ഗോരക്ഷയുടെ പേരിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇത് രണ്ടാമത്തെ അക്രമം!

മാംസം കടത്താരോപിച്ച്‌ ഗോരക്ഷാ പ്രവർത്തകർ ആക്രമണം തുടരുന്നു. ചത്തീസ്ഗഡിലെ റായ്പൂരില്‍ ബീഫ് കടത്ത് ആരോപിച്ച്‌ മുസ് ലീം യുവാവിനെ മര്‍ദ്ദിക്കുകയും ഇദ്ദേഹത്തിന്റെ ഡയറി ഫാം അടിച്ചുതകര്‍ക്കുമായിരുന്നു. ആക്രമണം നടത്തിയവര്‍ക്കെതിരെ കേസെടുക്കേണ്ടതിന് പകരം ഡയറി ഫാം ഉടമയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബജ്‌റംഗ് ദള്‍ ഉള്‍പ്പെട്ടെ വലത് സംഘടനകള്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. റായ്പൂരിലെ ഗോകുല്‍ നഗറില്‍ പ്രവര്‍ത്തിക്കുന്ന ഡയറി ഫാമിലേക്ക് ഗോരക്ഷകര്‍ എന്ന് അവകാശപ്പെടുന്ന ചിലര്‍ ശനിയാഴ്ച വൈകീട്ടെടെ എത്തിയത്. സ്ഥലത്തുണ്ടായിരുന്ന ഉടമ ഉസ്മാന്‍ ഖുറേഷിയെ ഇവര്‍ കയ്യേറ്റം ചെയ്യുകയും ഫാം തകർക്കുകയുമായിരുന്നു.…

ഗുജറാത്തിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി;അൽപേഷ് താക്കൂർ ബി.ജെ.പിയിലേക്ക്.

അഹമ്മദാബാദ്: ഗുജറാത്തില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വട്ടപൂജ്യമായിരിക്കുകയാണ് കോണ്‍ഗ്രസ്. എന്നാല്‍ കാര്യങ്ങള്‍ അതിനേക്കാള്‍ മോശമായിട്ടാണ് തുടരുന്നത്. ഗുജറാത്ത് എംഎല്‍എയും പ്രമുഖ ഒബിസി നേതാവുമായ അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിനെ പൂര്‍ണമായും ഒഴിവാക്കുകയാണ്. അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ വലിയൊരു കുതിപ്പിന് സഹായിച്ചത് അല്‍പേഷ് താക്കൂറാണ്. അതേസമയം താക്കൂര്‍ പാര്‍ട്ടി വിടുന്നത് വന്‍ തിരിച്ചടിയായി മാറുമെന്ന് ഉറപ്പാണ്. സംസ്ഥാനത്ത് ഒബിസി, ദളിത് വിഭാഗങ്ങള്‍ അടുത്തിടെ ബിജെപി വലിയ രീതിയില്‍ പിന്തുണയ്ക്കുന്നുണ്ട്. താക്കൂര്‍ പാര്‍ട്ടി വിടുന്നതോടെ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന് ഉറപ്പാണ്. നേരത്തെ ജിഗ്നേഷ് മേവാനി,…

കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ.

കേരള ബ്ലാസ്റ്റേഴ്സിന്റെ കുട്ടിപ്പടയെ തോൽപ്പിച്ച് ബെംഗളൂരു എഫ്.സി. ജൂനിയർ ലീഗ് ഫൈനലിൽ. 2-0 നായിരുന്നു ബെംഗളൂരു എഫ്.സിയുടെ വിജയം. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 54-ാം മിനിറ്റിലാണ് ആദ്യ ഗോൾ വന്നത്. ലാൽതൻഗ്ലിയാനയുടെ പാസിൽ സോൺമിൻതാങ്ങ് ഹോകിപാണ് ലക്ഷ്യം കണ്ടത്. ഇതോടെ ബെംഗളൂരു ഒരു ഗോൾ ലീഡെടുത്തു. ബെംഗളൂരിന്റെ അടുത്ത ഗോളും വന്നത് ഹോകിപിന്റെ ബൂട്ടിൽ നിന്നായിരുന്നു 2-0. ഇത്തവണ റീബൗണ്ട് വന്ന പന്തിൽ നിന്നാണ് ഹോകിപ് സ്കോർ ചെയ്തത്.

സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ പോകുന്നു;എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ അവസാന അവസരം.

ന്യൂഡല്‍ഹി :ലോകത്തെ ഏറ്റവും രഹസ്യാത്മകത സൂക്ഷിക്കുന്ന ബാങ്കിങ് സംവിധാനം ഉളള രാജ്യം എന്ന വിഭാഗത്തിലാണ് സ്വിറ്റ്സര്‍ലാന്‍ഡ് ഉള്‍പ്പെടുന്നത്. അതിനാല്‍ തന്നെ സമ്പന്നര്‍ തങ്ങളുടെ പണം ഒളിച്ചു സൂക്ഷിക്കാന്‍ സ്വിറ്റ് ബാങ്കുകളില്‍ നിക്ഷേപം നടത്താറുണ്ട്. സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുളള ഇന്ത്യക്കാരുടെ വിവരങ്ങള്‍ നല്‍കണമെന്ന് നിരവധി തവണ ഇന്ത്യന്‍ സര്‍ക്കാര്‍ സ്വിറ്റ്സര്‍ലന്‍ഡിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ സ്വിസ് ബാങ്കുകളില്‍ നിക്ഷേപമുളള ഇന്ത്യാക്കാരുടെ വിവരം പരസ്യപ്പെടുത്തുന്നത് സംബന്ധിച്ച നടപടികള്‍ അവിടുത്തെ ധനകാര്യ സംവിധാനം വേഗത്തിലാക്കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ആഴ്ച ഏകദേശം 25 ഇന്ത്യക്കാര്‍ക്ക് സ്വിസ് ഫെഡറല്‍ ടാക്സ്…

പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ മാറ്റമില്ല;അനുനയിപ്പിക്കാനുള്ള മുതിര്‍ന്ന നേതാക്കളുടെ ശ്രമങ്ങള്‍ വിഫലം;പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ സ്ഥാനത്ത് തുടരും.

ന്യൂഡല്‍ഹി : പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്‍റെ തീരുമാനം മാറ്റാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ സ്ഥാനത്ത് തുടരാമെന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച നിര്‍ദേശം. പെട്ടെന്ന് രാജിവെച്ചാല്‍ പാര്‍ട്ടിക്ക് ദോഷമാകുമെന്ന അഭിപ്രായം അദ്ദേഹം അംഗീകരിച്ചു. രാഹുലിന്‍റെ തീരുമാനം അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മുതിര്‍ന്ന നേതാവ്…

മാമ്പഴം ഓൺലൈനിലൂടെ ഓർഡർ ചെയ്ത് തപാൽവഴി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

ബെംഗളൂരു: മാമ്പഴം തപാൽവഴി വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് തുടക്കം. എച്ച്.ഡി. കുമാരസ്വാമിയെ കണ്ട് പദ്ധതിക്കുള്ള അനുമതി വാങ്ങി. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ഒരാഴ്ചയ്ക്കുള്ളിൽ തുടങ്ങാനാണ് നീക്കം. ഈ കിടിലൻ പദ്ധതിക്കുവേണ്ടി പോസ്റ്റൽ വകുപ്പിന്റെ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്നും മാമ്പഴം സ്റ്റോക്ക് ചെയ്തുവെക്കാൻ ഗോഡൗണുകൾ തയ്യാറാക്കി വരികയാണെന്നും ചീഫ്പോസ്റ്റ് മാസ്റ്റർ ജനറൽ ചാൾസ് ലോബോ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് പോസ്റ്റൽ വകുപ്പ് മാമ്പഴം വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി മാംഗോ ഡെവലപ്പ്‌മെന്റ് ബോർഡ് വെബ്‌സൈറ്റ് തുടങ്ങിയിട്ടുണ്ട്. ആവശ്യക്കാർക്ക് ഓൺലൈനിലൂടെ ഓർഡർ ചെയ്യാം. കൂടാതെ എത്തിക്കുന്ന മാമ്പഴം എവിടെ ഉത്പാദിപ്പിച്ചതാണെന്നുൾപ്പെടെയുള്ള എല്ലാ…

നഗരത്തിൽ ഇന്നും നാളെയും മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത!

ബെംഗളൂരു: നഗരത്തിൽ ഇന്നും നാളെയും മിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത.  മിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ബെംഗളൂരു റൂറൽ ജില്ലയിലും തീരദേശ കർണാടകയിലും വ്യാപകമായി മഴപെയ്യും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം നഗരത്തിലെ ചൂടിന് താരതമ്യേന കുറവുണ്ടാകും. 22 ഡിഗ്രി മുതൽ 34 ഡിഗ്രിവരെയായിരിക്കും അടുത്ത മൂന്നുദിവസങ്ങളിൽ നഗരത്തിൽ അനുഭവപ്പെടുന്ന ചൂട്. ജൂൺ ആറോടെ സംസ്ഥാനത്ത് മഴക്കാലമെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെ പെയ്ത മഴയും കനത്ത കാറ്റും നഗരത്തിലുണ്ടാക്കിയത് വൻ നാശനഷ്ടങ്ങൾ!!

ബെംഗളൂരു: ഇന്നലെ പെയ്ത മഴയും കനത്ത കാറ്റും നഗരത്തിലുണ്ടാക്കിയത് വൻ നാശനഷ്ടങ്ങൾ. 40-ഓളം വൻ മരങ്ങളാണ് പലയിടങ്ങളിലായി കടപുഴകി വീണത്. വിവിധ പ്രദേശങ്ങളിൽ വൈദ്യുതിയും മുടങ്ങി. ഞായറാഴ്ച വൈകിട്ടോടെയാണ് ചില പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. ഒട്ടേറെ വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോമറുകളും തകർന്നു. വെള്ളക്കെട്ടിനെത്തുടർന്ന് ഏറെനേരം പ്രധാന റോഡുകളിലടക്കം ഗതാഗതം തടസ്സപ്പെട്ടു. എം.ജി. റോഡ്, കോറമംഗല, ബൊമ്മനഹള്ളി, റിച്ച്മണ്ട് റോഡ്, ലോവർ അഗാരം റോഡ്, ചിക്ക്പേട്ട് ഏരിയ, ബെല്ലാരി റോഡ് എന്നിവിടങ്ങളിൽ ഏറെനേരം ഗതാഗതം നിലച്ചു. വെള്ളക്കെട്ട് ഒഴിവായതിനുശേഷമാണ് ഈ റോഡുകളിലൂടെ വാഹനം…

“ചുഞ്ചു നായരു”ടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കുടുംബം;ആഘോഷമാക്കി ടോളൻമാർ!

മുംബൈ: പ്രിയപ്പെട്ടവരുടെ മരണത്തില്‍ അനുശോചനം അറിയിച്ചും ചരമ വാര്‍ഷികത്തില്‍ അവരുടെ സ്മരണ പുതുക്കിയും പത്രങ്ങളില്‍ പരസ്യം നല്‍കുന്നത് സാധാരണയാണ്.  എന്നാല്‍ വളര്‍ത്തുപൂച്ചയുടെ ചരമവാര്‍ഷികം കണ്ണീരോടെ ഓര്‍ത്തെടുത്ത വീട്ടുകാരെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. ‘ചുഞ്ചു നായര്‍’ എന്ന പൂച്ചയുടെ പേരിലെ കൗതുകമാണ് ട്രോളന്‍മാര്‍ ആഘോഷമാക്കിയിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ഇന്ന് പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്ന ട്രോളുകള്‍ക്ക് കാരണം. വളര്‍ത്തുപൂച്ച ചുഞ്ചു നായരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ‘മോളൂട്ടീ വീ ബാഡ്‍ലി മിസ് യു’ എന്ന് കുടുംബാഗങ്ങള്‍ കണ്ണീരോടെ കുറിച്ച പരസ്യമാണ് ശ്രദ്ധേയമായത്. പരസ്യം വൈറലായതോടെ…

“ഡ്രൈവ് ഫോർ ഡിസെബിലിറ്റി, ഡ്രൈവ് ടു ഇൻസ്പയർ”ലോക യാത്രക്കൊരുങ്ങി പ്രജിത് ജയ്പാൽ.

അംഗപരിമിതരുടെ ക്ഷേമത്തിനും അവകാശങ്ങൾക്കുമായി പോരാടുന്ന പ്രജിത്ത് ജയ്പാൽ കാറിൽ ലോകയാത്രയ്ക്കൊരുങ്ങുന്നു. കാറപകടത്തെത്തുടർന്ന് ശരീരം തളർന്ന പ്രജിത്ത് ആറു ഭൂഖണ്ഡങ്ങളിലൂടെ എൺപതിനായിരം കിലോമീറ്റർ യാത്രചെയ്ത് എൺപത് രാജ്യങ്ങൾ സന്ദർശിക്കാനാണ് ലക്ഷ്യമിടുന്നത്. “ഡ്രൈവ് ഫോർ ഡിസെബിലിറ്റി, ഡ്രൈവ് ടു ഇൻസ്പയർ” എന്ന പേരിൽ ഒരുവർഷം നീളുന്ന യാത്ര ഡിസംബർ പതിനഞ്ചിന് കോഴിക്കോട്ടുനിന്ന് തുടങ്ങും. അപകടത്തെത്തുടർന്ന് കഴുത്തിനുതാഴെ ശരീരം തളർന്ന് ക്വാഡ്രിപ്ലീജിയ എന്ന് വൈദ്യശാസ്ത്രം വിളിക്കുന്ന അവസ്ഥയിലായ പ്രജിത്ത് ജയ്പാൽ കഴിഞ്ഞവർഷം കോഴിക്കോട്ടുനിന്ന് ഡൽഹിയിലേക്ക് സ്വന്തമായി കാറോടിച്ച് ചരിത്രം കുറിച്ചിരുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിക്കാനും പ്രജിത്തിനായി. അംഗപരിമിതർക്കായി…

error: Content is protected !!