“നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ? ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം? ലാത്തിച്ചാർജിന് ഉത്തരവിടട്ടേ?” കുപിതനായി മുഖ്യമന്ത്രി.

ബംഗളൂരു: ജനസമ്പര്‍ക്ക പരിപാടിക്കിടെ പ്രതിഷേധവുമായി എത്തിയവരോട് കുപിതനായി കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരുടെ പരാതി താനെന്തിന് കേള്‍ക്കണമെന്ന് ചോദിച്ചാണ് ജനങ്ങളോട് കുമാരസ്വാമി കയര്‍ത്തുസംസാരിച്ചത്. “നിങ്ങളെല്ലാവരും നരേന്ദ്രമോദിക്ക് വോട്ട് ചെയ്തവരല്ലേ..? ഇപ്പൊ എന്‍റെ അടുത്ത് വന്നിരിക്കുന്നു. ഞാനെന്തിന് നിങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം. എനിക്ക് നിങ്ങളോട് ഒരു ബഹുമാനവുമില്ല. ലാത്തിച്ചാർജിന് ഉത്തരവിടണോ?”- പരാതി നല്‍കാനെത്തിയ റായ്ചൂര്‍ താപനിലയത്തിലെ ജീവനക്കാരോട് കുമാരസ്വാമി ചോദിച്ചു. ഗ്രാമങ്ങളിൽ താമസിച്ച് ജനങ്ങളുടെ പരാതികൾ സ്വീകരിക്കുന്ന പരിപാടിയുടെ ഭാഗമായി റായിച്ചൂരിൽ എത്തിയതായിരുന്നു കുമാരസ്വാമി. കെഎസ്ആർടിസി ബസിൽ സഞ്ചരിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ്, തങ്ങളെ…

നഗരത്തിലെ ഈ നിരത്തുകളിൽ നിങ്ങളുടെ ജീവൻ പൊലിയാതിരിക്കാൻ…

ബെംഗളൂരു: റോഡ് അപകടങ്ങൾ തുടർക്കഥയാകുമ്പോൾ പൊലിയുന്നത് നിരവധി ജീവനുകളാണ്. വാഹനാപകടങ്ങളുടെ കാര്യത്തിൽ ചെന്നൈക്കും ഡൽഹിക്കും പിന്നിൽ മൂന്നാം സ്ഥാനത്താണ് ബെംഗളൂരു. ബെംഗളൂരു നഗരപരിധിയിൽ ദിവസേന ശരാശരി 15 അപകടങ്ങൾ സംഭവിക്കുന്നുണ്ട്. ഓരോ വർഷവും പൊലിയുന്നത് ശരാശരി 700 ജീവനുകൾ. റോഡുകളുടെ മോശം അവസ്ഥ, റോഡുനിർമാണത്തിലെ പിഴവ് തുടങ്ങിയവയും കൂടാതെ ഡ്രൈവർമാരുടെ അനാസ്ഥയാണ് കൂടുതലായും അപകടങ്ങൾക്ക് കാരണമായി പറയുന്നത്. നിയമം അറിയാത്തതിനാലല്ല അറിയുന്ന നിയമം പാലിക്കാനുള്ള വൈമുഖ്യമാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം. റോഡിന്റെ കുഴപ്പം കൊണ്ടോ വാഹനത്തിന്റെ പ്രശ്നങ്ങൾ മൂലമോ ഉണ്ടാകുന്ന അപകടങ്ങളേക്കാൾ വളരെ കൂടുതലാണ് ഡ്രൈവർമാരുടെ അശ്രദ്ധകൾ…

ബി.എം.സെഡ് അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി നടത്തുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിന് രജിസ്റ്റര്‍ ചെയ്യേണ്ട അവസാനതീയതി നാളെയാണ്.

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളീസ് സോണ്‍(ബി.എം.സെഡ്) നടത്തുന്ന രണ്ടാമത്  അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 21 ന് മടിവാള മാരുതി നഗറിലെ ഹോളി ക്രോസ് ഹാളില്‍ നടക്കും.ചലച്ചിത്ര മേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഹ്രസ്വചലച്ചിത്ര മത്സരത്തില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും,കൂടെ മികച്ച ചിത്രങ്ങള്‍ക്ക് പുരസ്കാരവും നല്‍കുന്നുണ്ട്. നിലവില്‍ റിലീസ് ചെയ്യാത്ത ഷോര്‍ട്ട് ഫിലിമുകള്‍ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ,മലയാളം അല്ലാത്ത ഭാഷയില്‍ ഉള്ള ചിത്രങ്ങള്‍ ആണെങ്കില്‍ സബ് ടൈറ്റില്‍ നിര്‍ബന്ധമാണ്‌. ശീര്‍ഷകം ഉള്‍പ്പെടെ പരമാവധി ഷോര്‍ട്ട് ഫിലിമിന്റെ ദൈര്‍ഘ്യം പതിനാലു മിനിറ്റില്‍ കൂടാന്‍…

അടുത്ത മാസം മുതല്‍ പോലീസും അഗ്നിശമനസേനയും ആംബുലന്‍സും സ്ത്രീ സുരക്ഷയും എല്ലാം ഒരൊറ്റ നമ്പരില്‍;ഓര്‍ത്തിരിക്കേണ്ടത് “112”എന്ന നമ്പര്‍ മാത്രം.

ബെംഗളൂരു: അടുത്ത മാസം മുതല്‍ എല്ലാ എമര്‍ജന്‍സി ആവശ്യങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം നമ്പര്‍ ഡയല്‍ ചെയ്യേണ്ടതില്ല 112 നമ്പറിലേക്ക് മുന്‍പ് ഉണ്ടായിരുന്ന പോലീസ് (100),ആംബുലന്‍സും ആരോഗ്യ വിഭാഗവും (108),അഗ്നിശമന സേന (101),വനിതാ ശിശു സുരക്ഷ (1090) എല്ലാ നമ്പറുകളും ലയിപ്പിക്കുകയാണ്. ജൂലൈ മുതല്‍ ഈ സര്‍വീസ് പരിക്ഷനടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നിലവില്‍ വരും ,90% ജോലികളും കഴിഞ്ഞതായാണ് അറിയാന്‍ കഴിഞ്ഞത്.എമര്‍ജന്‍സി രേസ്പോന്‍സ് സര്‍വീസ് സിസ്റ്റം (ERSS) ത്തിന്റെ കീഴില്‍ വരുന്ന ഈ സംവിധാനം ആദ്യം നടപ്പിലാക്കിയത്‌ ഹിമാചല്‍ പ്രദേശ്‌ ആണ്,കഴിഞ്ഞ വര്‍ഷം സെപ്ടംബരില്‍ തന്നെ ഈ…

അപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ് മോർട്ടം വൈകുന്നേരം നടക്കും

ബെംഗളൂരു: അപകടത്തിൽ മരിച്ച മലയാളികളുടെ പോസ്റ്റ് മോർട്ടം വൈകുന്നേരം നടക്കും. മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ചാണ് കോഴിക്കോട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചത്. കോഴിക്കോട് ബാലുശേരി സ്വദേശികളായ അഭിരാം(23), ആദിത്ത് (25)എന്നിവരാണ് മരിച്ചത്. കാറോടിച്ചിരുന്ന അഖിൽ(25) പരിക്കുകളോടെ രക്ഷപ്പെട്ടു. അഖിലിനെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കുമ്പൽഗോഡിലാണ് അപകടം നടന്നത്. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് വരികയായിരുന്ന കാർ നിർത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സിങ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. അഭിരാമും ആദിത്തും സംഭവസ്ഥലത്തു വെച്ചുതന്നെ…

പേ വിഷബാധക്ക് ഉള്ള മരുന്ന് കിട്ടാനില്ല,ആവശ്യവുമായി സമീപിച്ച കര്‍ണാടകക്ക് കൈത്താങ്ങായി കേരളം.

ബെംഗളൂരു : പേ വിഷബാധക്ക് നല്‍കേണ്ട ആന്റി രാബിസ് മരുന്ന് കര്‍ണാടകയില്‍ കിട്ടാക്കനി ആയിമാറുന്നു,സംസ്ഥാന സര്‍ക്കാര്‍ ഈ മരുന്ന് വാങ്ങാന്‍ വേണ്ടി മൂന്ന് തവണ ടെണ്ടര്‍ വിളിച്ചെങ്കിലും മരുന്ന് നിര്‍മാതാക്കള്‍ ആയ സ്വകാര്യ കമ്പനികള്‍ അതില്‍ പങ്കെടുത്തില്ല,അതേസമയം സംസ്ഥാനത്തെ മരുന്നിന്റെ സ്റ്റോക്ക്‌ ക്രമാതീതമായി കുറയുകയും ചെയ്തു. കര്‍ണാടക സ്റ്റേറ്റ് ഡ്രഗ്സ്  ലോജിസ്റ്റിക് ആന്‍ഡ്‌ വെയര്‍ ഹൌസിംഗ് സൊസൈറ്റി (KSDLWS) അയല്‍ക്കാരായ സംസ്ഥാനങ്ങള്‍ക്ക് എല്ലാം സഹായം അഭ്യര്‍ഥിച്ചു കൊണ്ട് കത്തെഴുതി.കേരള സര്‍ക്കാര്‍ 10,000 ആന്റി രാബിസ് ഇന്ജെക്ഷനും 2,000 ഇമ്മോണോ ഗ്ലോബുലില്‍ ഇന്ജെക്ഷനും കര്‍ണാടകക്ക് അയച്ചു കൊടുത്തു.…

നഗരത്തിലെങ്ങും തെരുവുനായ്ക്കളുടെ വിളയാട്ടം;ബിസ്ക്കറ്റ് വാങ്ങാൻ പോയ 5 വയസ്സുകാരനെ തെരുവുനായ കടിച്ച് കൊന്നു!

ബെംഗളൂരു : നഗരം പൂർണമായും തെരുവുനായ്ക്കൾ കയ്യടക്കിയിരിക്കുന്നു എന്ന സത്യം ഞെട്ടിക്കുന്നതാണ്. രാത്രികളിൽ യാത്ര ചെയ്യുന്നവർ പലരും ജീവൻ പണയം വച്ചാണ് കവലകളിൽ ഇറങ്ങി നടക്കുന്നത്. തെരുവുനായയുടെ അക്രമണത്തിന്റെ നിരവധി വാർത്തകളാണ് തുടർച്ചയായ ദിവസങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. സമീപത്ത് ഉള്ള കടയിൽ നിന്ന് ബിസ്ക്കറ്റ് വാങ്ങാൻ പോയ 5 വയസുകാരനായ ദുർഗേഷിനെയാണ് തെരുവുനായകൾ ക്രൂരമായി അക്രമിച്ച് കൊലപ്പെടുത്തിയത്. നഗരപ്രാന്തപ്രദേശമായ സൊളദേവനഹള്ളിയിലെ ബജ്ജെഗൗഡന പാളയയിൽ താമസിക്കുന്ന നിർമാണ തൊഴിലാളികളായ മല്ലപ്പയുടെയും മല്ലമമയുടെയും 4 മക്കളിൽ മൂന്നാമെത്ത ആൾ ആണ് ദുർഗേഷ്. ഉച്ചക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ…

നഗരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു.

ബെംഗുളൂരു: നഗരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത്, ആഭിറാം എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. മൈസൂരു റോഡിലെ രാജരാജേശ്വരി മെഡിക്കൽ കോളേജിന് സമീപമാണ് അപകടം ഉണ്ടായത്.

‘സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍’ന് ശേഷം ഇതാ ‘ബ്ലാക്ക് കോഫി’ വരുന്നു…

‘സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍’ന് ശേഷം ഇതാ ‘ബ്ലാക്ക് കോഫി’ വരുന്നു. ആസിഫ് അലി, ലാല്‍, മൈഥിലി, ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചലച്ചിത്രമാണ് സോള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍. ചെറിയ മുടക്ക് മുതലില്‍ തയാറാക്കി വലിയ വിജയം നേടിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും പ്രേഷക മനസില്‍ മായാതെ നില്‍ക്കുന്നവയാണ്. 2011-ലെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള കേരളസംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനു ലഭിച്ചു. ഇപ്പോഴിതാ, ചിത്രത്തിന് രണ്ടാം ഭാഗവുമായി എത്തുകയാണ് സിനിമയിലെ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച…

ഇംഗ്ലണ്ടിനെ തകര്‍ത്ത് ഓസീസ് ലോകകപ്പ് സെമിയില്‍ കടന്നു

ലണ്ടന്‍: ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഓസീസ് ലോകകപ്പ് സെമിയില്‍ കടന്നു. 64 റണ്‍സിനാണ് ഓസ്ട്രേലിയ വിജയം തീര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 44.4 ഓവറില്‍ 221 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 115 പന്തില്‍ 89 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്കാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോര്‍ നേടിയത്. എന്നാല്‍ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെട്ടതോടെ ഇംഗ്ലണ്ട് തകര്‍ന്നടിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസിന് സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും…

1 2