കൊടുത്ത വാക്കിൽ നിന്ന് സ്പീക്കർ പിൻമാറി;വിശ്വാസവേട്ടെടുപ്പ് നാളേക്ക് മാറ്റി.

ബെംഗളൂരു: എന്ത് സംഭവിച്ചാലും ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തും എന്ന വാക്കിൽ നിന്ന് നിയമസഭാ സ്പീക്കർ രമേഷ് കുമാർ പിൻമാറി. നാളെ രാത്രി 6 മണിക്കുള്ളിൽ വോട്ടെടുപ്പ് നടത്തും എന്നറിയിച്ച് രാത്രി 11:45 ഒടെ ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു. അർധരാത്രി തന്നെ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ കോൺഗ്രസ് ശക്തമായി എതിർത്തു. വേണമെങ്കിൽ നടപടികൾക്കായി താൻ പുലർച്ചെ വരെ ഇരിക്കാമെന്ന് സ്പീക്കർ പറഞ്ഞു. അസാധാരണ നടപടികളിലേക്കാണ് കർണാടക നിയമസഭ കടക്കുന്നത്. അതേസമയം, വിമത എംഎൽഎമാർക്ക് അടക്കമുള്ള വിപ്പിന്‍റെ കാര്യത്തിൽ അവ്യക്തത ഉള്ളതിനാൽ സുപ്രീംകോടതി…

10 മിനുട്ട് എന്ന് പറഞ്ഞ് മുങ്ങിയ സ്പീക്കർ പൊങ്ങിയത് 2 മണിക്കൂറിന് ശേഷം;വോട്ടെടുപ്പിനായി രാത്രി 12 വരെയും കാത്തിരിക്കാമെന്ന് യെദിയൂരപ്പ;വേണ്ടെന്ന് പറഞ്ഞ് ഭരണപക്ഷം നടുത്തളത്തിൽ.

ബെംഗളൂരു : എന്ത് സംഭവിച്ചാലും ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്തും എന്ന് ഉറപ്പ് നൽകിയ സ്പീക്കർ 10 മിനിട്ട് നേരത്തേക്ക് എന്ന് പറഞ്ഞ് നിർത്തിവച്ച സഭയിൽ രണ്ട് മണിക്കൂറിന് ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. 08:30 ഓടെ എത്തിയ സ്പീക്കർ പ്രതിപക്ഷ നേതാവായ യെദിയൂരപ്പക്ക് സംസാരിക്കാൻ അവസരം നൽകി, രാത്രി 12 വരെ കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചു. താനും തയ്യാറാണെന്ന് സ്പീക്കറും പറഞ്ഞു. എന്നാൽ തങ്ങൾ തയ്യാറല്ലെന്ന് പറഞ്ഞു കൊണ്ട് ഭരണപക്ഷം നടുത്തളത്തിലേക്ക് ഇറങ്ങുകയായിരുന്നു. സഭയിൽ ബഹളം തുടരുന്നു.

കുമാരസ്വാമി രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ കോൺഗ്രസ് തള്ളി

ബെംഗളൂരു: ഇന്ന് വൈകിട്ട് ഏഴുമണിക്ക് ഗവർണറെ കാണാൻ മുഖ്യമന്ത്രി അനുമതി തേടിയിട്ടുണ്ടെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അദ്ദേഹം രാജി വെക്കുമെന്നുമാണ് അഭ്യൂഹങ്ങൾ പ്രചരിച്ചത്. എന്നാൽ എച്ച്.ഡി. കുമാരസ്വാമി ഗവർണറുമായി കൂടിക്കാഴ്ച നടത്തുമെന്ന വാർത്തകൾ ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കുമാരസ്വാമി രാജിവെക്കുമെന്ന റിപ്പോർട്ടുകൾ കോൺഗ്രസും തള്ളി. വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച തന്നെ നടത്തണമെന്ന് ആവശ്യപ്പെട്ട് സ്വതന്ത്ര എം.എൽ.എമാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി കോടതി പരിഗണിച്ചിരുന്നില്ല. ചൊവ്വാഴ്ച പരിഗണിക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിലപാട്.

ഇത് രണ്‍ബീര്‍ ആണോ? ഷെയ്നിന്റെ ന്യൂ ലുക്ക് വൈറലാവുന്നു..

കുമ്പളങ്ങി നൈറ്റ്‌സിനും, ഇഷ്ക്കിനും ശേഷം ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ ചിത്രമായ ഉല്ലാസത്തിന്‍റെ ഷൂട്ടിംഗ് ഊട്ടിയില്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തകര്‍ത്ത ചര്‍ച്ചയായിരിക്കുകയാണ്. ഇതുവരെ കണ്ടതില്‍ നിന്നും വ്യതസ്തമായ രൂപത്തിലും ഭാവത്തിലുമാണ് ഷെയ്ന്‍ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതുകൊണ്ടുതന്നെ ഷെയ്നിന്‍റെ ഫോട്ടോ കണ്ട് ആരാധകര്‍ ഒന്ന് ഞെട്ടി എന്നുതന്നെ പറയാം. ജാക്കറ്റും തൊപ്പിയും ധരിച്ച് സ്‌കേറ്റ് ചെയ്യുന്ന ഗെറ്റപ്പിലുളള താരത്തിന്‍റെ ചിത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രം കണ്ട ആരാധകര്‍ പറയുന്നത് ഷെയ്നിന് രണ്‍ബീര്‍ കപൂറിന്‍റെ ഛായയുണ്ടെന്നാണ്. ഇത്…

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും

ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തിയതി നീട്ടിയേക്കും. ജൂലായ് 31 ആണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന തീയതി. ജീവനക്കാര്‍ക്ക് ഫോം 16 നല്‍കേണ്ട അവസാന തിയതി പ്രത്യക്ഷ നികുതി ബോര്‍ഡ് നീട്ടിയതാണ് അതിലൊരു കാരണം. ഇതുപ്രകാരം ജീവനക്കാര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ലഭിക്കുക 20 ദിവസം മാത്രമാണ്. നേരം വൈകി ഫോം 16 നല്‍കിയതോടെ അതിലും ശമ്പള സര്‍ട്ടിഫിക്കറ്റിലുമുള്ള തിരുത്തലുകള്‍ വരുത്താന്‍ സമയം കുറവാണ്. ഇത് കൂടാതെ കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാവരും റിട്ടേണ്‍ ഓണ്‍ലൈനില്‍ സമര്‍പ്പിക്കേണ്ടതുള്ളതുകൊണ്ട് സൈറ്റ് ഡൗണാകുമെന്ന ആശങ്കയും തീയതി നീട്ടാൻ ഒരു…

ആഗ്രയിൽ വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം!!

ആഗ്ര: വ്യവസായിയുടെ പിറന്നാള്‍ സമ്മാനമായി 17 തടവുകാര്‍ക്ക് മോചനം. ജന്മദിനത്തിൽ തീർത്തും വ്യത്യസ്തനായി ആഗ്രയിലെ വ്യവസായി മോട്ടിലാൽ യാദവ്. 73ാം ജന്മദിനത്തിലാണ് മോട്ടിലാൽ യാദവ് വ്യത്യസ്തമായ പ്രവർത്തനത്തിലൂടെ ശ്രദ്ധേയനായത്. ജില്ലാ ജയിലെത്തി 35,000 രൂപ കെട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തത്. ശിക്ഷയ്ക്കൊപ്പം കോടതി വിധിച്ച പിഴ തുക അടയ്ക്കാൻ കഴിയാത്തതിനാൽ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാൻ കഴിയാതിരുന്ന 17 തടവുകാർക്ക് ഇതോടെ മോചനം ലഭിച്ചു. തന്റെ മകൻ ഒരു അഭിഭാഷകൻ ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തടവുകാർക്ക് പിഴത്തുക കെട്ടിവെക്കാൻ…

ദക്ഷിണേന്ത്യയിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാൻ നീക്കം!

ചെന്നൈ: ദക്ഷിണേന്ത്യയിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്‌ ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി.) ആരംഭിച്ചു. ചെന്നൈ-മധുര റൂട്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ തേജസ് സർവീസ് ഓടിക്കാനുള്ള സാധ്യതകളാണ് ആരായുന്നത്. ദക്ഷിണേന്ത്യയിൽ തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള തീവണ്ടി സർവീസുകൾ ആരംഭിക്കാനും സാധ്യതാ പഠനം നടത്തുമെന്ന് ഐ.ആർ.സി.ടി.സി. വൃത്തങ്ങൾ അറിയിച്ചു. വടക്കേയിന്ത്യയിൽ ഡൽഹി-ലഖ്നൗ, ഗാന്ധിനഗർ-മുംബൈ റൂട്ടിൽ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം നടത്തിവരികയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ യാത്രസൗകര്യം എർപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്വകാര്യ തീവണ്ടി സർവീസുകൾ ആരംഭിക്കുന്നത്. റെയിൽവേ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാൻ…

ഇന്ത്യയിൽ ഒരു സ്പീക്കർക്കും തന്‍റെ അവസ്ഥ വന്നിട്ടുണ്ടാവില്ലെന്ന് കെ.ആർ.രമേശ് കുമാർ;വിശ്വാസ വോട്ടെടുപ്പിന് ദിവസം നീട്ടി ആവശ്യപ്പെട്ട് കുമാരസ്വാമി;തന്നെ ബലിയാടാക്കരുത് എന്നും സ്പീക്കർ.

ബെംഗളൂരു : ഇന്ത്യയിൽ ഒരു സ്പീക്കർക്കും തന്‍റെ അവസ്ഥ വന്നിട്ടുണ്ടാവില്ലെന്ന് കെ ആർ രമേശ് കുമാർ സഭയിൽ ഹാജരാകാത്ത വിമതർക്കടക്കം എല്ലാ എംഎൽഎമാർക്കും വിപ്പ് ബാധകമെന്ന് സ്പീക്കർ കെ ആ‌ർ രമേശ് കുമാർ. വരാത്ത എംഎൽഎമാരെ വരുത്താനുള്ള അവസാന അടവ്. വോട്ടെടുപ്പ് നീട്ടി തന്നെ ബലിയാടാക്കരുത് എന്ന് സ്പീക്കർ സഭയിൽ. ഇന്ന് വൈകിട്ട് ആറ് മണിക്കുള്ളിൽ ചർച്ച പൂർത്തിയാക്കണമെന്ന് സഭയിൽ ആവശ്യപ്പെട്ടു. വോട്ടെടുപ്പിന് സമയപരിധി നിശ്ചയിക്കണമെന്നുള്ള ബിജെപി അംഗങ്ങളുടെ ആവശ്യം സ്പീക്കർ തള്ളി. ഇന്ന് തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താൻ സ്പീക്കർക്ക് മേൽ സമ്മർദ്ദം ശക്തമായിരിക്കെ വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി.…

വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുമെന്ന് സ്പീക്കർ:കുമാരസ്വാമി സർക്കാറിന്റെ വിധി ഇന്നറിയാം.

ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ നടത്തുമെന്ന് സ്പീക്കർ ഉറപ്പ് നൽകിയതോടെ അൽഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ  കുമാരസ്വാമി സർക്കാറിന്റെ പതനം ഇന്ന് നടക്കുമെന്ന് ഏകദേശം ഉറപ്പായി. നാളെ 11 മണിയോടെ രാജി നൽകിയ 10 എംഎൽഎമാരോടും ഹാജരാകാൻ സ്പീക്കർ കെ ആർ രമേശ് കുമാർ ആവശ്യപ്പെട്ടു. കോൺഗ്രസ് അയോഗ്യരാക്കാൻ ശുപാർശ നൽകിയ എംഎൽഎമാരോടാണ് ഹാജരാകാൻ സ്പീക്കർ ആവശ്യപ്പെട്ടിരിക്കുന്നത്. അധികാരത്തിൽ നിന്ന് താഴെപ്പോയാൽ രാജി വച്ച എംഎൽഎമാരെ അയോഗ്യരാക്കാതെ പോകില്ലെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് കോൺഗ്രസ് – ജെഡിഎസ് സഖ്യം. കൂറു മാറ്റ നിരോധന നിയമപ്രകാരമാണ് ഇവരെ…

വാട്സാപ് വഴി തൊഴിൽ തട്ടിപ്പ്; 9 മലയാളികൾ യു.എ.ഇ.യില്‍ കുടുങ്ങി!!

ദുബായ്: സാമൂഹിക മാധ്യമം വഴിയുള്ള തൊഴിൽതട്ടിപ്പിൽ കുടുങ്ങി ഒൻപത് മലയാളികൾ യു.എ.ഇ.യിൽ പെട്ടു. അജ്മാനിലെ പ്രമുഖ സൂപ്പർ മാർക്കറ്റിൽ മികച്ച ശമ്പളത്തിലുള്ള ജോലി വാഗ്ദാനം വിശ്വസിച്ചാണ് ഇവരെത്തിയത്. ഒരു റിക്രൂട്ടിങ് ഏജന്റ് ആണ് എഴുപതിനായിരം രൂപ വീതം വാങ്ങി ഇവരെ യു.എ.ഇ.യിൽ എത്തിച്ചത്. എന്നാൽ, ഏജന്റ് നൽകിയത് സന്ദർശകവിസയായിരുന്നു. വിശാഖ്, ഐനാസ്, റഫീഖ്, നൗഫൽ, അസ്ഹറലി, ഫാസിൽ, പ്രവീൺ, അർഷൽ, അസീസ് എന്നിവരാണ് തട്ടിപ്പിനിരയായത്. വിമാനത്താവളത്തിൽ സൂപ്പർ മാർക്കറ്റ് അധികൃതർ എത്തുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, വിമാനമിറങ്ങിയ ശേഷം ആരും എത്തിയില്ല. സൂപ്പർ മാർക്കറ്റ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ്…

1 2