നഗരത്തിൽ ടാക്‌സി രജിസ്‌ട്രേഷൻ വൻ തോതിൽ കുറയുന്നു!

ബെംഗളൂരു: നഗരത്തിൽ തുടർച്ചയായി രണ്ടാംവർഷവും ടാക്സി രജിസ്ട്രേഷൻ കുറയുന്നു. ഓൺലൈൻ ടാക്സികളുടെ കടന്നുവരവ്, റോഡുകളിലെ ഗതാഗതക്കുരുക്ക് തുടങ്ങിയവയാണ് ടാക്സി രജിസ്ട്രേഷൻ കുറയാനുള്ള പ്രധാന കാരണം. 2016-17 വർഷത്തിൽ 32,479 ടാക്സികൾ രജിസ്റ്റർ ചെയ്ത സ്ഥാനത്ത് 2017-18 വർഷം 16,595 ആയും 2018-19 വർഷം 16,274 ആയും കുറഞ്ഞു. നഗരത്തിൽ പൊതുഗതാഗതം ശക്തമായതിന്റെ തെളിവാണ് രജിസ്ട്രേഷനിലെ കുറവെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 2012 മാർച്ചിൽ നഗരത്തിൽ 46,235 ടാക്സികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഓൺലൈൻ ടാക്സി കമ്പനികളായ ഒല, ഊബർ എന്നിവയുടെ വരവോടെ ടാക്സികളുടെ എണ്ണം കൂടി. 2019…

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി രണ്ടാഴ്ച മാത്രം

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഇനി വെറും രണ്ടാഴ്ച മാത്രം. ജൂലായ്‌ 31 വരെയാണ് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന സമയ പരിധി. ചിലപ്പോള്‍ തീയതി നീട്ടാനിടയുണ്ടെന്നും സൂചനയുണ്ട്. ഇത്തവണ ഫോറം 16 ഉള്‍പ്പെടെ നികുതി റിട്ടേണിനായി രേഖകള്‍ കൈമാറാന്‍ തൊഴിലുടമയ്ക്ക് ജൂണ്‍ 15 ല്‍ നിന്ന് ജൂലായ്‌ 10 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് നികുതിദായകര്‍ക്കും കൂടുതല്‍ സമയം ലഭിക്കേണ്ടതുണ്ടെന്നാണ് പറയുന്നത്. കാരണം ജൂലായ്‌ 10 ന് രേഖകള്‍ ലഭിച്ചാല്‍ 20 ദിവസം മാത്രമാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ലഭിക്കുന്നത്. അതുകൊണ്ട് തീയതി നീട്ടാനിടയുണ്ടെന്നാണ്…

വിരമിച്ചാലും ഇല്ലെങ്കിലും ധോണിയെ ടീമില്‍ പരിഗണിക്കില്ല!!

പന്ത്രണ്ടാം ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ തോല്‍വിയുടെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് എംഎസ് ധോണി. അതിവേഗത്തിൽ സ്കോർ ഉയർത്തേണ്ട കളിയിൽ 31 പന്തിൽ 42 റൺസെടുത്ത് പുറത്താകാതെ നിൽക്കുകയായിരുന്നു ധോണി. ധോണിയുടെ ഈ സമീപനത്തെ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന്, താരം വിരമിക്കുകയാണെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ, സമാന രീതിയില്‍ ധോണിയെക്കുറിച്ചുള്ള ഒരു നിര്‍ണായക വാര്‍ത്തയാണ് പുറത്തുവരുന്നത്. ഇന്ത്യക്ക് ഏകദിന ലോക കിരീടവും ട്വൻറി20 ലോകകിരീടവും നേടിത്തന്ന നായകന് ഇനി ടീമിൽ സ്ഥാനം പിടിക്കുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വിരമിച്ചാലും…

ഇത് ചരിത്ര വിധിയെന്ന് വിശേഷിപ്പിച്ച് സ്പീക്കര്‍!!

ന്യൂഡല്‍ഹി: കര്‍ണാടക രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി നടത്തിയ നിര്‍ണ്ണായക വിമര്‍ശനത്തെ “ചരിത വിധി”യെന്ന്‍ വിശേഷിപ്പിച്ച് കര്‍ണാടക സ്പീക്കര്‍ കെ ആർ രമേശ് കുമാർ!! കര്‍ണാടകയിലെ വിമത എംഎല്‍എ മാരുടെ രാജിക്കാര്യത്തില്‍ സു​പ്രീം​കോ​ട​തി നടത്തിയ വി​ധി​യെ അദ്ദേഹം സ്വാ​ഗ​തം  ചെ​യ്തു. ച​രി​ത്ര വി​ധി​യാ​ണി​തെ​ന്ന് പ്ര​തി​ക​രി​ച്ച അദ്ദേഹം എം​എ​ല്‍​എ​മാ​രു​ടെ രാ​ജി​ക്കാ​ര്യ​ത്തി​ല്‍ ഉ​ചി​ത​മാ​യ സ​മ​യ​ത്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു. സ്പീക്കറുടെ വിവേചനാധികാരത്തെ ഉയർത്തി പിടിക്കുന്നതായിരുന്നു ഇന്നത്തെ സുപ്രീംകോടതി വിധി എന്നത് ശ്രദ്ധേയമായി. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം. ഇക്കാര്യത്തില്‍ സമയ പരിധിയില്ല, ഈ വിഷയത്തില്‍ സുപ്രീംകോടതിയ്ക്ക് ഇടപെടനാകില്ല എന്നും ചീഫ് ജസ്റ്റിസ്…

‘റിലാക്സേഷൻ’ മൂഡിൽ യെദ്യൂരപ്പ; റിസോർട്ടിൽ ക്രിക്കറ്റ് കളി തകർക്കുന്നു!!

ബെംഗളൂരു: കർണാടക രാഷ്ട്രീയത്തിലെ ബലാബലവും ഓപ്പറേഷൻ താമരയും അരങ്ങ് തകർക്കുമ്പാൾ എംഎൽഎമാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് ആസ്വദിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ. നഗരത്തിന് പുറത്ത് യെലഹെങ്കയിൽ ബിജെപി എംഎൽഎമാരെ പാർപ്പിച്ചിരിക്കുന്ന റിസോർട്ടിന് പുറത്തെ തുറന്ന മൈതാനത്താണ് ക്രിക്കറ്റ് കളി അരങ്ങേറിയത്. ബിജെപി സംസ്ഥാന ഘടകത്തിന്റെ മീഡിയ വിഭാഗമാണ് പാർട്ടി എംഎൽഎമാരായ രേണുകാചാര്യയ്ക്കും എസ്ആർ ശിവനാഥിനുമൊപ്പം യെദ്യൂരപ്പ ക്രിക്കറ്റ് കളിക്കുന്ന ചിത്രം പുറത്തുവിട്ടത്. വിമത നീക്കം ഫലംകാണുകയും സർക്കാർ നിലംപതിക്കാനുള്ള സാഹചര്യവും ഉരുത്തിരിഞ്ഞതോടെ ആഹ്ലാദത്തിലാണ് യെദ്യൂരപ്പയും ബിജെപി ക്യാമ്പും. 13 കോൺഗ്രസ് എംഎൽഎമാരും മൂന്നു…

സ്പീക്കറുടെ പരമാധികാരം അംഗീകരിച്ച് സുപ്രീം കോടതി വിധി; വിമതരെ വിശ്വാസ വോട്ടെടുപ്പിനെത്താൻ നിർബന്ധിക്കാൻ കഴിയില്ല; കർണാടക രാഷ്ട്രീയം കാതോർക്കുന്നത് രമേഷ് കുമാറിന്റെ തീരുമാനത്തിന്.

ബെംഗളൂരു : വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. നാളെ നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ വിമത എംഎല്‍എമാരെ നിര്‍ബന്ധിക്കരുത്. ഈ കേസിലെ ഭരണഘടനമായ വിഷയങ്ങൾ പിന്നീട് വിശദമായി പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സ്പീക്കര്‍ രമേഷ് കുമാര്‍ പ്രതികരിച്ചു. ഉചിതമായ സമയത്ത് തീരുമാനമെടുക്കും. ഇത് ചരിത്രവിധിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിമതരെക്കൂടാതെ കോണ്‍ഗ്രസ്-ജെഡിഎസ്…

ഇന്ദിരാനഗറിൽ മലയാളി ഐ.ടി. ജീവനക്കാരി മരിച്ചനിലയിൽ

ബെംഗളൂരു: മലയാളി ഐ.ടി. ജീവനക്കാരിയെ ഇന്ദിരാനഗറിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലക്കാട് ലക്കിടി എലക്കാട്ട് വീട്ടിൽ സൗമ്യ (30) ആണ് മരിച്ചത്. ഭർത്താവ് അശോകിനൊപ്പം ആയിരുന്നു താമസം. അശോക് ജോലികഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടർന്ന് പോലീസിനെ വിളിച്ചുവരുത്തി മുറി തുറന്നപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ആറുവർഷത്തോളമായി ബെംഗളൂരുവിൽ ഐ.ടി. രംഗത്ത് ജോലിചെയ്തുവരികയായിരുന്നു. അമ്മ: ശാന്തകുമാരി.

നഗരത്തിൽ തങ്ങുന്ന വിമത എംഎൽഎയും മുൻ ആഭ്യന്തര മന്ത്രിയുമായ രാമലിംഗ റെഡ്ഡി വിശ്വാസവോട്ടിനെത്തും;കോൺഗ്രസിന് തെല്ലൊരാശ്വാസം;ഇന്ന് വരാനിരിക്കുന്ന സുപ്രീം കോടതി വിധിക്ക് കാതോർത്ത് കർണാടക രാഷ്ട്രീയം.

ബെംഗളൂരു : രാജി സ്പീക്കർ അംഗീകരിക്കാത്തതിൽ നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കുമെന്ന് മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാമലിംഗ റെഡ്ഡി അറിയിച്ചു. തന്റെ രാജി പാർട്ടിയിൽ ഉറച്ച് നിന്നു കൊണ്ട് തന്നെയാണെന്ന് മുൻപും അദ്ദേഹം അറിയിച്ചിരുന്നു. അതേ സമയം സ്പീക്കർ രാജി അംഗീകരിക്കാത്തതിനെ തുടർന്ന് സുപ്രീം കോടതിയെ വിമതർ സമീപിച്ചിരുന്നു, ആ കേസിന്റെ നിർണായക വിധി ഇന്ന് വരാനിരിക്കുകയാണ്.

പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് അഭിപ്രായപ്പെട്ട് ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാർ.

ബെംഗളൂരു : പ്രതിപക്ഷത്തിരിക്കുന്നതാണ് പാർട്ടിയുടെ ഭാവിക്ക് നല്ലത് എന്ന അഭിപ്രായവുമായി ഒരു വിഭാഗം കോൺഗ്രസ് എംഎൽഎമാർ വീണ്ടും, യശ്വന്തപുരയിലെ ഒരു ഹോട്ടലിൽ വച്ച് നടന്ന യോഗത്തിലാണ് ഈ തീരുമാനം. അങ്ങനെ ചെയ്താൽ വിമതരിലെ ചിലർ പാർട്ടിയിലേക്ക് മടങ്ങുമെന്നും അവർ പ്രതീക്ഷിക്കുന്നു. പാർട്ടിയുടെ അടിത്തറ ശക്തമാക്കാൻ സഖ്യമുപേക്ഷിക്കണം എന്നവർ പറയുന്നു. എന്നാൽ ഉപമുഖ്യമന്ത്രി ജി പരമേശ്വര ക്കും മന്ത്രി ഡി കെ ശിവകുമാറിനുമാണ് സഖ്യ സർക്കാർ നിലനിൽക്കണം എന്ന ആവശ്യമുള്ളത്. രാജി വച്ച എംഎൽഎമാർ തിരിച്ചു വരും എന്ന അവർ ഇപ്പോഴും പ്രതീക്ഷിക്കുന്നു.

മഡിവാളയിലും കോറമംഗലയിലും ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു;രണ്ടു മാസത്തിനിടെ ചികിത്സ തേടിയത് 3785 പേർ!

ബെംഗളൂരു : നഗരത്തിലെ കാലാവസ്ഥാ വ്യതിയാനം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വർദ്ധിപ്പിച്ചതായി കണക്കുകൾ.കഴിഞ്ഞ രണ്ട് മാസത്തിനിടക്ക് 3785 പേർ ആണ് ഡെങ്കിപ്പനിയെ തുടർന്ന് ചികിൽസ തേടിയത്. ഇതിൽ 2257 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നുള്ളവർ തന്നെയാണ്. മലയാളികൾ കൂടുതൽ താമസിക്കുന്ന മഡിവാള, കോറമംഗല ഭാഗങ്ങളിലാണ് നഗരത്തിൽ ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹാസൻ, കലബുറഗി, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ ജില്ലകളിലും കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിക്കൻ ഗുനിയയും എലിപ്പനിയും നഗരത്തിലെ ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.