാളത്തിൽ തലവെച്ച് കിടന്ന് വീട്ടമ്മയുടെ ജീവൻ രക്ഷിച്ച മലയാളി ലോക്കോ പൈലറ്റിനെ റെയിൽവേ ഇന്ന് ആദരിക്കും. ദക്ഷിണ പശ്ചിമ റെയിൽവേ ബാംഗ്ലൂരു ഡിവിഷനിലെ ലോക്കോപൈലറ്റ് ആലുവ ആശാരിപറമ്പിൽ മാധവൻ (45) ആണ് അറുപതുകാരിയായ വീട്ടമ്മയ്ക്ക് രക്ഷകനായത്. ഈ മാസം 29ന് രാവിലെ 10:30 ന് യശ്വന്തപുര- ലൊട്ടെഗേഹളളി റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലാണ് സംഭവം. റെയിൽവേ ട്രാക്കിന് സമീപം നിൽക്കുകയായിരുന്നു 60 വയസ്സ് പ്രായമുള്ള സ്ത്രീ പെട്ടെന്ന് ട്രാക്കിലെ തല വെച്ചു കിടക്കുകയായിരുന്നു. 40 കിലോമീറ്റർ വേഗത്തിലായിരുന്ന…

ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ പാസാക്കിയതിനെതിരെയാണ് ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് നടത്തുന്നത്. അത്യാഹിത വിഭാഗങ്ങളെയും ശസ്ത്രക്രിയകളെയും സമരത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. രാവിലെ ആറ് മണിക്ക് തുടങ്ങിയ സമരം നാളെ ആറുമണിവരെ തുടരും. ഒപിയും കിടത്തി ചികിത്സയും ഇന്ന് ഉണ്ടാകില്ല. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ മാത്രമല്ല സ്വകാര്യ മേഖലയിലെയും ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുക്കും. മെഡിക്കല്‍ കമ്മീഷൻ ബില്‍ പാസാകുന്നതോടെ എംബിബിഎസ് അടിസ്ഥാന യോഗ്യത ഇല്ലാതെ തന്നെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അലോപ്പതി ചികിത്സക്ക് അനുമതി കിട്ടും. നിലവില്‍ രജിസ്റ്റര്‍…

‘ബി.ജെ.പി.ക്ക് ന്യൂനപക്ഷങ്ങളോട് വെറുപ്പ്’; സിദ്ധരാമയ്യ!!

ബെംഗളൂരു: രാജ്യത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയിലാണ് ടിപ്പു ജയന്തി ആഘോഷം തുടങ്ങിയതെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. ടിപ്പു ജയന്തി ആഘോഷങ്ങള്‍ തുടങ്ങിവയ്ക്കുക മാത്രമാണ് താന്‍ ചെയ്തത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ആള്‍ എന്ന നിലയില്‍ കര്‍ണാടക ജനത അത് അംഗീകരിച്ചു. രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആദ്യ സ്വാതന്ത്ര്യസമര സേനാനിയായാണ് ടിപ്പു സുല്‍ത്താനെ താന്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളായത് കൊണ്ടാണ് ബിജെപി ടിപ്പു സുല്‍ത്താന്‍ ജയന്തി അവസാനിപ്പിച്ചത്. ബിജെപി ന്യൂപക്ഷങ്ങള്‍ക്ക് എതിരാണ്. അവര്‍ മതേതരവാദികള്‍…

1 2